മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ]

Posted by

മെഹ്റി മഴയോർമകൾ 2

Mehrin Mazhayormakal Part 2 | Author : Mallu Story Teller

 

ആദ്യ ഭാഗം വായിച്ച അഭിപ്രായം പറഞ്ഞവർക്ക് നന്ദി. ഒരു തുടക്കക്കാരന്റെ സാങ്കൽപിക കഥയിലെ കുറവുകൾ ചൂണ്ടികാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ആദ്യ ഭാഗം വായിക്കാത്തവർക്ക് ആദ്യ ഭാഗത്തിലെ ചുരുക്കം താഴെ ചേർക്കുന്നു.

“മരണ കിടക്കിയിൽ കിടന്നുകൊണ്ട് ഹർഷൻ തന്റെ ഭൂതകാല ഓർമകളിലേക്ക് വഴുതി വീഴുന്നു. കോളേജിൽ അവിചാരിതമായി കണ്ടുമുട്ടിയ മെഹ്റിൻ എന്ന ഉമ്മച്ചികുട്ടിയുമായി ഹർഷൻ സൗഹ്യദത്തിൽ ആവുന്നു. പിന്നീട് മെഹ്റിനോടുള്ള പ്രണയം ഹർഷന്റെ മനസ്സിൽ മുട്ടിടുന്നു. തന്റെ കൂട്ടുകാരനായ സിറാജിനോട് അഭിപ്രായം ചോദിച്ച ശേഷം തന്റെ പ്രണയം അവളോട് തുറന്ന് പറയാൻ ഹർഷൻ അവളോടൊപ്പം കോളേജ് ഗ്രൗഡിൽ എത്തുന്നു. “

ഇനി തുടർന്നു വായിക്കുക.

————————————

ആകാശത്ത് കാർമേഘം സൂര്യനെ മറച്ച് മഴയായി പെയ്തിറങ്ങാൻ തയ്യാറായി നിൽക്കുന്നുണ്ട്. ഞാൻ അവളെ വിളിച്ച് കോളേജ് ഗ്രൗണ്ടിലേക്ക് നടന്നു. ചുവന്ന നിറമുള്ള ചുരിദാറിൽ അവളെ കാണാൻ പതിവിൽ കൂടുതൽ സുന്ദരിയായി എനിക്ക് തോന്നി. ക്ലാസ് സമയം ആയത് കൊണ്ടാവാം അവിടെ ആക്കെ വിജനമായിരുന്നു , അത് തന്നെ ആണ് എനിക്ക് ആവശ്യവും . മുൻപ് എപ്പോഴോ പെയ്ത മഴയിൽ കോളേജ് ഗ്രൗണ്ടിൽ വെള്ളം കെട്ടി നിന്നിരുന്നു. ഗ്രൗണ്ടിനെ ഒരു മൂലയിലുള്ള മരത്തിന് താഴെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികളെ നോക്കി ഞാനും അവളും കുറച്ചുനേരം നിന്നു.

“ഹലോ ഹലോ, ഈ കുട്ടികൾ ഫുട്ബോൾ കളിക്കുന്നത് കാണാൻ വേണ്ടിയാണോ എന്നെ വിളിച്ച് കൊണ്ടുവന്നത് എന്തോ ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട് എന്ന് പറഞ്ഞിട്ട്?”അവൾ ചോദിച്ചു.
ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ എൻറെ അവസരം കാത്തുനിൽക്കുമ്പോൾ ആണ് എനിക്ക് ഇതുപോലെ മുൻപ് നെഞ്ചിടിപ്പ് അനുഭവപ്പെട്ടിട്ടുള്ളത് . എൻറെ ഇരുകൈകളും നല്ലതുപോലെ വിറയ്ക്കുന്നുണ്ടായിരുന്നു എന്നാൽ വിറവൽ അവൾ കാണാതിരിക്കാൻ വേണ്ടി കൈകൾ രണ്ടും പാന്റിന്റെ പോക്കറ്റിലിട്ടു കൊണ്ടാണ് ഞാൻ നിന്നിരുന്നത്.അവസാനം ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി.
“മഴ ഇഷ്ടമാണോ മെഹ്റിനു ?”

” ഇത് നല്ല ചോദ്യം മഴ ആർക്കാ ഇഷ്ട്ടമാല്ലാത്തത്?. ഇത് എന്താ ചോദിക്കാൻ കാരണം?”

“പണ്ടൊരിക്കൽ മെഹറിൻ എന്നോട് പറഞ്ഞത് ഓർമയില്ലേ മഴ നനയുവാൻ തനിക്ക് ഇഷ്ടമാണെന്ന്,അതുപോലെ തന്നെയാണ് എനിക്കും, എനിക്കും മഴ നനയാൻ ഇഷ്ടമാണ്. ഇനിയുള്ള മഴകൾ നമുക്ക് രണ്ടുപേർക്കും ഒന്നിച്ച് നനഞ്ഞാല്ലോ?” ഞാൻ പറഞ്ഞു നിർത്തി.

Leave a Reply

Your email address will not be published.