ശംഭുവിന്റെ ഒളിയമ്പുകൾ 6 [Alby]

Posted by

അത് വിട്ടേക്ക്.ടീച്ചറെ മാഷ് സമാധാനിപ്പിച്ചോളും.അവരൊക്കെ അവിടുള്ളതല്ലേ.തിരക്കും.ചെല്ല്… ആ ചെല്ല് ചേച്ചീ…

പതിവുപോലെ ആ ദിനവും രാത്രിക്ക് വഴിമാറി.”മാധവേട്ടാ അവനെ കണ്ടില്ലല്ലോ.കഴിക്കുവൊന്നും വേണ്ടേ അവന്”

ആവോ,ഒരു കൊല്ലത്തേക്കുള്ളത് രാവിലെ കൊടുത്തല്ലോ അതാവും.

ദേ വെറുതെ തമാശിക്കല്ലേ.ഒന്ന് നോക്കിട്ട് വരുന്നുണ്ടോ.

അവന് വേണേൽ ഇങ്ങ് വരും.അദ്യായിട്ടൊന്നും അല്ലല്ലോ ഇങ്ങനെ.പുറത്തുപോയപ്പോ കഴിച്ചുകാണും.

എന്തോ എന്റെ മനസ്സിന് ഒരു സമാധാനം ഇല്ല.ഞാനൊന്ന് നോക്കി വരാം.

ഈ നേരത്തോ?അത്രേടം ഒറ്റക്ക് പോണോ?

ഈ മതിൽക്കെട്ടിനുള്ളിൽ അല്ലേ ഞാൻ നോക്കിവരാം.ആ പെമ്പിള്ളേരോട് എടുത്തുവക്കാൻ പറഞ്ഞേക്ക്.

വരാന്തയിൽ എന്തോ ചിന്തയിൽ മുഴുകിയിരിപ്പാണ് ശംഭു.
സാവിത്രിയുടെ വിളികേട്ട് അവൻ
ഉണർന്നു.

എന്താ ടീച്ചറെ,ഈ സമയത്ത് ഒരു പതിവില്ലല്ലോ.

പതിവില്ലാത്തതല്ലേ ഇവിടെ നടക്കുന്നെ.അപ്പൊ എനിക്കും ആവാല്ലോ.

ഇനി ഉണ്ടാവില്ല ടീച്ചറെ.

മ്മ്, നല്ലത്. നിനക്ക് വിശപ്പോന്നും ഇല്ലേ.

പുറത്തുപോയപ്പോ കഴിച്ചാരുന്നു.
അതാ വരാഞ്ഞേ.

അല്ലാതെ ഗോവിന്ദ് ഉള്ളത്കൊണ്ട് അല്ല അല്ലേ.

ഹേയ്, അങ്ങനൊന്നുമില്ല.

മനസിലാവും എനിക്ക്.നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ ഞാൻ.എന്തോ ഉണ്ട് നിന്റെ ഉള്ളിൽ.നീയതൊട്ട് പാറയത്തുമില്ലല്ലോ.പക്ഷെ അങ്ങോട്ടേക്ക് വരാതിരിക്കണ്ട.
സാവിത്രി ഉള്ളപ്പോ നിനക്ക് ആരെയും പേടിക്കാതെ വരാം.

വന്നോളാം ടീച്ചറെ.ഇന്നിനി ഇല്ല.എന്നാലും ടീച്ചറെ എങ്ങനെ മനസ്സിലായി.

അതോ,എടാ പൊട്ടാ നീ കുപ്പിടെ സീൽ പൊട്ടിച്ചിട്ട് ആ ലേബലും ക്യാപ്പും പടിയിൽ അല്ലെ ഇട്ടേ.നിന്റെ കഷ്ടകാലം,കുളിക്കാൻ നേരം സോപ്പ് വച്ചത് അവിടെയാ.പിന്നെ നീയിങ്ങു വന്നെ.ഒരു കാര്യം ചോദിക്കട്ടെ.

എന്താ ടീച്ചറെ….

Leave a Reply

Your email address will not be published. Required fields are marked *