ഒരേ തൂവൽ പക്ഷികൾ [രേഖ]

Posted by

ഒരേ തൂവൽ പക്ഷികൾ

Ore Thuval Pakshikal | Author : Rekha

 

 

കുറച്ചിടവേളക്ക് ശേഷം ഒന്നുകൂടി എഴുതാൻ തുടങ്ങുകയാണ് എല്ലാവരുടെയും സഹകരണം ഉണ്ടാകണം , പലതും പകുതിയിൽ നിർത്തിയിട്ടുണ്ട് എഴുതാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് ഇത് പൂർത്തിയാക്കണം എന്ന അതിയായ ആഗ്രഹവും എനിക്കുണ്ട് നടക്കും എന്ന വിശ്വാസത്തിൽ എഴുതി തുടങ്ങുന്നു : സസ്നേഹം രേഖ

ഒരേ തൂവൽ പക്ഷികൾ 🙁 രേഖ )

എല്ലാവരും വ്യത്യസ്തമാണ് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അതിൽ നമ്മുടെ സ്വഭാവത്തിന് ചേർന്നൊരാളെ കിട്ടുകയെന്നത് അപൂർവ്വമായ ഭാഗ്യമാണ് അങ്ങിനെയുള്ള രണ്ടുപേരുടെ കഥയാണിത് … ഈ കഥയിൽ നിങ്ങളിൽ ആരുടെയെങ്കിലും സാമ്യം ഉണ്ടെങ്കിൽ എന്നെ കുറ്റപറയരുത് ഞാൻ നിങ്ങളെ പകർത്താൻ നോക്കിയതല്ല . വീണ്ടും എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ :- രേഖ

ഞാൻ ചിന്നു , ശരിക്കുമുള്ള പേര് നിമിഷ എന്നാണ് .പക്ഷെ ചെറുപ്പത്തിലേ എനിക്കിട്ട വിളിപേര് ചിന്നു എന്നാണ് ,നിമിഷ എന്ന പേരിനേക്കാളും എന്നെ അറിയപ്പെടുന്നത് ചിന്നു എന്ന നാമധേയത്തിലാണ് . നാട്ടിലും പല അടുത്ത കൂട്ടുകാരും ചിന്നു എന്ന് പറഞ്ഞു വിളിച്ചത്തുകൊണ്ടു എല്ലായിടത്തും ചിന്നു എന്ന് പറഞ്ഞാലേ അറിയൂ എന്ന അവസ്ഥയിലായി .

ഒറ്റ മകളാണ് ഞാൻ അതുകൊണ്ടു തന്നെ എത്രത്തോളം ലാളിക്കാൻ കഴിയുമോ അതിനേക്കാളും ഇരട്ടിയായാണ് അവർ എന്നെ ലാളിച്ചത് . ജീവിതത്തിൽ ഒന്നിനെക്കുറിച്ചും വേദനിക്കുവാനോ ബുദ്ധിമുട്ടു അനുഭവിക്കേണ്ട ആവശ്യം എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല

എൻ്റെ പ്ലസ് ടു ഫലപ്രഖ്യാപനത്തിനു ശേഷം, അത്യവശ്യം മാർക്കും ഉള്ളതിനാൽ എൻ്റെ വാക്കുമാത്രം കേട്ടാണ് എന്നെ എഞ്ചിനീയറിംഗ് നു വിട്ടത് . അതുവരെ ഒതുങ്ങി നടന്നിരുന്ന എനിക്ക് …മാറ്റങ്ങൾ വരുന്നതാണ് എന്ന് ഞാൻപോലും തിരിച്ചറിഞ്ഞു

എൻ്റെ സ്വപ്നങ്ങൾക്കും ജീവിതത്തിനും ചിറകു വിരിക്കുന്ന തരത്തിലാണ് എൻ്റെ ശേഷിക്കുന്ന ജീവിതം പോയത് , ഞാൻ ഒരു പൊട്ടാസാണെങ്കിൽ എൻ്റെ കൂട്ട് വെടിമരുന്നുമായിട്ടാണ് .അപ്പൊ നിങ്ങൾക്ക് മനസിലാകും എന്താണ് അവസ്ഥ എന്ന്

അവിടെനിന്നും എനിക്ക് കൂട്ടായി കിട്ടിയതിൽ എനിക്ക് ചങ്കായിരുന്നത് എൻ്റെ ജിൻസി . ഞങ്ങളെ ക്ലാസ്സിൽ നിന്നും പുറത്തുപോകുമ്പോൾ ഞങ്ങൾക്കു പലപ്പോഴും കൂട്ടായിരുന്നത് ജിൻസിയുടെ ഒരു കസിനുണ്ട് ഷൈൻ . അവനാണ് പലപ്പോഴും ഞങ്ങളുടെ ഡ്രൈവർ

Leave a Reply

Your email address will not be published.