ട്യൂഷൻ ക്ലാസ് ? അൻസിയ ?

Posted by

ട്യൂഷൻ ക്ലാസ്

Tuition class | Author : Ansiya

“പത്താം ക്ലാസ് തന്നെ നിങ്ങളുടെ പുന്നാര മോള് ഒരു വിധം കര കയറിയത് ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് മാത്രമാണ്‌. ഈ നിലക്ക് ആണ് അവളുടെ പഠിത്തം എങ്കിൽ ജയേട്ട ഒരു പ്രതീക്ഷയും അവളുടെ കാര്യത്തിൽ വേണ്ട…..”

“സുനിതെ നീ കിടന്ന് ടെൻഷൻ അടിക്കാതെ അതിനുള്ള പോംവഴി കണ്ടെത്തി അത് ചെയ്യാൻ നോക്ക് അല്ലാതെ നേരം വെളുത്ത് നട്ടപാതിര വരെ അവളെയും കുറ്റം പറഞ്ഞിരുന്നിട്ട് എന്താ കാര്യം….??

ˇ

“ഇപ്പൊ എനിക്കായി കുറ്റം… എന്ത് പോലെ പഠിച്ചിരുന്ന കുട്ടിയ സ്കൂളിൽ ചെല്ലുമ്പോൾ ശാലു ന്റെ അമ്മയല്ലേ മോള് മിടുക്കി ആണ് ട്ട… എന്നൊക്കെ ടീച്ചേഴ്സ് എന്നോട് പറയുമ്പോ എന്തൊരു അഹങ്കാരം ആയിരുന്നു എനിക്ക്… ഒറ്റ വർഷം കൊണ്ട അവൾ എല്ലാം തച്ചുടച് പിറകോട്ട് പോയത്….. ആ മൊബൈൽ വാങ്ങി കൊടുത്ത അന്ന് മുതൽ ആണ് അവൾ ഉഴപ്പാൻ തുടങ്ങിയത്….”

“അപ്പൊ അതാണ് കാര്യം… നീയും കൂടി പറഞ്ഞിട്ടല്ലേ ഞാനത് വാങ്ങി കൊടുത്തത്… എന്നിട്ടിപ്പൊ എനിക്കായി കുറ്റമെല്ലാം….”

“ജയേട്ട കുറ്റമല്ല… ഒന്ന് ആലോചിച്ചു നോക്ക് ആകെ ഉള്ള മോളാ അവൾ പഠിച്ച് ഒരു നിലയിൽ എത്താൻ അല്ലെ…..??

“അതിന് നമ്മൾ എന്നും രാവിലെ ഇങ്ങനെ അടി കൂടിയത് കൊണ്ട് കാര്യം വല്ലതും ഉണ്ടോ സുനിതെ…??

“സങ്കടം കൊണ്ട….”

“നിനക്ക് വല്ല ഐഡിയയും തോന്നുണ്ടെങ്കിൽ അത് പറയ് നമുക്ക് അത് ചെയ്യാം …”

“ഉണ്ട് പക്ഷെ നടക്കുമോ എന്നറിയില്ല…”

“ഞാൻ നടത്തി തരാം… എന്താണെങ്കിലും പറയ്….”

“നമ്മുടെ മാധവൻ മാഷില്ലേ അയാളുടെ അടുത്ത് ട്യൂഷന് വിട്ടാലോ…??

“ഏത് കരടി മാധവനോ….??

“ആ അയാള് തന്നെ….”

“എന്റെ ദൈവമേ അയാള് തന്നെ വേണോ…. ??

“അയാൾക്ക് എന്തേ…. ഇപ്പൊ റിട്ടയർ ചെയ്ത് വീട്ടിൽ ഇരിപ്പല്ലേ…”

Leave a Reply

Your email address will not be published.