“വാങ്ങിച്ചോ മോളേ, അത് സാരമില്ല. നമ്മുടെ സ്വന്തം ചേട്ടനല്ലേ” പ്രസീതയും പറഞ്ഞു.
അവള്‍ എന്‍റെ കൈയ്യില്‍ നിന്നും പണം വാങ്ങി. ഇനി അവളെ പിടിക്കേണ്ട കാര്യം എനിക്കില്ലല്ലോ. വിഷമത്തോടെ ഞാന്‍ അവളെ എന്‍റെ കൈകളില്‍ നിന്നും സ്വതന്ത്രയാക്കി. പക്ഷെ എനിക്ക് നിയന്ത്രിക്കാനായില്ല. അവളെ മാറോടു ചേര്‍ത്ത് അവളുടെ കവിളില്‍ ഞാന്‍ ചുംബിച്ചു. “എന്‍റെ മിടുക്കി കുട്ടീ” ഞാന്‍ പതുക്കെ മന്ത്രിച്ചു.
“എന്‍റെ പൊന്നു ചേട്ടാ” എന്നും പറഞ്ഞ് കൊണ്ട് അവള്‍ എന്‍റെ ഇരു കവിളിലും മുത്തം തന്നു.
ഞാനും അമ്മയും അവരോട് യാത്ര പറഞ്ഞ് ഇറങ്ങി. “ഇനിയും ഇടയ്ക്ക് വരണം, കേട്ടോ” പ്രസീത പറഞ്ഞു.
“നിങ്ങള്‍ക്ക് അങ്ങോട്ടും വരാം” ഞാന്‍ പറഞ്ഞു.
“ഇവിടെ പണിയൊഴിഞ്ഞിട്ടു നേരമില്ല കുട്ടാ” അവള്‍ പറഞ്ഞു.
“ഓ പിന്നേ, ഞങ്ങള്‍ അവിടെ ചുമ്മാ ഇരിക്കല്ലേ” ഞാന്‍ തിരിച്ചും പറഞ്ഞു.
“നീയിപ്പോ ലീവിന് വന്നിരിക്കുവല്ലേ. അപ്പൊ വേറെ പണിയൊന്നും ഇല്ലല്ലോ. അപ്പൊ പിന്നെ ഇടയ്ക്കിടയ്ക്ക് വന്നു കൂടേ?” അവള്‍ പറഞ്ഞു. “നിനക്ക് നിന്‍റെ മാളുവിനെ അങ്ങോട്ട് കൊണ്ട് പോയ്ക്കൂടെ?” ഭാര്യയെ കുറിച്ചാണ് അവള്‍ ചോദിച്ചത്.
“അത് പറ്റില്ല അമ്മായീ, ഇപ്പൊ കമ്പനികള്‍ ചിലവു കുറക്കാന്‍ വേണ്ടി ഫാമിലി സ്റ്റാറ്റസ് ഒന്നും കൊടുക്കുന്നില്ല. അത് കൊണ്ടല്ലേ” സത്യത്തില്‍ കമ്പനി തന്ന ഫാമിലി സ്റ്റാറ്റസ് വേണ്ട എന്ന് പറഞ്ഞ് അവളെ നാട്ടില്‍ നിര്‍ത്തിയിരുന്നത് ഞാനായിരുന്നു. ഒരുപക്ഷേ ഒന്നിച്ച് നിന്നാല്‍ പിന്നെ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വഴി തെളിക്കും.
പിന്നീട് ഒരു ദിവസം ഞാന്‍ ഞാന്‍ അവരുടെ വീട്ടില്‍ പോയി. പ്രസീത മാത്രമേ ഉണ്ടായിരുന്നുള്ളൂ വീട്ടില്‍. വീട്ടു പണികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ സന്തോഷത്തോടെ അവള്‍ സ്വീകരിച്ചിരുത്തി.
അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാന്‍ ചോദിച്ചു, “എന്നെ അറിയുമോ?”
ആ ചോദ്യം കേട്ടതും അവളുടെ ഭാവം മാറി. ദേഷ്യവും സങ്കടവും അവളുടെ മുഖത്ത് മിന്നി മറഞ്ഞു. അവളുടെ കണ്ണുകള്‍ നിറഞ്ഞു. എന്‍റെ അടുത്തേക്ക് വന്ന് എന്‍റെ കവിളില്‍ ഒറ്റയടി. പിന്നെ എന്‍റെ നെഞ്ചില്‍ മുഖമമര്‍ത്തി ഒറ്റ കരച്ചിലായിരുന്നു. ഞാന്‍ ആകെ വല്ലാതെയായി. ഞാന്‍ അവളെ പിടിചെഴുന്നെല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവള്‍ കൂടുതല്‍ കൂടുതല്‍ അവളുടെ മുഖം എന്‍റെ നെഞ്ചില്‍ അമര്‍ത്തി കരയുകയാണ് ഉണ്ടായത്. പെട്ടെന്ന് ബെഡ്റൂമിന്‍റെ അകത്തെ കുളിമുറിയില്‍ നിന്നും വെള്ളം വീഴുന്ന ഒച്ച കേട്ടപ്പോള്‍ അവള്‍ ഞെട്ടിയെഴുന്നേറ്റു. കണ്ണുകള്‍ രണ്ടും തുടച്ചു. “അവള്‍ കുളിക്കാ” അത്രമാത്രം പറഞ്ഞു.