രതി ശലഭങ്ങൾ 10 [Sagar Kottappuram]

Posted by

ഞാൻ അത് ബൈക്കിന്റെ മുൻപിൽ കൊരുത്തിട്ട ശേഷം വീടിനു മുൻപിൽ നിന്നും അല്പം മാറി വണ്ടി മറ്റൊരിടത്തു സൈഡ് ആക്കി, അവിടെ വേറെയും ബൈക്കുകൾ കിടപ്പുണ്ട് . ഫുഡ് അടി ഒകെ കഴിഞു പോകാൻ നേരം വിളിക്കാമെന്ന് ബീനേച്ചി പറഞ്ഞു . കല്യാണത്തിന് വരുന്നവരൊക്കെ എന്നെ കണ്ടു ചിരിക്കുന്നുണ്ട്. ഞാനും കല്യാണത്തിന് വന്ന ആളാണെന്നു തെറ്റിദ്ധരിച്ചിട്ടാകണം . ആഹ്..എന്ന അങ്ങനെ ആവട്ടെ ..ഞാനും തിരിച്ചു ചിരിച്ചു അവരെ സ്വീകരിച്ചു !

ഞാൻ അങ്ങനെ കുറച്ചു നേരം അവിടെ പുറത്തു നിന്നു . കുറച്ചു കഴിഞ്ഞപ്പോൾ ബീനേച്ചി എന്നെ വിളിച്ചു.

ഞാൻ കാൾ അറ്റൻഡ് ചെയ്തു ചെവിയോർത്തു.

ബീന ;”എടാ കൊരങ്ങാ നീ ഫുഡ് കഴിക്കുന്നില്ലേ?”

ബീനേച്ചി എന്നെ ആഹാരം കഴിക്കാൻ ക്ഷണിച്ചു.

ഞാൻ ;”ഇല്ല..ചേച്ചി കഴിച്ചോ…ഞാൻ പുറത്തു തന്നെ ഉണ്ട്.കഴിഞ്ഞ വിളിച്ച മതി “

ബീന ;”മ്മ്…”

ബീനേച്ചി മൂളി ഫോൺ വെച്ചു .

ഞാൻ കുറച്ചു നേരം കൂടി അവിടെ ഇരുന്നു . അവിടെ വെച്ചു പരിചയപ്പെട്ട ഒരു അമ്മാവനോട് ഓരോന്ന് സംസാരിച്ചു ഇരുന്നു നേരം കളഞ്ഞു. പെട്ടെന്ന് തന്നെ ഒരു മഴക്കോള് എങ്ങു നിന്നോ വന്നിരുന്നു . ഞങ്ങൾ വരുന്ന സമയം നല്ല വെയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ഒരു മൂടിക്കെട്ടിയ അന്തരീക്ഷമാണ് .

അങ്ങനെ നിൽക്കെ പെട്ടെന്ന് തന്നെ മഴയും പെയ്തു . ഞാനും ആ കാർന്നോരും അവിടെ ഉണ്ടാക്കുന്ന ബാക്ക്കി പിള്ളേരും ആ പറമ്പിൽ നിന്നും മഴ വന്നപ്പോൾ ഓടി കല്യാണ വീട്ടിലേക്കു കയറി, വണ്ടിയിൽ കൊരുത്തിട്ട ബീനേച്ചിയുടെ ബാഗും എടുത്താണ് ഞാൻ ഓടിയത് .

Leave a Reply

Your email address will not be published. Required fields are marked *