ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Posted by

അയാൾ കൈ തട്ടിമാറ്റി നടന്നകന്നു. അയാളുടെ കൂടെയുണ്ടായിരുന്ന
സ്ത്രീ ആ ചോദ്യം കേട്ട് ചൂളുന്നതവൻ കണ്ടു.റിനോഷ് തന്റെ പഴ്സ് തുറന്നു.
ചില്ലറയില്ലാതെ നിന്ന അവൻ കയ്യിൽ കിട്ടിയ നോട്ട് അവരുടെ കയ്യിലേക്ക് വച്ചു.അവനെ ഞെട്ടിച്ചുകൊണ്ട് വൈഗ അയാളുടെ കയ്യിൽ പിടിച്ചു. അവർ പരസ്പരം നോക്കി.ഒന്നും
പറയാതെ അവൾ പറഞ്ഞത് മനസിലായെന്ന പോലെ അവർ അവന്റെ പോക്കറ്റിലേക്ക് ആ നോട്ട് തിരുകി,അവന്റെ നെറുകയിലും
കൈവച്ച് നടന്നകന്നു.അത് കണ്ട് മറ്റുള്ളവർക്ക് ഒരത്ഭുതമായി.
അപ്പോഴേക്കും എവിടെനിന്നോ ആ വ്യക്തി,അവർക്കരുകിലേക്ക് എത്തി തന്റെ ഭാര്യക്കൊപ്പം സ്ഥാനമുറപ്പിച്ചു.

കുറെ എണ്ണം ഇറങ്ങിക്കോളുംഓരോ കോലവും കെട്ടി.നാണമില്ലാത്ത വർഗങ്ങൾ.ഇവറ്റകളെക്കൊണ്ടിപ്പൊ വല്ലാത്ത ശല്യമായി.തെണ്ടി നടക്കുവാ
ആൾക്കാരെ മെനക്കെടുത്താൻ.

ചേട്ടനെന്താ ജോലി?

അറിഞ്ഞിട്ടെന്തിനാ?

ചുമ്മാ പറയണം….. എല്ലാരുമൊന്ന് കേക്കട്ടെ.

ഒരു സൂപ്പർ മാർക്കറ്റ് നടത്തുവാ……
എന്തെ?

ശരി,ഒന്ന് ചോദിക്കട്ടെ ഈ പറഞ്ഞത് ഒള്ളതാണല്ലോ അല്ലെ?

ആണെങ്കിൽ?

ഈ പോയവരിൽ ഒരാൾക്ക് ജോലി കൊടുത്താൽ താങ്കൾ പറഞ്ഞ ഈ കൂട്ടത്തിൽ നിന്ന് ഒരാളുടെയെങ്കിലും എണ്ണം കുറയില്ലെ?ഒന്നും ചെയ്യണ്ട, പരിഹസിക്കാതിരുന്നൂടെ?

അത് താനാണോ തീരുമാനിക്കുന്നത്.
തനിക്ക് തന്റെ കാര്യം നോക്കിയാൽ പോരെ.വെറുതെ എന്തിനാ ഇക്കണ്ട
സാധനങ്ങൾക്ക് വേണ്ടി വക്കാലത്ത് പറയുന്നെ.

ചേട്ടാ,താങ്കളാരെന്ന് എനിക്കറിയില്ല.
പക്ഷെ ഒന്ന് മനസിലായി.നിങ്ങളെ പോലെ മനസ്സിന് കുഷ്ട്ടം പിടിച്ചവർ ഉള്ളിടത്തോളം ഈ സമൂഹം നന്നാവില്ല.

Leave a Reply

Your email address will not be published. Required fields are marked *