മൃഗം 30 [Master]

Posted by

ഇനിമേലാല്‍ താന്‍ എന്റെ അനുമതി ഇല്ലാതെ ഏതെങ്കിലും കേസില്‍ ഇടപെട്ടാല്‍, കിട്ടാന്‍ പോകുന്നത് ട്രാന്‍സ്ഫറോ സസ്പെന്‍ഷനോ ആയിരിക്കില്ല, ഡിസ്മിസല്‍ ആയിരിക്കും..ജസ്റ്റ് റിമംബര്‍ ദാറ്റ്..യു മെ ഗോ നൌ…” ചാണ്ടി ഗൌരവത്തോടെ പറഞ്ഞു.
“സര്‍..സര്‍ പിന്നൊരു കാര്യം. കബീര്‍ മരിച്ചത് ആത്മഹത്യ മൂലമല്ല, മറിച്ച് കൊലപാതാകം ആണെങ്കില്‍, അതില്‍ വാസുവിന് യാതൊരു പങ്കുമില്ല എന്ന് അങ്ങ് മനസിലാക്കണം. അവന്‍ അത്തരക്കാരന്‍ അല്ല..അത് കൊലയാണ് എങ്കില്‍, അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് അറേബ്യന്‍ ഡെവിള്‍സ് ആയിരിക്കും..”
“ആരാണ് ഈ ഡെവിള്‍സ്..” ചാണ്ടി ഒന്നും അറിയാത്ത മട്ടില്‍ ചോദിച്ചു.
“സര്‍..കബീര്‍ മരിക്കുന്നതിനും രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ്, കുപ്രസിദ്ധ വാടകക്കൊലയാളി ഹരീന്ദര്‍ ദ്വിവേദി കൊച്ചിയില്‍ എത്തിയിരുന്നു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ അയാളെ അവിടെ നിന്നും സ്വീകരിച്ച് സ്വന്തം സ്ഥലത്തേക്ക് കൊണ്ടുപോയത് മുഹമ്മദ്‌ മാലിക്ക് ആണ്; അയാള്‍ ഇവിടെ വന്നത് ചായക്കച്ചവടം ചെയ്യാന്‍ അല്ല എന്നാണ് എന്റെ തോന്നല്‍..” പൌലോസ് തെല്ലു പരിഹാസച്ചുവയോടെ പറഞ്ഞു.
ചാണ്ടിയുടെ മുഖത്ത് ചെറിയ ഞെട്ടല്‍ ഉണ്ടായത് പൌലോസ് ശ്രദ്ധിച്ചു.
“സീ മിസ്റ്റര്‍ പൌലോസ്..എനിക്ക് നിങ്ങള്‍ പറയുന്നത് മനസിലായിട്ടില്ല..ആരാണ് ഈ മാലിക്ക്? ദ്വിവേദി ഇവിടെ വന്നു എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ അത് വേണ്ടപ്പെട്ടവരെ അറിയിച്ചില്ല? അയാളാണ് കബീറിനെ വധിച്ചത് എന്നാണോ നിങ്ങള്‍ പറഞ്ഞു വരുന്നത്?”
“സര്‍..ഒരു കൊലയാളി കൊച്ചിയില്‍ എത്തുക..അതും ഇന്ത്യ കണ്ട ഏറ്റവും അപകടകാരിയായ കൊലയാളി..അയാളെ ഇവിടെ വരുത്തിയത് ഡെവിള്‍സ് ആണ്..അയാള്‍ വന്നു രണ്ടാം ദിനം കബീര്‍ മരിച്ചു..മുംതാസ് കേസില്‍ ഡെവിള്‍സിന് കൊട്ടേഷന്‍ നല്‍കിയത് കബീര്‍ ആണ് എന്ന് ഞങ്ങള്‍ക്ക് വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ദ്വിവേദിയുടെ രംഗപ്രവേശം..കബീര്‍ പിടിയില്‍ ആയാല്‍, അവന്‍ നിയോഗിച്ച ആളുകളും അകത്താകും എന്നുറപ്പ്..അപ്പോള്‍ കബീര്‍ ഇല്ലാതായാല്‍ ആര്‍ക്കാണ് സര്‍ ഗുണം? എനിവേ..താങ്ക്സ് സര്‍..ഞാന്‍ പോകുന്നു..” പൌലോസ് എഴുന്നേറ്റ് സല്യൂട്ട് നല്‍കി.
ചാണ്ടി മൌനമായി അയാള്‍ പോകുന്നത് നോക്കി ഇരുന്ന ശേഷം കസേരയിലേക്ക് പിന്നോക്കം ചാരി വീണ്ടും ഒരു സിഗരറ്റിനു തിരി കൊളുത്തി.
*************
“അതെ ചാണ്ടി സാറെ..അവന്‍ പറഞ്ഞതൊക്കെ ശരിയാണ്. ദ്വിവേദി തന്നെയാണ് കബീറിനെ കൊന്നത്. കൊന്നിട്ട് അയാള്‍ എത്തേണ്ട ഇടത്ത് എപ്പോഴേ എത്തിയും കഴിഞ്ഞു. നിങ്ങളുടെ പോലീസ് തല കുത്തി നിന്നു പരിശോധിച്ചാല്‍പ്പോലും അയാളാണ് അവന്റെ കൊലയ്ക്ക് പിന്നില്‍ എന്ന് കണ്ടുപിടിക്കാന്‍ പോകുന്നില്ല. അതിനുള്ള യാതൊരു തെളിവുകളും അയാള്‍ അവിടെ ബാക്കി വച്ചിട്ടില്ല..കബീര്‍ ഞങ്ങള്‍ക്ക് ഒരു തലവേദന ആയി മാറിയതുകൊണ്ട് അവനെ ഇല്ലാതാക്കേണ്ടി വന്നു..”

Leave a Reply

Your email address will not be published. Required fields are marked *