ജെയിൻ 4 [AKH] [Climax]

Posted by

ജെയിൻ 4 ക്ലൈമാക്സ്‌ 

( പ്രണയപുഷ്പം ) Jain Part 4 | Author : AKH | Previous Parts

“””ചേട്ടായി …. ചേട്ടായി…. “”‘

ഒരു കൊഞ്ചൽ നിറഞ്ഞ ഒരു കുഞ്ഞിന്റെ ശബ്ദമാണു പ്രവിയെ ഓർമകളുടെ ലോകത്തുനിന്നും വർത്തമാനകാലത്തിലേക്ക് എത്തിച്ചത് …..

പ്രവി പതിയെ കണ്ണു തുറന്നു നോക്കിയപ്പോൾ …. തന്റെ മുന്നിലെ സീറ്റിൽ ഒരു അഞ്ചാറു വയസ്സ് തോന്നിക്കുന്ന സുന്ദരി കുട്ടി അവളുടെ ചേട്ടനെ വിളിച്ചു പുറത്തെ കാഴ്ചകൾ കാണിക്കുന്നതാണു കണ്ടത്…..

ˇ

പ്രവിയുടെ നോട്ടം കണ്ടപ്പോൾ ആ കുട്ടി അവളുടെ കുഞ്ഞി നുണക്കുഴി വിരിയിച്ചു ചെറു പുഞ്ചിരി പ്രവിക്കായി സമ്മാനിച്ചിട്ട് പുറത്തേക്ക് നോക്കാൻ ആംഗ്യം കാണിച്ചു….

പ്രവി ആ കുഞ്ഞിന്റെ നിഷ്കളങ്കമുഖത്തേക്ക് ചെറു പുഞ്ചിരി സമ്മാനിച്ചിട്ട് പുറത്തേക്കു നേത്രങ്ങൾ ചലിപ്പിച്ചു……

പുറത്തു ചെറിയ താഴ്ചയിൽ ഉള്ള കുറ്റിച്ചെടികൾ അങ്ങിങ്ങായി നിൽക്കുന്നിടത്ത് ഒരു ആനകൂട്ടം ….. രണ്ടു വലിയ ആനയും പിന്നെ അതിന്റെ കുഞ്ഞുങ്ങൾ രണ്ടുമൂന്നെണ്ണം നിൽക്കുന്നു …. യാത്രക്കാർ ഒക്കെ വണ്ടി ഒതുക്കി ആ കാഴ്ച കണ്ടാസ്വദിക്കുന്നു…. അതിനാൽ ആ ഭാഗത്തു തിരക്ക് അധികമായിരുന്നു…. ബസ് വളരെ വേഗം കുറച്ചായിരുന്നു സഞ്ചരിച്ചിരുന്നത്……

“””ഇനി കുറച്ചു സമയത്തെ യാത്രയൊള്ളു തന്റെ ലക്ഷ്യം സ്ഥാനത്തേക്ക്….. “”‘

“”‘പ്രവിയുടെ മനസ്സ് മന്ത്രിച്ചു…. ഒപ്പം പ്രവിയുടെ മനസ് ഓർമകളിലേക്ക് സഞ്ചരിച്ചു…. “‘

“”പ്രണയം …. അതിന് ഇത്രയും വേദനജനകമായ മറ്റൊരു മുഖം കൂടി ഉണ്ടെന്നു പ്രവിക്ക് മനസിലായത് അന്നായിരുന്നു…. ജെയിൻ ഇഷ്ടമല്ല എന്ന് പറഞ്ഞ ദിവസം….. അവളുടെ മനസ്സിൽ നിന്നുള്ള ഉത്തരം അല്ല അന്നവൾ പ്രവിക്ക് മുന്നിൽ അവതരിപ്പിച്ചത് എന്ന് പ്രവിക്ക് ഉത്തമബോധ്യം ഉണ്ടായിരുന്നു…. പക്ഷെ എന്നിരുന്നാലും അവൾക്ക് താല്പര്യം ഇല്ലെന്ന് പറഞ്ഞ സ്ഥിതിക്ക് അവളെ ഇനി ബുദ്ധിമുട്ടിക്കേണ്ട എന്ന് പ്രവി തീരുമാനിച്ചു ….”””‘

ആ കപ്പേളക്ക് മുന്നിൽ നിന്നും റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോംമിൽ പ്രവി എത്തിയപ്പോഴേക്കും ജെയിന് പോകാനുള്ള ട്രെയിൻ എത്തിയിരുന്നു…. പ്രവി വേഗം അവരുടെ അടുത്തേക്ക് നടന്നു എങ്കിലും … പ്രവിയുടെ മനസ്സ് ആ വേഗതയിൽ ഒപ്പം ഉണ്ടായിരുന്നില്ല…. കുറച്ചു മുന്നേ കപ്പേളക്ക് മുന്നിൽ വെച്ചുണ്ടായ സംഭാഷണങ്ങളിൽ തട്ടി തടഞ്ഞ് നിൽക്കുകയായിരുന്നു പ്രവിയുടെ മനസ്സ്……

പ്രവി അവിടെ എത്തിയപ്പോൾ ജെനി മാത്രമേ പ്ലാറ്റ്ഫോമിൽ ഉണ്ടായുള്ളൂ അപ്പുവേട്ടനെയും ജെയിനേം കണ്ടില്ല….

“”ഓഹ്… ഏട്ടൻ എവിടെ ആയിരുന്നു…… പറഞ്ഞോ ഏട്ടാ…. “””

ചിരിക്കുന്ന മുഖത്തോടെ ജെനി ചോദിച്ചപ്പോൾ… “”പറഞ്ഞു… “”എന്നരീതിയിൽ പ്രവി തലയാട്ടി…

“”രണ്ടും കൂടി ഭയങ്കര യാത്രപറച്ചിലിൽ ആയിരുന്നുലെ… രണ്ടിന്റേം മുഖത്ത് മഴ മേഘങ്ങൾ പെയ്തൊഴിഞ്ഞപോലെ ഉണ്ടല്ലോ…. “””

അതു കേട്ടപ്പോൾ പ്രവി ഒന്നു പുഞ്ചിരിച്ചു ….. അവിടെ നടന്നതൊന്നും ഈ പാവം അറിയേണ്ട എന്ന് പ്രവി കണക്ക് കൂട്ടി……

Leave a Reply

Your email address will not be published.