ഒരേ തൂവൽ പക്ഷികൾ [രേഖ]

Posted by

ഞാനാണ് മോളെ …

ഓ മമ്മിയാണോ …

ഞാൻ വാതിൽ തുറന്നു ,എന്താ മമ്മി ഈ നേരത്തു

അതല്ല മോളെ നീ ഇവിടെ തനിച്ചല്ലേ എന്ന് കരുതി വന്നതാണ് ,

അത് സാരമില്ല
ഞാൻ ഇനി മോളോടൊപ്പം കിടക്കാം മോള് ഓരോന്ന് ആലോചിച്ചു വിഷമിക്കേണ്ട ,ആദ്യമായി എനിക്ക് മമ്മിയോട് സത്യത്തിൽ സ്നേഹംകൂടി

പപ്പാ അവിടെ ഒറ്റക്കല്ലേ പിന്നെ നാളെ പോകുന്നതല്ലേ മമ്മി എൻ്റെ കാര്യം ആലോചിച്ചു ഇന്ന് ഇവിടെ കിടക്കേണ്ട ഞാൻ അത് …

മോളൊന്നും പറയേണ്ട . വന്നു കിടക്കാൻ നോക്ക്

ഞാൻ മമ്മിയുടെ ചാരത്തു ചെരിഞ്ഞു കിടന്നു , എന്നെ പിന്നിൽനിന്നും പുണർന്നു മമ്മി കിടന്നു .

മമ്മി പപ്പക്ക് മമ്മി എൻ്റെ അടുത്ത് വന്നുകിടക്കുന്നതുകൊണ്ടു പ്രശ്നമൊന്നുമില്ലേ ,

പപ്പാ പോകുവാണെന്നു കരുതി നീ കരുതുപോലെ അവിടെ ഒന്നും നടക്കാനില്ല

മമ്മിയുടെ ആ വാക്കുകേട്ട് ഞാൻ ആകെ ചൂളിപ്പോയി … ആ ജാള്യത മാറ്റാൻ എന്നാലും !

എന്ത് പ്രശ്നം അതിയാൻ തന്നെയാണ് ആദ്യം പറഞ്ഞത് മോളോടൊപ്പം പോയി കിടക്കാൻ , പക്ഷെ ഞാൻ അതിനു മുമ്പു തീരുമാനിച്ചിരുന്നു എന്നുമാത്രം . പുള്ളിക്കാരൻ പറയാൻ എന്താണ് കാര്യമെന്നോ ?

എന്താണ് മമ്മി

രണ്ട് റൂമിലും AC ഓണാക്കിയാൽ നല്ല ബില് വരുമല്ലോ , ഇങ്ങിനെയാണെങ്കിൽ അത് പകുതിയാക്കാം , പിശുക്കനാണ്

മമ്മി അവിടെ ഇല്ലേലും പപ്പാ AC ഓണാക്കില്ലേ

ഉണ്ടാകും , പക്ഷെ ഇന്ന് മോളുടെ ഒപ്പം കിടന്നാൽ നാളെമുതൽ ഞാൻ മോളോട് ഒപ്പം കിടുക്കുമല്ലോ … കുറുക്കാനാണ് പിശുക്കൻ …

ഞാൻ ചിരിച്ചു

പതുകെ ചിരിക്കു ഇല്ലേൽ അതിനും പറയും ഉറങ്ങാതെ കിടന്നു അസുഖംവരുത്തിയെന്നു …

Leave a Reply

Your email address will not be published. Required fields are marked *