ആള്‍ ഇന്‍ വണ്‍ 1 [പമ്മന്‍ ജൂനിയര്‍]

Posted by

നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ
ഈ അനുരാഗം

ജീവാംശമായ് താനേ നീയെന്നില്‍
കാലങ്ങള്‍ മുന്നേ വന്നൂ

ജനല്‍പ്പടി മേലേ
ചുമരുകളാകെ വിരലാല്‍ നിന്നെ എഴുതി
ഇടവഴിയാകെ അലഞ്ഞൊരു കാറ്റില്‍
നീയാം ഗന്ധം തേടി
ഓരോ വാക്കില്‍ ഒരു നദിയായി നീ
ഓരോ നോക്കില്‍ ഒരു നിലവായി നീ
തിര പാടും കടലാകും തളിരോമല്‍ മിഴിയാഴം
തിരയുന്നൂ എന്‍ മനസ്സു മെല്ലെ

ജീവാംശമായ് താനേ നീയെന്നില്‍
കാലങ്ങള്‍ മുന്നേ വന്നൂ
ആത്മാവിനുള്ളില്‍ ഈറന്‍ തൂമഞ്ഞായ്
തോരാതെ പെയ്തൂ നീയേ

പിന്നെയവള്‍ പാട്ടുകേട്ട് വെറുതേ കിടന്നു.
രാവിലെ ഒന്‍പത് മണിയാകാറായപ്പോളാണ് താന്‍ കുളിക്കാന്‍ കയറിയത്. അതേ… കുളിമുറിയില്‍ നിന്നാണ് ഒന്‍പത് മണിയുടെ ബെല്‍ ക്ലോക്കില്‍ മുഴങ്ങുന്നത് കേട്ടത്. അപ്പോള്‍ പിന്നെ അത്രയും നേരം…? അതിന് മുന്നേ വന്നിട്ടുണ്ടാവോ….? അതിനു മുന്നേ വന്നെങ്കില്‍ കാണണ്ടതല്ലേ… ? പിന്നെങ്ങനെ അകത്തുകയറി…? ഡോര്‍ ലോക്ക് ചെയ്തതല്ലേ… ? ലോക്ക് ചെയ്യാന്‍ മറന്നതാണെങ്കില്‍ വരുമ്പോള്‍ വിളിക്കില്ലേ…? ഈശ്വരാ…. ഇനി കുളിമുറിയില്‍ വെള്ളം വീഴുന്നത് കേട്ട് അവിടേക്ക് വന്ന് നോക്കിയപ്പോള്‍ കണ്ടിട്ട് മാറിയതാണോ…?
ഒന്നുമറിയില്ല ഈശ്വരാ…. എനിക്കൊന്നും അറിയില്ല ഈശ്വരാ… നീലിമയുടെ മനസ്സില്‍ കടലിരമ്പുകയായിരുന്നു. ആ ചിന്തകളിലാണ് ഈ തലവേദനയുണ്ടായതെന്ന് നീലിമയ്ക്കും ഈശ്വരനും മാത്രം അറിയാവുന്ന രഹസ്യമാണ്.

പൂവാടി തേടി പറന്നു നടന്നു ശലഭമായ് നിന്‍
കാല്പാടുതേടി അലഞ്ഞു ഞാന്‍
ആരാരും കാണാ മനസ്സിന്‍ ചിറകിലൊളിച്ച മോഹം
പൊന്‍ പീലിയായി വളര്‍ന്നിതാ

ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍
നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ
ഈ അനുരാഗം

ജീവാംശമായ് താനേ നീയെന്നില്‍
കാലങ്ങള്‍ മുന്നേ വന്നൂ

ജനല്‍പ്പടി മേലേ

Leave a Reply

Your email address will not be published. Required fields are marked *