മൃഗം 28 [Master]

Posted by

മൃഗം 28
Mrigam Part 28 Crime Thriller Novel | Author : Master

Previous Parts

 

പക്ഷെ സെക്കന്റിന്റെ പത്തിലൊന്ന് എന്നു കരുതിയ ആ സമയം പോലും വളരെ കൂടുതലാണ് എന്ന് അവനെ മനസ്സിലാക്കിക്കൊടുത്ത സംഭവമാണ് തുടര്‍ന്ന് അരങ്ങേറിയത്. കതക് തുറന്ന വാസുവിന് നേരെ ഗുണ്ടകള്‍ കത്തി പായിക്കുന്നതിന്റെ പത്തില്‍ ഒന്ന് സെക്കന്റ് മുന്‍പേ, എവിടെ നിന്നോ പ്രത്യേകതരം കനമുള്ള ഒരു ചരട് ആ രണ്ടുപേരെയും വളഞ്ഞു വീഴുന്നതും അത് അവരുമായി പിന്നിലേക്ക് വലിയുന്നതും വാസു കണ്ടു. എന്താണ് സംഭവിക്കുന്നത് എന്നവനൊരു ഊഹവും ഉണ്ടായില്ല. ജീവിതത്തില്‍ ആദ്യമായി അവന്‍ തീര്‍ത്തും പതറിപ്പോയ ഒരു സന്ദര്‍ഭം ആയിരുന്നു മരണത്തെ മുഖാമുഖം, അത്ര അടുത്തു കണ്ട ആ നിമിഷാര്‍ദ്ധം. താന്‍ ജീവനോടെയുണ്ട് എന്ന് ബോധ്യമായതിന്റെ തൊട്ടടുത്ത നിമിഷം വാസു പുറത്തെ ഇരുട്ടിലേക്ക് കുതിച്ചു. ആരോ ശക്തമായി എവിടെയോ അടിച്ചു വീഴുന്ന ശബ്ദവും ഒരു നിലവിളിയും അന്തരീക്ഷത്തില്‍ മുഴങ്ങി.
“ഓടിക്കോടാ..രക്ഷപെട്ടോ..” ആരോ അലറുന്നു. തുടര്‍ന്ന് ആരൊക്കെയോ പല ഭാഗങ്ങളില്‍ നിന്നായി ഓടിയകലുന്ന കാലൊച്ചകളും ഏതോ വാഹനം സ്റ്റാര്‍ട്ട്‌ ആയിപ്പോകുന്ന ശബ്ദവും അവന്‍ കേട്ടു. ചരടില്‍ വലിഞ്ഞു നിലത്തേക്ക് വീണുകിടന്നിരുന്ന രണ്ടുപേര്‍ക്ക് അരികിലേക്ക് ഇരുട്ടില്‍ നിന്നും ഒരു രൂപം ഇറങ്ങി വരുന്നത് വാസു കണ്ടു.
“എന്നാ അടിയാ സാറേ അടിച്ചത്..അവന്‍ ചത്തോ അതോ ജീവനോടെ ഉണ്ടോ?” അയാള്‍ അവനോടു ചോദിച്ചു. ശബ്ദത്തിന്റെ ഉടമയെ വാസു നോക്കി. നീളമുള്ള ഒരു ചരട് ചുരുട്ടിക്കൊണ്ട് പുറത്തേക്ക് വന്ന ആളെ പക്ഷെ അവനു പരിചയം ഉണ്ടായിരുന്നില്ല.
“സാറിന് കുഴപ്പം ഒന്നുമില്ലല്ലോ..”
ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് വന്ന അക്ബര്‍ ചുരുട്ടിയ ചരട് പോക്കറ്റിലേക്കു തിരുകിക്കൊണ്ട്‌ ചോദിച്ചു.
“നിങ്ങള്‍ ആരാണ്? എന്താണ് ഇവിടെ സംഭവിച്ചത്?..” വാസു അവനെ തിരിച്ചറിയാതെ ചോദിച്ചു.
“ഞാന്‍ അക്ബര്‍..പോലീസ് ആണ്. പൌലോസ് സാറ് എന്നെ ഇവിടെ ഡ്യൂട്ടിക്ക് ഇട്ടിരിക്കുകയായിരുന്നു….” അക്ബര്‍ താഴെക്കിടന്ന ഒരുവന്റെ പള്ളയ്ക്ക് കാലുമടക്കി അടിച്ചുകൊണ്ട് പറഞ്ഞു. അവന്‍ ഒന്ന് ഞരങ്ങി ബോധം കെട്ടു. മറ്റവന്‍ കിടന്നുകൊണ്ട് കൈകൂപ്പി.

Leave a Reply

Your email address will not be published.