മൃഗം 28 [Master]

Posted by

“അത് നിങ്ങള്‍ എന്തിനറിയണം?”
“അതാണ് ഞങ്ങള്‍ക്ക് അറിയേണ്ടത് മിസ്റ്റര്‍ ഡിക്രൂസ്; അത് മാത്രമാണ് അറിയേണ്ടത്. പറയണം, ഏതു കേസാണ് അന്ന് കബീര്‍ നിങ്ങളോട് സംസാരിച്ചത്?”
ഡിക്രൂസ് അപകടം മണത്തു. ഇവര്‍ അറിഞ്ഞുകൊണ്ട് തന്നെ ചോദ്യം ചെയ്യുകയാണ് എന്നവന് വേഗം മനസിലായി. ഡെവിള്‍സിന് താന്‍ കബീറിനെ പരിചയപ്പെടുത്തി കൊടുത്തത് ഇവര്‍ എങ്ങനെയോ അറിഞ്ഞിട്ടുണ്ട്. മുംതാസ് കേസ് വീണ്ടും തല പൊക്കുന്നുണ്ട് എന്ന് സീനിയര്‍ വക്കീല്‍ ഭദ്രന്‍ സാറ് പറഞ്ഞപ്പോള്‍ മുതല്‍ താന്‍ ചെറിയ അപകടം മണക്കുന്നുണ്ടായിരുന്നു. ഡിക്രൂസിന്റെ ബുദ്ധി വേഗം പ്രവര്‍ത്തനനിരതമായി. ഡോണ എന്ന പത്രപ്രവര്‍ത്തക ആണ് ആ കേസ് വീണ്ടും കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നത് എന്നും വക്കീല്‍ പറഞ്ഞിരുന്നത് അവന്റെ ഓര്‍മ്മയില്‍ എത്തി. യെസ്..ഈ തട്ടിക്കൊണ്ടുവരല്‍ അതിന്റെ ഭാഗം തന്നെയാണ്. അവന്‍ മനസ്സില്‍ വേഗം കണക്കുകൂട്ടലുകള്‍ നടത്തി.
“അവന്‍ വന്നത് ഏതോ സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ ആയിരുന്നു. എന്നെയല്ല ഭദ്രന്‍ സാറിനെ കാണാനാണ് അവന്‍ വന്നത്. അപ്പോള്‍ അദ്ദേഹം അവിടെ ഇല്ലാഞ്ഞത് കാരണം ഞാന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു; അത്രേയുള്ളൂ..” ഡിക്രൂസ് തന്ത്രപൂര്‍വ്വം പറഞ്ഞു.
“എന്ത് സ്വര്‍ണ്ണ ഇടപാട്? അവര്‍ സ്വര്‍ണ്ണം കള്ളക്കടത്തോ മറ്റോ നടത്തിയോ?”
ഡോണയുടെ ചോദ്യം ഡിക്രൂസിനെ ചൊടിപ്പിച്ചു എങ്കിലും അവന്‍ സ്വയം നിയന്ത്രിച്ചു.
“ലുക്ക് മാഡം..ഒന്നാമത് നിങ്ങള്‍ കാണിക്കുന്നത് ശുദ്ധ പോക്രിത്തരം ആണ്. രണ്ടാമത് എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവും ഇല്ല. അതുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്” അയാള്‍ പറഞ്ഞു.
എഴുന്നേറ്റ് മുറിയില്‍ ഉലാത്തിക്കൊണ്ടിരുന്ന പൌലോസ് തിരികെ വന്ന് അവന്റെ മുന്‍പില്‍ വീണ്ടും ഇരുന്നു.
“ഡിക്രൂസെ..നിനക്ക് മലയാളം ശരിക്ക് അറിയാമല്ലോ,

Leave a Reply

Your email address will not be published. Required fields are marked *