ലഹരിയുടെ അടിമ [വാവാച്ചി]

Posted by

എനിക്ക് വലിക്കാതെ പിടിച്ച് നിക്കാൻ കഴിയാത്തതോണ്ട് മറുപടി ഒന്നും പറയാതെ ഓടി കയറി എന്റെ മുറിയിലേക്ക് പോയി, റൂമിൽ എത്തിയപാടെ വേഗം മേക്ക് ചെയ്ത് ബാത്റൂമിൽ കയറി പൊട്ടിച്ചു. ആസ്വദിച്ച് ഓരോ വലിയും എടുത്ത് മനസ്സ് കൂൾ ആക്കി . എന്റെ മനസ്സ് ഞാൻ പോലും അറിയാതെ പാറി പറക്കാൻ തുടങ്ങി. വലിച്ചു കഴിഞ്ഞപ്പോൾ ആണ് റൂം ലോക്ക് ചെയ്തിരുന്നോ എന്ന ഡൗട്ടും ബാക്കി പൊതി എടുത്ത് വെച്ചിട്ടില്ലന്ന ഞട്ടൽ ഉണ്ടായത്. വേഗം ബാത്റൂമിൽനിന്ന് ഇറങ്ങി , ഞെട്ടിയ പോലെ തന്നെ റൂമിൽ സാധനം കാണുന്നില്ല.
ഇത്ത കണ്ടിട്ടുണ്ടേൽ കഴിഞ്ഞു കാര്യം… ഇപ്പോ ഉപ്പ അറിയും. ഞാൻ ഓടി സ്റ്റെപ് ഇറങ്ങി. വിചാരിച്ച പോലെ തന്നെ അവൾ പൊതി പൊട്ടിച്ചു ടേബിളിൽ വിതറി ഇട്ടിട്ടുണ്ട്. മനസിലാവാഞ്ഞിട്ട് പൊട്ടിച്ചതാണോ? അതോ ഉപ്പാക് അയച്ച കൊടുക്കാൻ വേണ്ടി പൊട്ടിച്ചതാണോ? ……എന്തായാലും നോക്കാം.

എന്റെ കയ്യിൽനിന്നു പോയെന്ന് മനസ്സിലായി . അവൾക്ക് പിടി കിട്ടിയിട്ടുണ്ട്. അവൾ ഫോൺ എടുത്ത് ഫോട്ടോ എടുക്കുന്നു. ഉപ്പാക്ക് അയച്ച കൊടുക്കാനായിരിക്കും, ഉപ്പ എങ്ങാനും അറിഞ്ഞാൽ പിന്നെ ജീവിച്ചിട്ട് കാര്യമില്ല. ജീവിതകാലം മുഴുവൻ ഇത് കേട്ടോണ്ടിരിക്കണം അങ്ങനെ എങ്ങാനും അവൾ ചെയ്തിട്ടുണ്ടെൽ എന്റെ കഥ കഴിയും. ഞാൻ അവളെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി.

“ടാ …..ഫോൺ താടാ…” ദേഷ്യത്തോടെ അവൾ പറഞ്ഞു

” തരാം…നിന്നോടാരാ ഇത് എടുക്കാൻ പറഞ്ഞെ” ചോദിച്ചുകൊണ്ട് അവളെ ഫോണിലെ ഗ്യാലറി ഓപ്പൺ ചെയ്ത് നോക്കി. കഞ്ചാവിന്റെ ഫോട്ടോ മാത്രമല്ല. സിഗരറ്റിന്റെ ഫോട്ടോസും ഉണ്ട്. കഞ്ചാവു പൊതി എടുത്ത് വെക്കാൻ മറന്നപോലെ അതിന്റെ കൂടെ എന്റെ സിഗരറ്റിന്റെ ബോക്സും ഉണ്ടായിരുന്നു. എല്ലാം ഫോട്ടോസ് അവൾ എടുത്ത് വെച്ചിട്ടുണ്ട്. “മൈരത്തി” എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ എല്ലാം ഡിലീറ്റ് ചെയ്ദ കളഞ്ഞു.

“സലീമേ….ഇതെന്താ…ഇത് ?”

” ഇത്താ…എനിക്കറിയില്ലാ”

“നിനക്കറിയില്ലേ? പിന്നെ എങ്ങനെയാ നിന്റെ റൂമിൽ ഇത് വന്നത്. നീ ഇതും കൊണ്ടല്ലേ രാവിലെ കയറി വന്നത് “”നീ പോയെത്തിനു പിന്നാലെ ഞാനും വന്നിരുന്നു. നീ ചെയ്യുന്നതൊക്കെ ഞാൻ കണ്ടു. വലിക്കുന്നെത് വരെ. ഇനി നിനക്ക് എന്തേലും പറയാനുണ്ടോ? ”
ദേഷ്യം കൊണ്ട് ചുവന്നിരുന്നു അവളുടെ മുഖം

ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലായി. “മൈര് – രാവിലെ അടിച്ചത് അത് പോലെ കാറ്റിൽ പറന്നലോ ” മനസ്സിൽ പറഞ്ഞു അവളെ തന്നെ നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *