ലഹരിയുടെ അടിമ
Lahariyude Adima | Author : Vavachi
“ട്രിം……ട്രിം……ട്രിം ….ട്രിം”
ബെല്ലടിയുന്നുണ്ട് , അവൻ സാധനം തെരുമോ’ കഴിഞ്ഞ തവണയിലെ ബാലൻസ് അമൗണ്ട് കൊടുത്തിട്ടില്ല. ഇനി അവൻ തെരാതിരിക്കുമോ, അവനല്ലാതെ വേറെ ആരും കടം തെരുത്തുമില്ല. ഇതൊക്കെ ആലോചിച്ചു നിക്കുമ്പോഴാണ് റഹീം ഫോണെടുത്തത് .
“എന്താടാ സലീമേ രാവിലെന്നെ “
“റഹീമേ സാധനം സ്റ്റോക്ക് ഉണ്ടോ”
“സ്റ്റോക്ക് ഉണ്ട്, നിനക്കു തരില്ല മോനെ”
“അതെന്താടോ”
“നായിന്റെ മോനെ…ഇനി എന്താ കാര്യമെന്നും കൂടെ വിവരിച്ച് പറയണോ?…കഴിഞ്ഞ തവണ നീ എന്തും പറഞ്ഞാ സാധനം കൊണ്ടുപോയെ?….അതിന്റെ ബാലൻസ് ക്യാഷ് എവിടെടാ നായിയെ. എന്നിട്ട് ഫോൺ വിളിച്ചാൽ നിനക്കു ഡിമാൻഡ് …. എടുക്കാൻ കഴിയില്ലല്ലേ”
“റഹീമേ…നീ ഇങ്ങനെ ചീത്ത പറയല്ലെടാ. ക്യാഷ് കിട്ടിയില്ലടാ അതോണ്ടാ..നിനക്കറിയാലോ എന്റെ പണി പോയി കിടക്കല്ലേ. ഒരു ക്യാഷ് വരാനുണ്ട്. കിട്ടിയപാടെ തെരുമെടാ, ലേറ്റ് ആകില്ല. നിന്നോടല്ലാതെ വേറെ ആരോടാടാ ഇത്ര ധൈര്യത്തിൽ ചോദിയ്ക്കാൻ പറ്റുവാ…ഒന്നിലേലും നമ്മൾ ചെറുപ്പം മുതൽ ഒരു ബെഞ്ചിൽ പഠിച്ചു വളർന്നവരല്ലെടാ… ” – ഒന്ന് എറിഞ്ഞുനോക്കി.
“ഹും…നിന്റെ ഈ കൂതറ ഡയലോഗ് മനസ്സിലന്നെ വെച്ച മതി പുറത്തേക് എടുക്കണ്ട. പിന്നെ ക്യാഷ് ലേറ്റ് ആക്കല്ലേ…എനിക്കും പ്രശ്നമാണ്”
“ഇല്ലടാ…മാക്സിമം പോയാൽ ഒരു ആഴ്ച കൂടി. അതിനുള്ളിൽ ഞാൻ ക്യാഷ് തെന്നിരിക്കും. നീ ഇപ്പോ ഒരു പൊതിയും കൂടെ താടാ”
“മൈരാ..നീ എന്താടാ രാവിലെന്നെ അടിച്ചിട്ടുണ്ടോ?…ഈ പറഞ്ഞതൊന്നും നിന്റെ തലയിൽ അല്ലെ കേറിയത് ?”