അഖിലിന്റെ പാത 8 [kalamsakshi]

Posted by

ഒഫീസ് കാര്യങ്ങൾ പെട്ടുന്നു തീർത്തു ഞാൻ നേരെ റീനയുടെ അടുത്തേക്ക് തിരിച്ചു. റീനയുടെ സുരക്ഷ ഇ സാഹചര്യത്തിൽ വളരെ പ്രധാന പെട്ടതാണ് കാരണം. വിക്രമൻ എന്നെ കൊല്ലാൻ കഴിയാത്തതിന്റെ ദേഷ്യത്തിന് റീനയെ ഇല്ലാതാക്കി എന്നെ തളർത്താൻ നോക്കാൻ സാധ്യത വളരെ കൂടുതലാണ്. പിന്നെ കുറച്ചൊക്കെ വർഷ പോയത്തിലുള്ള വിഷമം കാരണം എന്റെ തോനാലുകളും ആകാം. ഏതായാലും റീനക്ക് ഒന്നും സംഭവിക്കാൻ പാടില്ല. അത് ഇനി എന്ത് വില കൊടുത്തയാലും അവളെ സംരക്ഷിക്കണം. ഞാൻ റീനയുടെ വീട് എത്തുമ്പോൾ റീന എന്നെയും കാത്ത് ഉമ്മുറത്ത് തന്നെ ഉണ്ടായിരുന്നു. ഞാൻ കാറിൽ നിന്നും ഇറങ്ങുമ്പോൾ അവൾ എന്റെ അടുത്തേക്ക് ഓടി വന്നു.

“അഖിൽ ഇതെന്തു പറ്റി തോളിൽ കെട്ടോക്കെ” ഇത് പറഞ്ഞു അവൾ പതിയെ ആ കെട്ടിനു താഴെ പിടിച്ചു. വേദന നിറഞ്ഞ മുഖത്തോടെ ചോദ്യ ഭാവത്തിൽ എന്നെ നോക്കി.
“ഇതോ ഇത് ഒന്നും ഇല്ല ചെറിയ ഒരു മുറിവ്, ഡോക്ടറെ കാണിച്ചപ്പോൾ വെറുതെ കെട്ടി വെച്ചതാണ്.” ഞാൻ വളരെ സൗമ്യവും ഫലിതാത്മകവുമായി പറഞ്ഞു.
“ചെറിയ മുറിവോ?.. എങ്ങനെ മുറിഞ്ഞു?..” റീന അക്ഷമായായി ചോദിച്ചു.
“അത് ഞാൻ പറയാം ആദ്യം നമുക്ക് അകത്തേക്ക് കയറാം ഇവിടെ എന്താ വെയിൽ” പെട്ടെന്ന് ഒരു ഭീതി റീനയിൽ ഉണ്ടാക്കാത്തരിക്കാൻ വേണ്ടി ഞാൻ പറഞ്ഞു.
“ശരിയാ നമുക്ക് അകത്തേക്ക് ഇരിക്കാം”. ഇത് പറഞ്ഞു റീന എന്നെ പിടിച്ചു അകത്തേക്ക് നടത്തി.
അകത്തേക്ക് കയറിയ ഞാൻ റീനയെയും കൊണ്ട് പോയത് താഴെ നിലയിലെ ഓഫിസ് റൂമിലേക്കാണ്. റീനയും വർശയുള്ളപ്പോൾ അവളും പിന്നെ ഞാനും എന്തെങ്കിലും ജോലി കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് ഈ റൂം ഉപയോഗിക്കുന്നത്.

റൂമിൽ കയറി ഞാൻ അവിടെ ഒരു ചെയറിൽ ഇരുന്നു എന്റെ അടുത്ത് റീനയും. ജോലിക്കാരിയെ വിളിച്ച് റീന എനിക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാൻ പറഞ്ഞു.
“അകിൽ സത്യത്തിൽ എന്താണ് സംഭവിച്ചത്?” റീന വീണ്ടും ചോദ്യം ആവർത്തിച്ചു.
” റീന ഞാൻ പറയുന്നത് വളരെ ക്ഷമാപൂർവം നീ കേൾക്കണം. നീരാജില്ലേ നമ്മുടെ വർഷയെ ഇല്ലാതാക്കിയ നീച്ചൻ, അവന്റെ അച്ഛൻ വിക്രമൻ ഒരു ഗുണ്ട നേതാവാണ്. അയാൾക്ക് നീരജിന്റെ മരണത്തിന് കാരണമായ എന്നെ കൊല്ലാനുള്ള പകയുമായി നടക്കുകയാണ്. എന്നെ സംരക്ഷിക്കുന്ന നിന്നോടും അയാൾക്ക് അതേ പകയുണ്ട്. നമ്മുടെ രണ്ടുപേരുടെയും ഉന്മൂലനാശമാണ് അയാളുടെ ലക്ഷ്യം.ഇന്ന് ഞാൻ പോകുന്ന വഴിയിൽ അയാൾ എന്നെ ആക്രമിച്ചു. ഞാൻ രക്ഷപെട്ടെങ്കിലും അയാളുടെ ഒരു വെട്ടു കൊണ്ട് എന്റെ തോളൊന്നു മുറിഞ്ഞു. ഞാൻ പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്. എന്നാൽ അവർ അയാളെ പിടിക്കും എന്ന് തോന്നുന്നില്ല. അത് കൊണ്ട് ഞാൻ ഏതായാലും എനിക്കും നിനക്കും പ്രൈവറ്റ് സെക്യൂരിറ്റി പറഞ്ഞിട്ടുണ്ട്. അവർ ഉടൻ എത്തും.” ഞാൻ വളരെ സവാദാനത്തിൽ കാര്യങ്ങൾ എല്ലാം റീനയെ പറഞ്ഞു കേൾപ്പിച്ചു.
“അഖിൽ അയാളെ പോലീസ് അറസ്റ്റ് ചെയ്താലും പുറത്തിറങ്ങില്ലേ? എത്ര കാലം നമ്മൾ അയാളെ ഭയന്ന് ജീവിക്കും” എല്ലാം ക്ഷമയോടെ കേട്ടിരുന്ന ശേഷം റീനയിൽ നിന്നും വളരെ യുക്തിപരമായ ചോദ്യം വന്നു.

Leave a Reply

Your email address will not be published. Required fields are marked *