നഷ്ടപ്പെട്ട നീലാംബരി 2 [കാക്ക കറുമ്പൻ]

Posted by

”നഷ്ടപ്പെട്ട നീലാംബരി 2 ”

Nashttapetta Neelambari Part 2| Author : Kakka Karumban

Previous Part

ആദ്യ ഭാഗത്തിനു നൽകിയ സപ്പോർട്ടിനെല്ലാം നന്ദി…
”അച്ഛാ ,,,,,”
നനഞ്ഞ മിഴികള്‍ ആരും കാണാതെ തുടക്കുന്നതിനിടയിലാണ് നന്ദന്‍റെ കാതുകളില്‍ ആ ശബ്ദം പതിഞ്ഞത്  ;;;
താന്‍ ഇന്നും കേള്‍ക്കാന്‍ ഒരുപാട് ആഗ്രഹിച്ച ആ ശബ്ദം,,,,
നീലാംബരിയുടെ ശബ്ദമെന്നോണം കടഞ്ഞെടുത്ത
“”എന്‍റെ അനുവിന്‍റെ ശബ്ദം  ….””
”എന്‍റെ അനു ” അങ്ങനെ പറയാന്‍ തനിക്ക് ഇന്നു എന്ത് അര്‍ഹതയാണ് ഉള്ളത് .
എല്ലാം നഷ്ട്ടപെട്ടിരിക്കുന്നു കഴിഞ്ഞ നാലു വര്‍ഷക്കാലം എന്ത് നടക്കരുതെന്ന് താന്‍ ആഗ്രഹിചിരുന്നുവോ
അതെല്ലാം നടക്കാന്‍ പോവുകയാണ് ….
തനിക്ക് എല്ലാം നഷ്ട്ടപ്പെടാന്‍ പോകുന്നു ,,,,,അനുവിനെ,,,,,,എല്ലാമെല്ലാമായ എന്‍റെ മോളുട്ടിയെ ,,,,,,
ഒരു നിമിഷം നന്ദന്‍റെ കാഴ്ചകളെ മറച്ചുകൊണ്ട് മിഴികള്‍ വീണ്ടും ഈറനണിഞ്ഞു …..
തുടരുന്നു …..
ഓര്‍മ്മകള്‍ മിഴികളെ   അനുസരണയില്ലാതെ
ഈറനണിയിക്കുന്നു എന്നു തോന്നിയ നിമിഷം
അനുവിനെ തേടിയ നന്ദന്‍റെ മിഴികള്‍ എത്തി നിന്നത് ഉമ്മറത്ത് നിന്നും തന്നെ നോക്കി നടന്നു വന്നിരുന്ന അമ്മുവിലായിരുന്നു ,,,
അനുവിന്റെ ശബ്ദം തന്നെയാണ് താൻ കേട്ടതെന്ന് ഉറപ്പായിരുന്നു നന്ദന്..
ആ നീലാംബരിയുടെ ശബ്ദം എത്ര ദൂരെനിന്നും നന്ദന്റെ കാതുകൾ തിരിച്ചറിയും…
അകത്തു നിന്നും അച്ഛനെ തടഞ്ഞ അനു പുറത്തു വരുന്നില്ല അതിനർത്ഥം തന്നെ ഒന്നു കാണാൻ പോലും അവൾക്ക് ഇന്ന് താൽപര്യമില്ല എന്നല്ലേ തന്നോട് ഇറങ്ങി പോകാൻ പറയാൻ അമ്മുവിനെ അയച്ചതായിരിക്കും അവൾ എന്നെല്ലാം ഓർക്കുന്നതിനിടയിൽ തന്നെ അമ്മു നന്ദനടുത്തെത്തിയിരുന്നു
“അമ്മു ….. “
എന്‍റെ അനുവിന്‍റെ കുഞ്ഞനുജത്തി  ,ആ പഴയ പാവാടക്കാരിയും ഒരുപാട് മാറിയിരിക്കുന്നു
പണ്ട് കോളേജ് നാളുകളില്‍ ഇടക്ക് അനുവിനൊപ്പം വന്നാല്‍ തന്‍റെ അടുത്ത് നിന്നും മാറാന്‍ കൂട്ടാക്കാതെ ,കളിയും ചിരിയുമായ് തന്നെ ചുറ്റി പറ്റി നടന്ന  ആ പത്താം ക്ലാസു കാരിയുടെ മുഖത്ത് ഇന്നുള്ളത് ആ പഴയകാല ഓര്‍മ്മകള്‍ ഒന്നുമല്ല ,ജീവിതത്തില്‍ ഇനി ഒരിക്കലും കാണരുത് എന്നു ആഗ്രഹിച്ച
മുഖം വീണ്ടും കാണേണ്ടി വന്നതിന്‍റെ സങ്കടമോ….. ദേഷ്യമോ ….  അല്ലെങ്കില്‍ പുച്ചമോ,

Leave a Reply

Your email address will not be published. Required fields are marked *