മൃഗം 28 [Master]

Posted by

“ശരി വാസു അനിയാ..ഇനിയിപ്പോള്‍ നമ്മള് തമ്മില്‍ എന്ത് ഫോര്‍മാലിറ്റി? അത് പോട്ടെ..അനിയന്‍ വീശുന്ന കൂട്ടത്തിലാണോ?”
“അത്യാവശ്യം…”
“അത് മതി; അനിയന്മാര്‍ അത്യാവശ്യം വീശിയാ മതി; ബാക്കി ഞാന്‍ വീശിക്കോളാം. ഇന്നത്തെ പണി കഴിഞ്ഞാ നമുക്ക് രണ്ടുപേര്‍ക്കും കൂടി ഒന്നിരിക്കണം. എന്റെ ഒരു ആഗ്രഹമാ”
“പിന്നെന്താ ഇക്കാ..ആയിക്കളയാം. ആദ്യം ലവനെ തൂക്കിയെടുത്ത് സാറിന്റെ മുന്‍പില്‍ ഇട്ടുകൊടുത്ത ശേഷം നമുക്ക് ഇരിക്കാം” വാസു ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതുമതി..പിന്നെ അനിയാ എനിക്ക് അവന്റെ കാര്യത്തില്‍ നേരിട്ട് ഇടപെടാന്‍ പറ്റത്തില്ല. സര്‍വീസില്‍ ഇരിക്കെ ഓഫ് ഡ്യൂട്ടി പാടില്ല..പ്രത്യേകിച്ചും ആ തെണ്ടി ഒരു വക്കീല് കൂടിയായ സ്ഥിതിക്ക് കൂടുതല്‍ സൂക്ഷിക്കണം. നേരെ ചൊവ്വേ പെന്‍ഷന്‍ പറ്റണം എന്നൊരു ആഗ്രഹം എനിക്ക് ഉണ്ടേ..പൌലോസ് സാറ് എന്ത് പ്രശ്നം ഉണ്ടെങ്കിലും നമ്മുടെ കൂടെ നില്‍ക്കും എന്നുള്ള ധൈര്യത്തിലാണ് ഞാന്‍ ഇതിനൊക്കെ വരുന്നത്..”
അക്ബര്‍ നഗരത്തിലെ തിരക്കേറിയ ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തിക്കൊണ്ട് പറഞ്ഞു.
“ഇക്ക വണ്ടി ഓടിച്ചാല്‍ മാത്രം മതി. ഞാന്‍ അവനെയും കൊണ്ട് വരുമ്പോള്‍ അവന്‍ മുഖം കാണാതിരിക്കാന്‍ ഇക്ക ഒന്ന് ശ്രദ്ധിച്ചേക്കണം..”
വാസു വണ്ടിയില്‍ നിന്നും ഇറങ്ങിക്കൊണ്ട് പറഞ്ഞു. റോഡിലൂടെ നിരവധി വാഹനങ്ങള്‍ പോകുന്നുണ്ടായിരുന്നു. വര്‍ണ്ണ മനോഹരങ്ങളായ വൈദ്യുതി ദീപങ്ങള്‍ കൊണ്ടലങ്കരിച്ച ബോര്‍ഡുകള്‍ വച്ച കടകളും, നിരത്തിലെ വൈദുതി വിളക്കുകളും പ്രകാശം പരത്തി നീങ്ങിക്കൊണ്ടിരിക്കുന്ന വാഹനങ്ങളും തിരക്കിട്ട് പല ആവശ്യങ്ങള്‍ക്കായി ഫുട്ട്പാത്തുകളിലൂടെ നടക്കുന്ന മനുഷ്യരും എല്ലാം ചേര്‍ന്ന് ഒരു ഉത്സവ പ്രതീതി ആ സന്ധ്യക്ക് സമ്മാനിച്ചിരുന്നു.
“ഇവന് ഇത്രേം തിരക്കുള്ള സ്ഥലത്തെ ബാറില്‍ തന്നെ വന്നിരിന്നു കുടിക്കേണ്ട വല്ല കാര്യവുമുണ്ടോ? നമ്മുടെ ജോലിപ്പാട് കൂട്ടാന്‍ ഓരോന്ന് ഇറങ്ങും. ഇക്ക ഒരു കാര്യം ചെയ്യ്‌..വണ്ടി ബാറിന്റെ ഉള്ളിലെ പാര്‍ക്കിങ്ങില്‍ ഇട്..അവനെയും കൊണ്ട് റോഡിലേക്ക് വരുന്നത് ശരിയല്ല. കഴിവതും ആരും അറിയാതെ അവനെ തൂക്കണം എന്നാണ് പൌലോസ് സാറ് പറഞ്ഞിരിക്കുന്നത്” വാസു ചുറ്റും നിരീക്ഷിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *