മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ]

Posted by

“അല്ല മാഷേ , ഞാൻ ഒന്നു പറഞ്ഞു മുഴുവാനക്കട്ടെ , നീ പറഞ്ഞതിനെ പറ്റി ഞാൻ നന്നായി ആലോച്ചിച്ചു. ആദ്യം നമ്മുക്ക് പരസ്പരം നല്ല രീതിയിൽ മനസ്സിലാക്കാം പീന്നീട് എനിക്കും കൂടെ ആ ഫീലിംഗ് വരുന്നുണ്ടെങ്കിൽ നമ്മുക്ക് അതിനെ പറ്റി ചിന്തിക്കാം , അതല്ലേ നല്ലത് ?”

എന്റെ അടിവയറിൽ നിന്നും ഒരു ഷോക്ക് തലയിൽ അടിച്ചു. അങ്ങനെ ഒരു മറുപടി ഞാൻ അവളിൽ നിന്നും പ്രത്രീക്ഷിച്ചിരുന്നില്ല. പിന്നീടുള്ള ഏതാനം മാസങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ ആയിരുന്നു. ഒഴിവു സമയങ്ങളിൽ ഞങ്ങൾ മിക്കപ്പോഴും കണ്ടുമുട്ടും കൂടുതൽ കൂടുതൽ സംസാരിക്കും, സ്വപ്നങ്ങളെ കുറിച്ച്, ഭാവിയെ പറ്റിയുള്ള കാഴ്ചപാടിനെ പറ്റി , കഥകളേയും കവിതകളേയും കുറിച്ച് …. കാന്റീനിലും നടവഴികളിലും ലൈബ്രറികളിലും ഞങ്ങൾ ഒന്നിച്ച് ഉണ്ടാവും. നമ്മൾ സന്തോഷമായിരുക്കുമ്പോൾ സമയം വളരെ വേഗത്തിൽ ആയിരിക്കും പോവുക. എന്റെ കാര്യത്തിലും ഇത് തന്നെ ആയിരുന്നു. 3 മാസങ്ങൾ കഴിഞ്ഞ് പോയത് ഞാൻ അറിഞ്ഞില്ല. അപ്പോഴേക്കും എന്നേയും മെഹ്റിനേയും ചേർത്ത് ക്യാമ്പസിൽ പല ഗോസിപ്പുകളും പരന്നു തുടങ്ങിയിരുന്നു.

അങ്ങനെ ആ ദിവസം വന്നെത്തി. ഡിസംബർ 24, ക്യാമ്പസിലെ ക്രിസ്തുമസ് സെലിബ്രേഷൻ ദിവസം. കേക്ക് കട്ടിംഗ് എല്ലാം കഴിഞ്ഞ് ക്ലാസിൽ കൂട്ടുക്കാരോടൊപ്പം ഇരുന്ന് വർത്തമാനം പറയുന്നതിനിടയ്ക്ക് ആണ് പുറത്തെ നടവഴിയിൽ ചുവന്ന അനാർക്കലിയും ഇട്ട് കൊണ്ട് കയ്യിൽ ഒരു കാർഡുo പിടിച്ചു എന്നെ നോക്കി പുഞ്ചിരിച്ച് നിൽക്കുന്ന അവളെ ഞാൻ ജനലഴികളിലൂടെ ശ്രദ്ധിച്ചത്. ഒരു മിനിറ്റ് ഒന്നു പുറത്ത് വരുമോ എന്ന് അവൾ ആംഗ്യം കാണിച്ചു. എന്റെ അരികിൽ ഇരുന്ന സിറാജ് ഇത് ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു.
” മോനുസേ , ദേ നിന്നെ വിളിക്കുന്നു ….ചെല്ല് ചെന്ന് രണ്ട് കവിത. പാടി കൊടുത്തിട്ട് വാ” ഒപ്പം ഇരുന്ന എല്ലാവരും ഇത് കേട്ട് ചിരിച്ചു.

“ഒന്നു പോടേ ” ഞാൻ അവന്റെ തോളിൽ കൈ വെച്ച് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് പോയി.

” കാണാൻ നല്ല ലുക്ക് ആയിട്ടുണ്ടല്ലോ? , തനിക്ക് അനാർക്കലി ആണ് മാച്ച്”

അതിന് മറുപടി പറയാതെ ചിരിച്ച് കൊണ്ട്കയ്യിലിരുന്ന ട്രീറ്റിങ്ങ് കാർഡ് എനിക്ക് നേരെ നീട്ടിയിട്ട് ഒരു മെറി ക്രിസ്തുമസ് അവൾ വിഷ് ചെയ്തു. പോക്കറ്റിൽ കിടന്നിരുന്ന മിട്ടായി എടുത്ത് അവൾക്ക് കൊടുത്തിട്ട് ഞാനും അവളെ വിഷ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *