ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Posted by

നല്ല മനുഷ്യനാണ്.

അതെ.ഇപ്പൊ നിന്നെ കണ്ടപ്പോൾ ഒരു സമാധാനം.

ഓക്കേ ഫൈൻ.പെയിൻ കൂടിയപ്പോ
ചെറിയൊരു സെഡേറ്റീവ് കൊടുത്തു. അതിന്റെയാ മയക്കം,ഉറങ്ങിക്കോട്ടേ.
പിന്നെ എന്തുണ്ടെങ്കിലും പറയാൻ മടിക്കരുത്.ഞാൻ കൗണ്ടറിലുണ്ട്.
മെഡിസിന്റെ സ്ലിപ് തരാം,താഴെയാ ഫർമസിയൊക്കെ…….

കാര്യങ്ങൾ വിശദീകരിച്ചു നിൽക്കെ അർച്ചനയും അങ്ങോട്ടെത്തി.കേസ് ഫയൽ ഏൽപ്പിച്ചു,പരിശോധനക്ക് ശേഷം അത്യാവശ്യം ഒറിയന്റെഷനും നൽകി അവൻ അടുത്ത ക്ലൈന്റിന് വേണ്ട സഹായങ്ങളുമായിറങ്ങി.

മൊത്തത്തിൽ എല്ലാവരെയും ഒന്ന് നോക്കി കൗണ്ടറിൽ എത്തുമ്പോൾ ഹൗസ് കീപ്പിങ് അടക്കം പറഞ്ഞു ചിരിക്കുന്നുണ്ട്.ചിലപ്പോൾ ഭാഗ്യയെ എത്തിനോക്കുന്നുണ്ട്.മഞ്ജുവും മറ്റു രണ്ടു സ്റ്റാഫും തങ്ങളുടെ ജോലിയിൽ മുഴുകിയിരിക്കുന്നു.ജെസ്സി ചേച്ചി അവരുടെ കമന്റ്‌ കേട്ട് ഒരു
വികാരവുമില്ലാതെ ചിരിക്കുന്നു.
അവനെ കണ്ടതും,അറിയുന്നതു കൊണ്ട് അവർ പലവഴിക്കായി.
റിനോഷ് അവരെ കൗണ്ടറിലേക്ക് വിളിച്ചു.

“നിങ്ങൾ ആരാന്നാ നിങ്ങളുടെ വിചാരം”കലിപ്പിച്ചുള്ള ചോദ്യം കേട്ട് അവരൊന്നു പതറി.”കുറെ നേരമായി ശ്രദ്ധിക്കുന്നു,ഇവിടെ വട്ടം കൂടിനിന്ന്.. ഇവിടെന്താ വല്ല അന്താരാഷ്ട്ര ചർച്ച വല്ലതും ആണോ.അതിന് കൂട്ടായി ഇൻചാർജും.ചേച്ചി ഒരു ഇൻചാർജ് ആണ്,അതിന്റെ അന്തസ്സ് കാണിക്ക്. അല്ലാതെ ആ പൊസിഷൻന്റെ വില കളയല്ലെ.

പിന്നെ ഇവിടെ കൂടി നിക്കുന്നവരോട് ആയിട്ട് പറയുവാ.അവിടെ ഉള്ളതും മനുഷ്യൻ തന്നാ.അല്ലാതെ അന്യഗ്രഹ
ജീവിയൊന്നുമല്ല.ഇങ്ങനെ എപ്പഴും ചെന്ന് നോക്കാൻ.അവർക്കൊരു പ്രൈവസിയുണ്ട്,അത്‌ മാനിച്ചേ പറ്റു.

Leave a Reply

Your email address will not be published. Required fields are marked *