ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Posted by

ജീവൻ തുടിക്കുന്ന ശില്പങ്ങൾ
Jeevan Thudikkunna Shilpangal | Author : Alby

 

ആഗ്ര കന്റോൺമെന്റ് സ്റ്റേഷൻ.നാല് ദിവസം നീണ്ടുനിന്ന തന്റെ ആഗ്ര ട്രിപ്പ്‌ ഒരുവിധം ഓടിപ്പിടിച്ചു തീർത്ത ശേഷം റിനോഷ് പ്ലാറ്റ്‌ഫോമിലെത്തുമ്പോൾ ട്രെയിൻ പുറപ്പെട്ടിരുന്നില്ല.തൊട്ടടുത്ത്
കണ്ട മിനി സ്റ്റാളിൽ നിന്നും ഒരുകുപ്പി വെള്ളവും വാങ്ങി അവൻ തന്റെ ബോഗി തേടി നടന്നു.S-7 33,എപ്പോൾ യത്രക്ക് ട്രെയിൻ ബുക്ക്‌ ചെയ്താലും ഓൺലൈലിൽ പ്രിഫർ ചെയ്യുന്ന സീറ്റ് നമ്പർ 33.തന്റെ ബാഗുമായി അവൻ തന്റെ സീറ്റ് ലക്ഷ്യമാക്കി നടന്നു.

വലിയൊരു സ്റ്റേഷൻ പരിസരം.ആ തിരക്കിനൊത്ത അന്തരീക്ഷം.ചുറ്റും തങ്ങളുടെ ലക്ഷ്യത്തിലേക്ക് പായുന്ന ജനങ്ങൾ.അവർക്ക് പിറകെ ഒരുകെട്ട് ചുമടും തലയിലേന്തി നടക്കുന്ന,കൂലി
എന്ന് നമ്മൾ വിളിക്കുന്ന,ജീവിതഭാരം
കൂടുന്തോറും ചുമടിന്റെ ഭാരവും തന്റെ ശിരസ്സിലേറ്റുന്നവർ.ജീവിതം മുന്നോട്ട് നയിക്കാൻ പലതരം ചെറു കച്ചവടങ്ങളുമായി ആ തിക്കിലും തിരക്കിലും അലയുന്നവർ.ഏകദേശം മധ്യഭാഗത്തായി തന്റെ കോച്ചിന് മുന്നിൽ അവൻ നിലയുറപ്പിച്ചു.തന്റെ മുന്നിലൂടെ ഭക്ഷണവും കച്ചവടം
ചെയ്തുകൊണ്ട് നടന്നുനീങ്ങുന്നുവർ. ട്രെയിനിന്റെ അകത്തും പുറത്തും ആയി ചായയും ചെറുകടികളും വിറ്റ് അവർ തങ്ങളുടെ ജീവിതം മുന്നോട്ട് നയിക്കാൻ പാടുപെടുന്ന കാഴ്ച്ച.
മുന്നിലൂടെ ചായയുമായി പോയ ഒരു വൃദ്ധന്റെ കയ്യിൽ നിന്ന് ചൂടു ചായയും വാങ്ങി ഊതിക്കുടിച്ചുകൊണ്ട് അവൻ അവിടെ കണ്ട ബെഞ്ചിലേക്കിരുന്നു.

ˇ

വിവിധ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളുടെ വിവരങ്ങൾ അവിടെ മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുന്നു. പ്ലാറ്റ്‌ ഫോമിൽ സ്ഥാപിച്ചിരിക്കുന്ന ടി വി
യിൽ വാർത്തയും ഇടക്ക് സർക്കാർ പരസ്യങ്ങളും നിർത്താതെ ഓടുന്നു.
ട്രെയിനിൽ കയറാനുള്ളവർ പതിയെ കയറിക്കൊണ്ടിരിക്കുന്നു.തനിക്ക് പിന്നിലായി വന്നുനിന്ന ദീർഘദൂര ട്രെയിനിൽ നിന്നും ആ തിരക്കിലേക്ക് ഇറങ്ങുന്നവർ.ചില ചിരപരിചിതമായ റെയിൽവേ സ്റ്റേഷൻ കാഴ്ച്ചകളും കണ്ടുകൊണ്ട്,ചായ കുടിച്ചുതീർന്ന സമയം അവനായുള്ള വണ്ടിയുടെ അനൗൺസ്മെന്റ് മുഴങ്ങിത്തുടങ്ങി.

Leave a Reply

Your email address will not be published.