മൃഗം 28 [Master]

Posted by

“ഏയ്‌..എനിക്കല്ല സാറേ..നന്ദി പൌലോസ് സാറിനോട് പറഞ്ഞാ മതി. പിന്നെ സാറിനെ ഞാന്‍ രക്ഷിച്ചു എങ്കിലും അതെ സമയത്ത് തന്നെ സാറ് എന്നെയും രക്ഷിച്ചില്ലേ….സാറ് അടിച്ചിട്ട അവനാണ് മാഞ്ചിയം; ഇവന്മാരുടെ നേതാവ്. അവനെ ഞാന്‍ ഇപ്പത്തന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോവ്വാ.. ങാ പിന്നെ സാറേ..സാറിനെ കള്ള ഫോണ്‍ ചെയ്താണ് ആ നായിന്റെ മോന്മാര്‍ പുറത്തിറക്കിയത്. ഞാനെല്ലാം കണ്ടോണ്ട് ഇരിപ്പുണ്ടായിരുന്നു. വേണേല്‍ നേരത്തെ തന്നെ അവന്മാരെ എനിക്ക് കുടുക്കാമായിരുന്നു. പക്ഷെ ഇതല്യോ അതിന്റെ ഒരു ത്രില്ല്” അക്ബര്‍ ചിരിച്ചു.
“ആ ചരടിട്ട ടൈമിംഗ്..സാറ് ഒരു സിംഹം തന്നെ..” വാസു പറഞ്ഞു.
“സാറേ. ഈ കയറു വച്ചുള്ള കലാപരിപാടിയില്‍ ഞാന്‍ എക്സ്പെര്‍ട്ട് ആണ്. പണ്ട് പോലീസില്‍ ചേരുന്നതിനും മുന്‍പ് മുനിസിപ്പാലിറ്റിക്ക് വേണ്ടി നായയെ പിടിക്കാന്‍ പോയിട്ടുണ്ട്. ഓടുന്ന പട്ടിയെ കയര്‍ എറിഞ്ഞാണ് പിടിക്കുക. കുരുക്ക് കൃത്യം കഴുത്തില്‍ തന്നെ വീഴും..എന്നാ സാറ് കിടന്നോ..ഞാന്‍ എന്റെ പണി ചെയ്യട്ടെ..”
“അക്ബര്‍ സര്‍….എന്നെ സാറെ എന്ന് വിളിക്കണ്ട. വാസു..അങ്ങനെ വിളിച്ചാല്‍ മതി. സാറ് വാ അല്‍പനേരം അകത്തിരിക്കാം..”
“യ്യോ സാറെ എന്റെ ഡ്യൂട്ടി വെളിയിലാണ്. പൌലോസ് സാറ് അറിഞ്ഞാല്‍ പ്രശ്നമാ..”
“ദാ വീണ്ടും സാറ്..ഞാന്‍ ഒരു സാധാരണ ചുമട്ടു തൊഴിലാളി ആണ് അക്ബര്‍ സാറെ..എന്നെ പേര് വിളിച്ചാല്‍ മതി”
“യ്യോ..പൌലോസ് സാറ് അങ്ങനെയൊന്നുമല്ല പറഞ്ഞേക്കുന്നത്..പേര് വിളിക്കാനൊന്നും എനിക്ക് പറ്റത്തില്ല..ഞാന്‍ സാറെന്നെ വിളിക്കൂ”
വാസു ചിരിച്ചു.
“എന്നാ നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും സാറ് വിളിച്ചു കളിക്കാം. അക്ബര്‍ സാറ് വാ..ഉള്ളില്‍ ഇരിക്കാം..എന്തായാലും ഉറക്കം പോയി..”
വാസു അയാളെ വിളിച്ചു. അക്ബര്‍ ഒന്നാലോചിച്ചു; പിന്നെ തലയാട്ടിയ ശേഷം ഇങ്ങനെ പറഞ്ഞു.
“എന്നാല്‍ ഞാനിവനെ ഒന്ന് കൊളുത്തി ഇടട്ടെ; ബോധം വീണാല്‍ എഴുന്നേറ്റ് പോകരുതല്ലോ..എന്നാലും എന്റെ സാറേ ഒരടിക്ക് ബോധം പോകുക എന്നൊക്കെ പറഞ്ഞാല്‍? ഇരുട്ടായത് കൊണ്ട് എനിക്കാ അടി ഒന്ന് കാണാനും ഒത്തില്ലല്ലോ..”
വാസു വീണ്ടും ചിരിച്ചു.
———————-

Leave a Reply

Your email address will not be published. Required fields are marked *