മൃഗം 28 [Master]

Posted by

വക്കീല്‍ ആണെങ്കിലും പക്കാ ക്രിമിനല്‍ ആണ് അയാള്‍. നിയമത്തെ പരിരക്ഷിക്കേണ്ട തൊഴില്‍ നിയമം ലംഘിക്കാനും പണം ഉണ്ടാക്കാനും വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു പകല്‍ മാന്യന്‍. പെണ്ണും കള്ളും മുതല്‍ അവന്‍ അവന് തോന്നിയതുപോലെയൊക്കെയാണ് ജീവിക്കുന്നത്. ക്രിമിനല്‍സിനെ സഹായിച്ച് ലക്ഷങ്ങള്‍ അല്ലേ മാസവരുമാനം. അവന്‍ സ്വയം സമ്മതിക്കണം; കബീറിനെ ഡെവിള്‍സിന് പരിചയപ്പെടുത്തി കൊടുത്തത് അവനാണെന്ന്. ആ മൊഴിക്ക് കോടതിയില്‍ ഉറപ്പായും വിലയും കിട്ടും. അതുമായി ബന്ധപ്പെടുത്തി ഷാജിയുടെയും അസീസിന്റെയും മൊഴികള്‍ ചേര്‍ക്കുമ്പോള്‍, കബീര്‍ അവര്‍ക്ക് കൊട്ടേഷന്‍ നല്‍കി എന്നതിന്റെ ക്ലീന്‍ തെളിവാകും”
ഡോണ പറഞ്ഞു നിര്‍ത്തിയിട്ട് പൌലോസിനെ നോക്കി. പൌലോസ് അനുകൂലഭാവത്തില്‍ തലയാട്ടിയ ശേഷം വാസുവിന് നേരെ മുഖം തിരിച്ചു.
“വാസൂ..പോലീസിന് ഡിക്രൂസിനെ വെറുതെ പിടികൂടാന്‍ പറ്റില്ല. അതുകൊണ്ട് അവന്റെ കാര്യവും നീതന്നെ നോക്കണം. ഒരു നിഴലായി നിന്റെ പിന്നാലെ ഞാന്‍ കാണും. അവനെക്കൊണ്ട് എങ്ങനെ നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സമ്മതിപ്പിക്കും എന്നതാണ് ആലോചിക്കേണ്ട വിഷയം. അവന്റെ മൊഴി കിട്ടിയാല്‍ പിന്നെ കബീറിന് ഉരുണ്ടു കളിക്കാന്‍ പറ്റില്ല. നമുക്ക് കോടതിക്ക് നല്‍കാന്‍ വേണ്ട എല്ലാ തെളിവുകളും അതോടെ പൂര്‍ണ്ണമാകും. പക്ഷെ ഇവരുടെയൊക്കെ അറസ്റ്റ് ഈ കേസ് കോടതി പുനപരിശോധിച്ച് അനുമതി നല്‍കിയ ശേഷമേ പറ്റൂ എന്നുമാത്രം. എന്തായാലും നമ്മള്‍ ഈ മിഷന്റെ അവസാനത്തിലേക്ക് എത്തിക്കഴിഞ്ഞു. കബീറിന്റെ മൊഴി കിട്ടാന്‍ വേണ്ടി നമുക്ക് ഡിക്രൂസിനെ പൊക്കണം..അവനെ പിടിക്കുമ്പോള്‍ മുഖത്ത് പാടുകള്‍ ഒന്നും വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.” പൌലോസ് പറഞ്ഞു.
“അവന്റെ ഫോട്ടോയോ മറ്റോ ഉണ്ടോ? അതേപോലെ അവനെ എവിടെ ചെന്നാലാണ് കാണാന്‍ പറ്റുക എന്നും അറിയണം” വാസു ഇരുവരെയും നോക്കി പറഞ്ഞു.
“ഇതാണ് ആള്‍..” ഡോണ മൊബൈലില്‍ ഡിക്രൂസിന്റെ ഫോട്ടോ അവനെ കാണിച്ച ശേഷം തുടര്‍ന്നു “ഇവന്‍ വൈകിട്ട് അഞ്ചരയോടെ വക്കീല്‍ ഓഫീസില്‍ നിന്നും ഇറങ്ങും. ഇറങ്ങിയാല്‍ മിക്കവാറും നേരെ പോകുന്നത് ഏതെങ്കിലും ബാറിലേക്ക് ആയിരിക്കും. അവന്‍ ഇറങ്ങാന്‍ കാത്ത് ഏതെങ്കിലും ക്ലയന്റ്സ് പുറത്ത് കാത്ത് നില്‍ക്കുന്നുണ്ടാകും. സീനിയര്‍ വക്കീല്‍ ഭദ്രന്റെ സെക്രട്ടറി കൂടിയായ അവനെ കാണാന്‍ ക്രിമിനലുകളുടെ തിരക്കാണ് എപ്പോഴും. അവരുടെ ചിലവിലാണ്‌ അവന്റെ നിത്യവുമുള്ള മദ്യപാനം”
“സാറേ, അവനെ പൊക്കി കൊണ്ടുവരാന്‍ ഒരു വലിയ വണ്ടി വേണം..ജീപ്പോ കാറോ മറ്റോ. ബൈക്കില്‍ പറ്റില്ല” വാസു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *