സൂര്യനെ പ്രണയിച്ചവൾ 5
Sooryane Pranayichaval Part 5 | Author : Smitha | Previous Parts
“നീ എന്താടീ ഇപ്പോഴും മൂഡിനൊരു മാറ്റോം ഇല്ലാതെ?”
പോലീസ് വാനിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളുമായി കാട്ടുവഴിയിലൂടെ സഖാക്കക്കളോടൊപ്പം സഞ്ചരിക്കവേ റിയ ഷബ്നത്തിനോട് ചോദിച്ചു.
ഷബ്നം കണ്ണുകൾ തുടച്ചു.
“മരിക്കാത്തതുകൊണ്ട് മാത്രം ജീവിക്കുന്നവരല്ലേ നമ്മൾ?”
റിയ അവളുടെ തോളിൽ പിടിച്ചു.
“നമുക്ക് തിരിച്ചുപോകാൻ എവിടെയാണ് ഇടം മോളെ? നിന്റെ നാട്ടിൽ കാലുകുത്തുന്ന നിമിഷം നീ പോലീസ് പിടിയിലാകും. പിന്നെ സബ്ജയിൽ, ട്രയൽ, കൺവിക്ഷൻ…കൺവിക്ഷൻ എന്ന് പറഞ്ഞാൽ ഒന്നുകിൽ ഇരട്ട ജീവപര്യന്തം അല്ലെങ്കിൽ ക്യാപ്പിറ്റൽ. ഇന്ത്യയിൽ ക്രിക്കറ്റിനെ സംബന്ധിച്ചും മാവോയിസ്റ്റുകളെ സംബന്ധിച്ചും ട്രയലും വിധിയുമൊക്കെ പെട്ടെന്ന് നടക്കും. അതുകൊണ്ട് ഈ കാട് അല്ലെങ്കിൽ മറ്റൊരു കാട് ..അതാണ് നമ്മുടെ സ്വർഗ്ഗം…”
സായാഹ്നത്തേരിലേറി ചന്ദ്രൻ ചക്രവാളത്തിൽ പ്രത്യക്ഷമായി. കാടിനകം നിറയെ ഇളം നിലാവിന്റെ പാൽത്തുള്ളികളുടെ സുഗന്ധം നിറഞ്ഞു. ആകാശത്തിൽ ചുവന്ന മേഘങ്ങൾ മുറിവേറ്റ വിപ്ലവകാരികളെപ്പോലെ നിശ്ചലം നിന്നു.
സംഘാംഗങ്ങളിലൊരാളുടെ മൊബൈലിൽ നിന്ന് സ്പൈസ് ഗേൾസിന്റെ “വിവാ ഫോർ എവർ” എന്ന മനോഹരമായ ഗാനം നിലാവിൽ കെട്ടുപിണഞ്ഞ് പരിസരങ്ങൾക്ക് ഒരു സൈക്കഡലിക് ഭംഗി നൽകി.
“എനിക്കറിയാം റിയാ,”
ഷബ്നം മറ്റാരും കേൾക്കുന്നില്ല എന്നുറപ്പുവരുത്തികൊണ്ട് പറഞ്ഞു.