ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Posted by

ഞാനൊരു പൊതു സത്യം പറഞ്ഞു എന്നെയുള്ളൂ.അല്ലാതെ……..

ആയിരിക്കാം,പക്ഷെ ആരുമിതുവരെ
വെറുപ്പോടെയല്ലാതെ നോക്കിയിട്ടില്ല.
ഒരു നല്ല വാക്ക് പറഞ്ഞുകേട്ടിട്ടില്ല.
ഇന്നൊരാൾ അങ്ങനെ പറഞ്ഞു കേട്ടപ്പോൾ സന്തോഷം തോന്നി.അത് കൊണ്ടൊരു നന്ദിവാക്ക് പറഞ്ഞു.

ഇറ്റ്സ് ഓക്കേ,വരവ് വച്ചു.അല്ല ഇത് എവിടെപ്പോയി വരുന്നു രണ്ടാളും.

ഓഹ് ഒന്നും പറയണ്ട,താജ് മഹൽ കാണാൻ ഒരാഗ്രഹം.അതുകൊണ്ട് ഇറങ്ങിത്തിരിച്ചു.

അങ്ങനെയാണ് കാര്യങ്ങൾ.ഇത് മറ്റുള്ളവർക്കും ഒരു പ്രചോദനമാവട്ടെ

പ്രചോദനം മാത്രം പോരല്ലോ.അതിന് സാഹചര്യം കൂടെ വേണ്ടേ.ദാ ഇപ്പൊ തന്നെ കണ്ടതല്ലേ നിങ്ങൾ…..

അത് കാഴ്ച്ചപ്പാടിന്റെയാണ് വൈഗ.
ഇന്നും സമൂഹത്തിലെ വികലമായ കാഴ്ച്ചപ്പാടുകൾക്ക് മാറ്റമൊന്നുമില്ല.
വിമർശനങ്ങൾ പോലും വ്യക്തിഹത്യ ആയിമാറുന്ന കാലമാണ്.അല്ലെങ്കിൽ
വിമർശനമെന്നതിന് അങ്ങനെയൊരു അർത്ഥം കല്പ്പിച്ചുകൊടുക്കുന്നു.
ഇതൊന്നും അത്ര പെട്ടെന്ന് മാറില്ല.
മാറാത്തിടത്തോളം ഇങ്ങനെയങ്ങു പൊയ്ക്കോണ്ടിരിക്കും.

മറ്റുള്ളവരെ ശ്രദ്ധിക്കാതെ അവർ സംസാരിച്ചുകൊണ്ടിരുന്നു.സമയം
കടന്നുപോയി.ഫരിദാബാദ് പിന്നിട്ട് നിസാമുദിനും കടന്ന് ഡൽഹിയിൽ എത്തിയപ്പോൾ സമയം വൈകിട്ട്
ഏഴ് കഴിഞ്ഞിരുന്നു.ആ ചുരുങ്ങിയ
സമയത്തിനുള്ളിൽ അവർത്തമ്മിൽ

Leave a Reply

Your email address will not be published. Required fields are marked *