ജെയിൻ 3 [AKH]

Posted by

ജെയിൻ 3

( പ്രണയപുഷ്പം ) Jain Part 3 | Author : AKH | Previous Parts

“”ജെയിൻ….. “””

എന്ന് ഒരു ഞെട്ടലോടെ ചെറുശബ്ദത്തിൽ വിളിച്ചു കൊണ്ട് പ്രവി അവളുടെ മുന്നിൽ മുട്ടുകുത്തി….

ˇ

“”എന്തുപറ്റിയെടോ തനിക്ക്… “””

വിറക്കുന്ന സ്വരത്തിൽ പ്രവി ചോദിച്ചു……

അതിനുള്ള ഉത്തരം അവൾ പറഞ്ഞില്ല പകരം അവൾ ചെറുപുഞ്ചിരി പ്രവിക്കായി സമ്മാനിച്ചു….

“”എന്താ ജെയിൻ … എന്താ പറ്റിയത് …. ഇന്നലെ വരെ വിളിച്ചപ്പോൾ ഇതേ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ….. “”””

അപ്പോഴും അവളുടെ മുഖം ചിരിയിൽ മുഴുകിയിരുന്നു….

“”എന്തെങ്കിലും ഒന്നു പറ ജെയിൻ… “””

“””ഞാൻ പറഞ്ഞാൽ മതിയോ മാഷേ??… “””

പുറകിൽ നിന്നും അങ്ങനൊരു ഡയലോഗ് കേട്ടപ്പോൾ പ്രവി തല ചെരിച്ചു നോക്കി …..

പ്രവിയുടെ മിഴികൾക്ക് വിശ്വാസയോഗ്യമാവാത്ത രീതിയിൽ ഒരു ഇളം നീല അനാർക്കലിയിൽ ആ ഡയലോഗിന് ഉടമ നിൽക്കുന്നു…..

“”ജെയിൻ “””

പ്രവിയുടെ ചുണ്ടുകൾ മന്ത്രിച്ചു….

പുറകിൽ നിൽക്കുന്ന ആളെയും മുന്നിൽ വീൽചെയറിൽ ഇരിക്കുന്ന ആളെയും പ്രവി ഒന്നു രണ്ടുപ്രവിശ്യം മാറി മാറി നോക്കി ….

“””മാഷേ … മാഷ് അന്വേഷിച്ചു വന്ന ജെയിൻ ഞാനാണ്…. “”””

പ്രവിയുടെ കിളിപ്പാറിഇരിക്കുനത് കണ്ടു ആ പിന്നിൽ വന്നവൾ ചെറു ചിരിയോടെ പറഞ്ഞു….

“”അപ്പൊ ഇതാരാ ….””എന്നരീതിയിൽ പ്രവി വീൽചെയറിൽ ഇരിക്കുന്നവളെ നോക്കി….

അതു കണ്ടപ്പോൾ “”ഞാൻ പറയാം … “”എന്നരീതിയിൽ നോക്കികൊണ്ട്‌ പ്രവിയുടെ അടുത്തു നിന്നവൾ മുട്ടുകാലിൽ നിൽക്കുന്ന പ്രവിയുടെ നേരെ കൈ നീട്ടി ….

പ്രവി അവളുടെ കൈയിൽ പിടിച്ചു അവിടെന്നു എഴുനേറ്റു…..

പിന്നിട് അവൾ വീൽചെയറിൽ ഇരിക്കുന്നവളുടെ അടുത്തേക്ക് ചെന്നു വീൽ ചെയറിനു അടുത്തായി മുട്ടുകുത്തി ഇരുന്നു വീല്ചെയറിയിൽ ഇരിക്കുന്നവളുടെ തോളിൽ കയ്യിട്ടു ….. പിന്നെ രണ്ടുപേരും പ്രവിയുടെ നേരെ പുഞ്ചിരിയോടെ നോക്കി ….

“”ഇതാണ് മാഷേ … ജെനി … എന്ന ജെന്നിഫർ…… എന്റെ ഇരട്ടസഹോദരി…. “””

വീൽചെയറിൽ ഇരിക്കുന്നവളെ നോക്കി അവൾ അതു പറഞ്ഞപ്പോൾ പ്രവിയുടെ മുഖം വിടർന്നു … ഒപ്പം രണ്ടുപേരുടെയും മുഖത്തോട്ട് മാറിമാറി നോക്കി പ്രവി ……

“”എന്താ ഇങ്ങനെ നോക്കുന്നെ മാഷേ…. “”””

പ്രവിയുടെ നോട്ടം കണ്ടപ്പോൾ ജെയിൻ ചോദിച്ചു….

Leave a Reply

Your email address will not be published.