ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Posted by

ട്രെയിൻ പുറപ്പെടാനുള്ള ചൂളംവിളി കേട്ടതും കപ്പ്‌ ട്രാക്കിലേക്ക് ഏറിഞ്ഞ്
അവൻ ട്രെയിനിലേക്ക് കയറി തന്റെ സീറ്റ് ലക്ഷ്യമാക്കി നടന്നു.

അവൻ തന്റെ മുപ്പത്തിമൂന്നാം നമ്പർ സീറ്റിലെത്തി.തന്റെ സഹയാത്രികർ അവിടെ സ്ഥാനം പിടിച്ചിരുന്നു.തന്റെ സീറ്റിൽ ഇടം നേടിയ അവൻ ജാലകം തുറന്ന് ഒരിക്കൽ കൂടി ആ സ്റ്റേഷൻ കാഴ്ച്ചകളിലേക്ക് കണ്ണുനട്ടു.ഒരിക്കൽ കൂടി ചൂളം വിളിച്ച് ട്രെയിൻ പതിയെ നീങ്ങിത്തുടങ്ങി.ട്രെയിൻ സാവധാനം അതിന്റെ വേഗത കൈവരിച്ചു.ആ
സ്റ്റേഷൻ പരിസരം അവന്റെ പിന്നിൽ ഓടിയൊളിച്ചു.വീണ്ടുമവൻ തന്റെ കാഴ്ച്ചകളിലേക്ക് കണ്ണുകൾ തുറന്നു. ഇനി നാല് മണിക്കൂർ…………അവൻ പതിയെ തന്റെ സഹയാത്രികരെ ഒന്ന്
ശ്രദ്ധിച്ചു.ഭാര്യയും ഭർത്താവും ഒരു പെൺകുട്ടിയും അടങ്ങുന്ന കുടുംബം.
കൂടാതെ മറ്റു രണ്ടുപേർ.അവരെ നോക്കി ആ കുടുംബം അടക്കം പറയുന്നു.എന്തോ ഒരിഷ്ട്ടക്കേട് ആ മുഖങ്ങളിൽ നിഴലിച്ചിട്ടുണ്ട്.റിനോഷ് ഒരു തവണ കൂടി ആ യാത്രികരെ ശ്രദ്ധിച്ചു.രണ്ടു സ്ത്രീ രത്നങ്ങൾ.ഒന്നു കൂടെയവൻ നോക്കി തനിക്ക് തെറ്റി എന്നവൻ മനസിലാക്കി.സ്ത്രീ വേഷങ്ങളിൽ അവർ തിളങ്ങിനിന്നു. നല്ല ഐശ്വര്യം.നല്ല ഒതുക്കത്തിൽ സാരിയുടുത്ത് അംഗലാവണ്യങ്ങൾ ഭംഗിയായി കാത്തുസൂക്ഷിച്ചിട്ടുള്ള രണ്ടുപേർ.മഹിളകൾ അവരുടെ ചമയത്തിനു മുന്നിൽ ഒന്നുമല്ലയെന്ന് അവന് തോന്നി.സമൂഹം അവരെ പല പേരുകളിൽ വിളിച്ചു.തങ്ങളിലുള്ള സ്ത്രീസഹജമായ വ്യതിയാനങ്ങളുടെ പേരിൽ അവർ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്നു.പുരുഷശരീവും
സ്ത്രീയുടെ മനസ്സുമുള്ള അവർ ഹിജഡയെന്നും,മൂന്നാം ലിംഗമെന്നും
ഭിന്നലിംഗമെന്നും ഒക്കെ അറിയപ്പെട്ട് മുഖ്യധാരയിൽ നിന്നും അകന്ന് ജീവിക്കുന്നു.രാത്രികൾ അവർക്ക് കൂട്ടുകാരാവുന്നു,അവർ രാത്രിയുടെ കാവൽക്കാരും.

റിനോഷ് അവരെ ശ്രദ്ധിച്ചുകൊണ്ട് തന്റെ ഐ പോഡിൽ കെന്നി ജിയുടെ

Leave a Reply

Your email address will not be published. Required fields are marked *