ദേവനന്ദ 5 [വില്ലി]

Posted by

ഒരു പരിഹാസ ചിരിയോടെ അവൾ പറഞ്ഞു.

” അപ്പിടി ഒന്നും എനിക്ക് തോന്നുന്നില്ല.  പാത്താ പാവമാ താനിരിക്കു “

പ്രിയ എന്നെ സപ്പോർട്ട് ചെയ്തു

” എല്ലാം ചുമ്മാ ആക്ടിങ് ആ     “

” രണ്ടും കൂടി എനിക്കിട്ടു വച്ചോ.. .  ഞാൻ ഒന്നും പറഞ്ഞില്ല   …  എന്റെ പൊന്നോ.. .ഞാൻ പോയികൊള്ളാം   “

രണ്ടുപേരും വാ പൊത്തി ചിരിക്കാൻ തുടങ്ങി. ദേവുവിന്റെ സങ്കടം മാറി എന്ന് കണ്ടപ്പോൾ തന്നെ എനിക്ക് ആശ്വാസമായി.

രാത്രി കിടക്കാൻ നേരം നിലത്തു കിടക്കാൻ പായ തപ്പുന്ന ദേവുവിനെ നിർബന്ധിച്ചു ഞാനന്ന് കട്ടിലിൽ കിടത്തി .  കാരണം അവളാണല്ലോ ആ വീട്ടിലെ അഥിതി. ആ വലിയ മുറിയുടെ മൂലയിൽ ഉണ്ടായിരുന്ന സോഫായിൽ ഞാനും ചുരുണ്ടു കൂടി…

” നന്ദുവേട്ടൻ നന്നയോ?  “

അവളുടെ ചോദ്യം കേട്ടു ഞാനവളെ തലയുയർത്തി നോക്കി

“അതോ…… എന്നോടിപ്പോ എന്താ നന്ദുവേട്ടന്..ആരും ഇല്ലാത്തവൾ  എന്ന സഹതാപം ആണോ “

എനിക്കവൾ ചോദിച്ചത് മനസിലായില്ല….

” എന്തോ നന്ദുവേട്ടനെന്നോട് പെരുമാറുന്നത് കാണുമ്പോൾ എനിക്കങ്ങനെ തോന്നും.  നേരത്തെ നന്ദുവേട്ടൻ ദേഷ്യപ്പെടുമ്പോൾ അതിലൊരു സത്യം ഉണ്ടായിരുന്നു.  പക്ഷെ ഇപ്പൊ സത്യം ഏതാ കള്ളം ഏതാണ് തിരിച്ചറിയാൻ പറ്റുന്നില്ല… “

അവൾ ചോദിച്ചു വരുന്നതിന്റെ ഗൗരവം എനിക്ക് മനസിലായി. ഞാൻ സോഫയിൽ അവൾക്കു നേരെ തിരിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *