ജെയിൻ 4 [AKH] [Climax]

Posted by

“”അതെ … ഇപ്പോ വരുട്ടോ ആള് … സീറ്റ് കണ്ടുപിടിച്ചു ബാഗ് വെച്ചിട്ട് വരും….. “””””

കള്ളച്ചിരിയോടെ ജെനി പറഞ്ഞു…

ജെനിയുടെ പറച്ചിൽ കേട്ടു നിൽക്കുമ്പോൾ ആണു ട്രെയിനിന്റെ വാതിൽക്കലിൽ നിന്നും ജെയിനും അപ്പുവേട്ടനും അവരുടെ അടുത്തേക്ക് വരുന്നത് പ്രവി കണ്ടത് …..

“”പ്രവി ജെയിനെ ഒന്നു നോക്കി… മുഖം ഒക്കെ കഴുകിയ മട്ട് എന്നാൽ കണ്ണുകൾ കരഞ്ഞുതളർന്ന പോലെ…. “”‘

പ്രവി ജെയിനെ ശ്രദ്ധിച്ചു എങ്കിലും ജെയിൻ പക്ഷെ പ്രവിയുടെ നേരെ നോക്കുന്നുണ്ടായിരുന്നില്ല….അവൾ എന്തൊക്കെ തന്നോട് മറച്ചു വെക്കുന്ന പോലെ പ്രവിക്ക് തോന്നി……

ജെയിൻ നേരെ വന്നു ജെനിയെ കെട്ടിപിടിച്ചു … അവരുടെ യാത്രപറച്ചിൽ കുറച്ചു സമയം നീണ്ടുനിന്നു … അത്രേം നേരം ചിരിച്ചു സംസാരിച്ച ജെനി ഒരു നിമിഷം കൊണ്ട് മാറിപ്പോയി…. ജെയിനെ വിട്ടുപിരിഞ്ഞു ഇരിക്കുന്നതിനുള്ള വേദന അവൾക്ക് താങ്ങാൻ പറ്റുന്നതല്ല എന്ന് അവളുടെ കണ്ണീരിൽ കുതർന്ന മുഖം കണ്ടപ്പോൾ പ്രവിക്ക് മനസിലായി……

അപ്പോഴേക്കും ട്രെയിന്റെ ചൂളം വിളി തുടങ്ങി…. ജെയിൻ പെട്ടന്ന് തന്നെ ജെനിയിൽ നിന്നും അടർന്നു മാറി
“”പോയിട്ട് വരാം “”എന്ന് അപ്പുവേട്ടനോടും ജെനിയോടും പറഞ്ഞു വേഗം ട്രെയിനിൽ കയറി….

ട്രെയിൻ പതിയെ ചലിച്ചു തുടങ്ങി…അപ്പോഴും പ്രവിയോട് പോണെന്നു ഒരു വാക്കോ നോട്ടമോ അവളിൽ നിന്നും ഉണ്ടായില്ല….
ജെനിയെ കൈവീശി കാണിച്ചു ജെയിൻ അകത്തേക്ക് തിരിഞ്ഞു നിന്നു…. ട്രെയിൻ നീങ്ങി തുടങ്ങി… പ്രവി അവളുടെ വാതിൽക്കലിൽ തന്നെ നോക്കി നിന്നു …….ട്രെയിൻ കുറച്ചു നീങ്ങി കഴിഞ്ഞപ്പോൾ ജെയിൻ അവരുടെ നേരെ ഒന്നു തിരിഞ്ഞു നോക്കിയിട്ട് പെട്ടന്ന് അകത്തേക്ക് പോയി…..

“””ആ ഒരു നോട്ടം അതു തനിക്ക് വേണ്ടിയായിരുന്നു എന്ന് പ്രവി അവളുടെ നിറകണ്ണുകളുടെ കൃഷ്ണമണിയിൽ നിന്നും മനസിലാക്കി…. “”‘

ട്രെയിൻ കണ്ണിൽ നിന്നും മായുന്ന വരെ പ്രവിയും അവരും അവിടെ നിന്നു …..

അങ്ങനെ ജെയിൻ പോയതിനു തൊട്ടുപിന്നാലെ ജെനിയും അപ്പുവേട്ടനും പ്രവിയോട് യാത്ര പറഞ്ഞു അവിടെനിന്നും പോയി …. “”കളിചിരികൾ നഷ്ട്ടപെട്ട മുഖമായിരുന്നു ജെനിയുടെ…. “””
ആ അവസ്ഥയിൽ ആയതോണ്ടാകും അവൾ പ്രവിയോട് അധികം ഒന്നും സംസാരിക്കാതെ വേഗം യാത്രപറഞ്ഞു പോയത് … എന്നാലും “”ഒരു ദിവസം ബത്‌ലേഹംമിലേക്ക് വരണൊട്ട.. ഏട്ടാ “” എന്ന് പ്രവിയോട് പറയാൻ അവൾ മറന്നില്ല….

അങ്ങനെ കലാചക്ക്രം സഞ്ചരിച്ചുക്കൊണ്ടിരുന്നു പക്ഷെ പ്രവിയുടെ മനസ്സ് ആ വേഗതയിൽ എത്തിച്ചേർന്നില്ല ….

“”സാർ … സാറിനെ … റിയാ മേം വിളിക്കുന്നു… “””

ഓഫിസ് ക്യാബിനിൽ മേശയിൽ തലവെച്ചു കിടക്കുമ്പോഴാണു പ്രവിയോട് പ്രവിയുടെ അസിസ്റ്റന്റ് നീരജ് വേഗത്തിൽ വന്നിട്ട് അതു പറഞ്ഞത് …

“”എന്താ നീരജ് … എന്താ … “”

“”അറിയില്ല… മേം ഇത്തിരി ചൂടിൽ ആണു …. “””

“”ഉം … ശെരി … “‘

പ്രവി എഴുനേറ്റു റിയയുടെ ക്യാബിൻ ലക്ഷ്യം ആക്കി നടന്നു ….

“”എന്താ പ്രവി ഇത് …ഇതാണോ എഡിറ്റോറിയൽ…. “””

മേശ പുറത്ത് ഒരു എഡിറ്റോറിയലിന്റെ ഫയൽ പ്രവിക്കു നേരെ വലിച്ചെറിഞ്ഞു കൊണ്ട് റിയ ചൂടൻ സ്വരത്തിൽ പറഞ്ഞു ….

“”അതു മേം … ഞാൻ …. “”

Leave a Reply

Your email address will not be published. Required fields are marked *