പുലയന്നാർ കോതറാണി [kuttan achari]

Posted by

ശ്വാസമടക്കിപ്പിടിച്ച് മാനവർമ കാത്തു നിന്നു.തുടർന്ന് ആതിര വാതിൽ നോക്കി തന്റെ ബലിഷ്ഠമായ കാലുകൾ കൊണ്ട് ഒറ്റച്ചവിട്ടായിരുന്നു.അറബിപ്പൂട്ടും തേക്കിൻതടിയുമൊക്കെ ആ കരുത്തിന്റെ മുന്നിൽ നിഷ്പ്രഭമായി വാതിൽ പൊളിഞ്ഞുമുറിയിലേക്കു പറന്നുവീണു.ഘോരമായ ആ ശബ്ദബാഹുല്യത്തിൽ താൻ മോഹാലസ്യപ്പെട്ടുപോകുമെന്നു മാനവർമയ്ക്കു തോന്നി.വാതിൽക്കൽ അതാ നിൽക്കുന്നു.,,,തന്റെ മരണദൂതുമായി ആതിരാറാണി.
നഗ്നമായ അവളുടെ ബലിഷ്ഠശരീരം മുഴുവൻ ചോര കൊണ്ട് ചുമന്നിരുന്നു…അവൾ വെട്ടിക്കൊന്ന നായർപട്ടാളത്തിന്റെ ചോര.
വാളുമായി മാനവർമ അവളുടെ നേർക്ക് ഓടിയെടുത്തു. നിന്നനിൽപ് തുടർന്നതേയുള്ളു ആതിര. രൂക്ഷമായി അവൾ അവനെയൊന്നു നോക്കി.ആ ഒറ്റനോട്ടത്തിന്റെ കരുത്തിൽ അയാളുടെ സർവനാഡികളും തളർന്നു.അയാൾ അവളുടെ കാലിലേക്കു വീണു പാദത്തിൽ മുത്തി.ക്ഷമിക്കണം.തെറ്റുപറ്റി…എന്നെ കൊല്ലരുത്. കണ്ണീരോടെ അയാൾ അപേക്ഷിച്ചു.
നായേ…ചതിക്കുത്തരം പടുമരണമാണ്..ഗർജിച്ചുകൊണ്ട് ഇതു പറഞ്ഞതിനൊപ്പം അവളുടെ വാൾ ഉയർന്നു താണു. മാനവർമയുടെ ശിരസ്സ് വേർപെട്ട് തറയിൽ വീണു.
ഒരുനിമിഷം ആ തലയിലേക്കു നോക്കി സംതൃപ്തിയോടെ അവൾ നിന്നു. മണിമാരാ എന്റെ പ്രിയപ്പെട്ടവനെ , നിനക്കായി ഈ ആതിര പ്രതികാരം ചെയ്തിരിക്കുന്നു.
അവൾ മന്ദം മന്ദം മുറിയിൽ നിന്നിറങ്ങിപ്പോയി.മുറ്റത്തു നിന്ന ചിരുതയുമായി പുഴയോരത്തെത്തി. അവിടെ മുങ്ങിക്കുളിച്ച് ഒന്നു പ്രാർഥിച്ചശേഷം പുലയന്നാറിലേക്കു മടങ്ങി.
——————————-
മാനവർമയുടെ കൊലപാതകം തിരുവിതാംകൂറിൽ വലിയ സംഭവമായി.സുഹൃത്തുക്കളായിരുന്ന പുലയന്നാർ രാജ്യവും ആറ്റിങ്ങൽ രാജ്യവും ബദ്ധശത്രുക്കളായി. മാനവർമയുടെ അമ്മാവനും ആറ്റിങ്ങൽ രാജാവുമായ ജയവർമ പ്രതികാരം ചെയ്യാൻ ഉറച്ചു. ഒറ്റയ്ക്കു പുലയന്നാർ പട്ടാളത്തെ നേരിടാൻ ധൈര്യമില്ലാത്തതിനാൽ അയാൾ നെടുമങ്ങാടിന്റെയും കിളിമാനൂരിന്റെയും സഹായം തേടി. സംയുക്തസേന പുലയന്നാർ കോട്ടയെ ആക്രമിച്ചു.പതിവുപോലെ വേണാട് യുദ്ധത്തിൽ പങ്കെടുക്കാതെ മാറിനിന്നു.
ആദ്യദിനം യുദ്ധം നടന്നു.ആറ്റിങ്ങൽ സൈന്യാധിപനായ അപ്പൻപിള്ളയുടെയും പുലയന്നാർ സൈന്യാധിപനായ കോരന്റെയും നേതൃത്വത്തിൽ ഇരുസേനകളും തകർത്തു യുദ്ധം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *