കുറ്റബോധം 11 [Ajeesh]

Posted by

കുറ്റബോധം 11

Kuttabodham Part 11 bY Ajeesh | PREVIOUS PARTS

 

രേഷ്മ കഥകടച്ച് മുറിക്കുള്ളിൽ ഇരുന്നു… പുറമെ ഇപ്പോഴും അച്ഛന്റെയും അമ്മയുടെയും വാവിട്ട വാക്കുകൾ വായുവിൽ പാറി നടക്കുന്നുണ്ട്… അവക്ക് നേരെ കണ്ണടക്കാൻ അവൾ ശ്രമിച്ചു…
രാഹുലിനെ ഒന്ന് വിളിക്കണം എന്നുണ്ട്… പക്ഷെ എങ്ങനെ വിളിക്കാനാ…
വീട്ടിൽ വന്ന് കയറിയപ്പോഴേ ‘അമ്മ ഫോൺ എറിഞ്ഞു പൊട്ടിച്ചു കളഞ്ഞില്ലേ… അവനെ വിളിക്കാനുള്ള എന്തെങ്കിലും ഒരു വഴിക്കായി അവൾ ചിന്തയിലാണ്ടു…
“രേഷമേ വാതിൽ തുറക്ക്… നീ വെറുതെ എന്നെ ഇനിയും ദേഷ്യം പിടിപ്പിക്കരുത് ” പുറത്ത്‌ നിന്നും അച്ഛന്റെ ഭയപ്പെടുത്തുന്ന ശബ്ദം അവളുടെ കാതുകളിൽ വിങ്ങലേല്പിച്ചു…. പക്ഷെ അവൾ അനങ്ങാതെ തന്നെ ഇരുന്നു… അച്ഛനോ അമ്മയോ പറയുന്നത് ചെവിക്കൊള്ളാൻ ഉള്ള ക്ഷമ അവൾക്ക് അപ്പോൾ നഷ്ട്ടപ്പെട്ടു പോയിരുന്നു…
പെട്ടന്ന് ഈ ലോകം തന്നെ തനിക്ക് എതിരായിപ്പോയി എന്ന തോന്നൽ ആയിരുന്നു അവൾക്ക്… അവൾ കട്ടിലിൽ കമഴ്ന്ന് കിടന്ന് കരഞ്ഞു…
“തോറക്കടി…”
രേഷമേ നീ വെറുതെ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കരുത്…” രേണുക അലറിക്കൊണ്ടാണ് അത് പറഞ്ഞത്… അവരുടെ ഒച്ചപ്പാടും ബഹളവും കേട്ട് പുറത്ത് നിന്നിരുന്ന ശിവൻ അകത്തേക്ക് കയറി വന്ന് ഒറ്റ ചവിട്ടിന് കതക് തുറന്നു… പെടുന്നനെ ഉള്ള ആ ശബ്ദം കേട്ടപ്പോൾ അവൾ ഞെട്ടിക്കൊണ്ട് എഴുന്നേറ്റു… ശിവൻ അവളെ കട്ടിലിൽ നിന്നും വലിച്ച് പുറത്തേക്ക് ഇട്ട് മുഖത്ത് ആഞ്ഞടിച്ചു…. അവളുടെ ലോലമായ കവിളിണകൾക്ക് താങ്ങാവുന്നതിലും വലുതായിരുന്നു ആ ആഘാതം…. അവൾ മുഖം പൊത്തി നിലത്ത് ഇരുന്നു… ഭാസ്‌കരനും രേണുകയും നിശബ്ധരായിരുന്നു….
“ഇവരിവിടെ കിടന്ന് പറയാണത്തൊന്നും നിനക്ക് കേക്കാൻ വയ്യെ…”
രേഷ്മ അങ്ങേയറ്റം ഭയത്തോടെ അന്നാദ്യമായി ശിവനെ നോക്കിക്കണ്ടു…
” മരിയാതക്ക് … മരിയാത്തക്ക് അടങ്ങി ഒതുങ്ങി ഇരുന്നോണം… ” ആ വാക്കുകൾ പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു…
” ആവശ്യത്തിലധികം സ്വാതന്ത്ര്യം നിനക്ക് ഇവരൊക്കെ തന്നതിന്റെ ഫലം ആണ് ഈ കാണുന്നതൊക്കെ… ”
രേഷ്മ അടികൊണ്ട ഭാഗം പൊത്തിക്കൊണ്ട് അച്ഛനെയും അമ്മയെയും നോക്കി…
തന്നോടുള്ള അടങ്ങാത്ത ദേഷ്യം അവർക്ക് ഉണ്ടെങ്കിലും… അതിനേക്കാൾ കൂടുതൽ സങ്കടമായിരുന്നു അവൾ ആ മുഖത്ത് കണ്ടത്….
ശിവൻ രേഷ്മയുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു…
” ഇതോടുകൂടി എല്ലാം അവസാനിപ്പിച്ചോണം… ” ആ വാക്കുകൾ ഒരു കല്പനക്ക് തുല്ല്യമായിരുന്നു…

Leave a Reply

Your email address will not be published.