മഴ [സിമോണ]

Posted by

മഴ | Mazha

Author :  Simona

ഏറെ പ്രിയപ്പെട്ട ഫഹദുവിന്…
സ്നേഹപൂർവ്വം
സിമോണ.

അന്ന്, കാലവർഷം നേരം തെറ്റി പെയ്യാറില്ലായിരുന്നു..

ക്ളോക്കിന്റെ സൂചികളെക്കാൾ, മലയാള മനോരമ വലിയ പഞ്ചാംഗത്തിലെ സങ്കീർണ്ണമായ അക്കങ്ങളെക്കാൾ കൃത്യത, സൂര്യനും ഭൂമിക്കുമുണ്ടെന്ന് ജനം വിശ്വസിച്ചിരുന്ന കാലം..

കൃത്യമായി പറഞ്ഞാൽ കൊല്ലവർഷം….
അല്ല…
അത് എനിക്കും വലിയ പിടിയില്ല.. കാരണം ഞാൻ അന്ന് ജനിച്ചിരുന്നില്ലല്ലോ..

അത് സാരമില്ല..

കഥ പറയാൻ ഒരു ശരീരത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല. ..
പലപ്പോഴും തട്ടിൻ പുറത്തെ ചുവരുകളിലെ വെന്റിലേഷൻ ഹോളുകളിലൂടെ മൂളിയൊഴുകി വരുന്ന തണുത്ത കാറ്റിൽ,
പറങ്കിമാവിന്റെ താഴെക്കൊമ്പിലെ ഒഴിഞ്ഞ ചില്ലയിൽ,
അടുക്കളച്ചുവരിലുറപ്പിച്ച കരിപിടിച്ച പഴയ അലമാരക്കീറിനുള്ളിൽ,
വിറകുപുരയുടെ പുകത്തട്ടിനരികിലെ പുളിവിറകുകളുടെ കൂമ്പാരത്തിൽ…. എന്നുവേണ്ട…
പഴയ, നാം എന്നോ കണ്ടുമറന്ന തറവാടിന്റെ മുക്കിലും മൂലകളിലും കഥകൾ ഒളിഞ്ഞിരിക്കുന്നത് കണ്ടിട്ടില്ലേ..

ആ കഥകൾ കേൾക്കാൻ വേണ്ടത് കാഴ്ച്ചയിൽ പതിപ്പിക്കപ്പെട്ട ഒരു മനസ്സുമാത്രമാണ്..

അങ്ങനെ, സമയം തെറ്റാതെ, തിമിർത്തുപെയ്തുകൊണ്ടിരുന്നൊരു തുലാവര്ഷപ്പുലർച്ചെ, ഇടയില്ലാതെ മുഴങ്ങിക്കൊണ്ടിരുന്ന ഇടിയുടെ ഒച്ചയിൽ ഒരല്പം ഞെട്ടലോടെയാണ് ബെഡിൽ എഴുന്നേറ്റിരുന്നത്…
“ഛെ… സ്വപ്നമായിരുന്നോ???”
സ്ഥാനം തെറ്റിക്കിടന്നിരുന്ന ഒറ്റമുണ്ടിനടിയിലേക്ക് കൈ കടത്തി തൊട്ടുനോക്കി..
അടിവസ്ത്രത്തിൽ നനവു പടർന്നിരിക്കുന്നു…
അവൻ!!!…. പക്ഷേ?

“ർർർർണിം!!!!… ”
ഞെരക്കത്തോടെ പെൻഡുലം ക്ളോക്ക് ഒരുതവണ മുഴങ്ങി..
സമയമെത്രയാണ്…..? നാലരയായിക്കാണുമോ……?
ഉറക്കം വിട്ടിട്ടില്ല.. എഴുന്നേൽക്കണ്ട നേരമാകുന്നേ ഉള്ളു….

നടുത്തളത്തിലെ ഫേവർ ലിയൂബയുടെ പഴയ ക്ളോക്ക് “ക്ലക്ക് ക്ലക്ക്” ശബ്ദമുണ്ടാക്കി പ്രായം വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്നത് ഇടിമുഴക്കത്തിന്റെ ഇടവേളകളിൽ പതിഞ്ഞ ശബ്ദത്തോടെ കേൾക്കാം..

“നിനക്കും എനിക്കും സമപ്രായമാണ്…

Leave a Reply

Your email address will not be published. Required fields are marked *