ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Posted by

എങ്കിൽ നാല് ദിവസം മുന്നേ എമർജൻസിയിൽ ഉണ്ടായിരുന്ന ഡോക്ടർ,മറ്റു സ്റ്റാഫ്‌ അടക്കം എല്ലാരേം,പിന്നെ ഇവളെയും അടക്കം
ടെർമിനേറ്റ് ചെയ്യേണ്ടി വരും.

എന്തിന്?

എന്റെ ക്ലൈന്റിനെ ടേക് കെയർ ചെയ്തില്ല അത്‌ തന്നെ.ഞാൻ പറഞ്ഞു വിട്ടതാണ്,ഭിന്നലിംഗമാണ് എന്നതിന്റെ പേരിൽ വേണ്ട കെയർ ലഭിക്കാത്തതിന്.ഞാൻ വരുമ്പോൾ വന്ന അതെ അവസ്ഥയിൽ തന്നെ.
പിന്നെ ഇവള്,എന്റെ ക്ലൈന്റിന് ഒരു പേരുണ്ട്. അത്‌ നിലനിൽക്കെ ഹിജഡ എന്നുവിളിച്ചപമാനിക്കൽ അവരുടെ അന്തസ്സിനെ ചോദ്യം ചെയ്തതിന്……..

ഡോക്ടർ എന്താ ഹ്യൂമാനിറ്റി എടുത്തു തലയിൽ വച്ചിട്ടുണ്ടോ?

വല്യ ഹ്യൂമാനിറ്റേറിയൻ അവാർഡ് നേടിയ സാർ അതിന്റെ അർത്ഥം മറക്കുമ്പോൾ ചിലത് ഇങ്ങനെയും സംഭവിച്ചു പോകും.സൂപ്രണ്ട് സാറിന് അതിനു കഴിയുന്നില്ലയെങ്കിൽ കിട്ടിയ
പുരസ്‌കാരത്തോട് നീതി പുലർത്താൻ കഴിയുന്നില്ലയെങ്കിൽ അന്തസ്സായി അതങ്ങ് തിരിച്ചു കൊടുക്കണം സർ.അതിനുള്ള തണ്ടെല്ല് താങ്കൾക്ക് വേണം.
അല്ലാതെ അല്പം കടന്നുപോയി എങ്കിലും എന്റെ ചിലരുടെ മോശം കാഴ്ച്ചപ്പാടുകളെ എതിർത്ത ഇവനെ ഒറ്റക്ക് ക്രൂശിക്കുകയല്ല വേണ്ടത്.

ഡോക്ടർ നരേഷ്…. വിൽ യു സ്റ്റോപ്പ്‌

ടെമ്പർ തെറ്റണ്ട സാറെ.താനൊന്നും ചെയ്യില്ല.ഇവൻ ഇവിടെത്തന്നെ കാണും.തെറ്റ് കണ്ടാൽ മുഖം നോക്കി പറയാൻ ധൈര്യമുള്ള ഇവനൊക്കെ ഇവിടെ വേണം.അല്ലേൽ ചിലർക്ക് അഴിഞ്ഞാടാൻ അതൊരു അവസരം ഉണ്ടാക്കിക്കൊടുക്കും.

വാടാ ഒരു ആക്ഷനും എടുക്കില്ല.
പോയി രണ്ടെണ്ണം അടിച്ചു സെറ്റ് ആവാൻ നോക്ക്.എടി കൊച്ചെ നീ പോയി നിന്റെ പണിനോക്ക്….. നരേഷ് അവന്റെ തോളിലും കയ്യിട്ട് പുറത്തേക്ക് നടന്നു.കിളിപോയി നിൽക്കുന്ന സുഗുണയെ നോക്കി ഒരു ആപ്പ് സിംബലും കൊടുത്തു റിനിയും

Leave a Reply

Your email address will not be published. Required fields are marked *