മൃഗം 29 [Master]

Posted by

ഡിപ്പാര്‍ട്ട്മെന്റില്‍ പലര്‍ക്കും ഈ വാസുവുമായി ബന്ധമുണ്ട് എന്നാണ് എന്റെ അറിവ്..പേടിക്കണ്ട.. നിങ്ങളുടെ മകന്റെ മരണത്തിനു പിന്നില്‍ അവന് പങ്കുണ്ടോ എന്ന് ഞാന്‍ അന്വേഷിക്കും. ഉണ്ടെങ്കില്‍, അവന്‍ ഒരിക്കലും നിയമത്തിന്റെ കൈയില്‍ നിന്നും രക്ഷപെടില്ല.” ചാണ്ടി പറഞ്ഞു.
അയാള്‍ പറഞ്ഞത് കേട്ടപ്പോള്‍ ഇന്ദുലേഖയുടെ ഉള്ളു കാളി. അപ്പോള്‍ ഡെവിള്‍സ് എല്ലാ വിവരങ്ങളും അയാള്‍ക്ക് നല്‍കിക്കഴിഞ്ഞിരിക്കുന്നു. ഇനി വാസുവിനെതിരെ പോലീസ് തന്നെ രംഗത്തിറങ്ങും എന്ന് അവള്‍ ഭീതിയോടെ മനസിലാക്കി. ഡോണ നാളിതുവരെ നടത്തിയ സകല പ്രയത്നങ്ങളും വെള്ളത്തില്‍ വരച്ച വര പോലെ ആകാനാണ് സാധ്യത. അതിലേറെ വാസുവിന്റെ ഭാവി തന്നെ അപകടത്തിലയിരിക്കുകയാണ് എന്ന വസ്തുത അവളെ ആകെ അസ്വസ്ഥയാക്കി. തനിക്ക് ഇതില്‍ എന്ത് ചെയ്യാന്‍ പറ്റും എന്നവള്‍ കൂലങ്കഷമായി ചിന്തിക്കാന്‍ തുടങ്ങി.
“അവനല്ലാതെ വേറെ ആരുമായും കബീറിന് ഈ അടുത്ത കാലത്ത് ശത്രുത ഉണ്ടായിട്ടില്ല. അവന്‍ ആരാണെന്നോ എന്തിനാണ് അവനെന്റെ മകനെതിരെ പ്രവര്‍ത്തിക്കുന്നതെന്നോ എനിക്കറിയില്ല. എന്ത് തന്നെ ആയാലും അവന്റെ മരണവും ഈ വാസുവും തമ്മില്‍ എന്തോ ബന്ധമുണ്ട് എന്നെനിക്ക് ഉറപ്പാണ്. അവന്റെ മരണം ഒരു കൊലപാതകമാണ് എന്ന് ഞാന്‍ കരുതുന്നു സര്‍..” റാവുത്തരുടെ ശബ്ദം ഇന്ദുവിനെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവന്നു.
“പ്രത്യക്ഷത്തില്‍ കൊലപാതകത്തിന്റെ യാതൊരു സാധ്യതയും ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല എങ്കിലും നിങ്ങളുടെ വീടുകയറി ആക്രമിച്ച വാസുവിന് കബീറിനോടുള്ള ശത്രുത കണക്കിലെടുത്ത് അവനെ ഉടന്‍ തന്നെ ചോദ്യം ചെയ്യുന്നതായിരിക്കും…എനിവേ..ഇന്നലെ രാത്രി നിങ്ങളുടെ വീടിന്റെ കോമ്പൌണ്ടില്‍ ആരെങ്കിലും കയറിയതായി നിങ്ങള്‍ക്ക് സംശയമുണ്ടോ” ചാണ്ടി റാവുത്തരുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.
“ഇല്ല. നായ മരിച്ച ശേഷം ഞങ്ങള്‍ വീടും പറമ്പും മൊത്തം പരിശോധിച്ചു. ഞങ്ങള്‍ വീട്ടുകാരല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല..”
“അപ്പോള്‍ കബീര്‍ ആത്മഹത്യ ചെയ്തത് തന്നെയാണ്..”
“ഒരിക്കലുമല്ല സര്‍..ഒരിക്കലുമല്ല. വൈകിട്ടും ഒരുമിച്ചു ചിരിച്ചു കളിച്ചു സംസാരിച്ച എന്റെ മോന്‍ ആത്മഹത്യ ചെയ്യാന്‍ തക്ക ഒരു കാരണവും ഇല്ല. അവന്റെ വിദേശത്തേക്ക് ഉള്ള പോക്ക് മുടക്കിയവര്‍ക്ക് ഇതില്‍ പങ്ക് കാണും എന്നാണ് എന്റെ ഉറച്ച തോന്നല്‍..വാസു എന്നവന്‍ എന്റെ മോനെ എന്തിനു ദ്രോഹിക്കാന്‍ ശ്രമിച്ചു എന്നറിഞ്ഞാല്‍ ഈ മരണത്തിന്റെ ചുരുള്‍ അഴിയും..ഉറപ്പാണ്”
ചാണ്ടിയുടെ ചുണ്ടില്‍ ക്രൂരമായ ഒരു ചിരി വിടര്‍ന്നു.
“അവന് ഈ മരണവുമായി ബന്ധമുണ്ട് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?”
“ഉണ്ട്..വിദേശത്ത് നിന്നും അവനെ നാട്ടില്‍ വരുത്തുകയും തുടര്‍ന്നു തിരികെ പോകാന്‍ തുടങ്ങിയ അവനെ തടഞ്ഞു കേസാക്കി നാട്ടില്‍ നിര്‍ത്തുകയും ചെയ്തത് അവനാണ്..അപ്പോള്‍ ഈ മരണത്തിനു പിന്നില്‍ അവന്റെ കൈയുണ്ട് എന്ന് ഊഹിക്കുന്നതില്‍ തെറ്റുണ്ടോ സര്‍…”

Leave a Reply

Your email address will not be published. Required fields are marked *