കുടമ്പുളിക്കു സ്തുതി 2 [Aparan]

Posted by

” എന്നാ പിന്നെ കെട്ടിച്ചു വിടാൻ നോക്ക് ചേച്ചീ. പതിനെട്ടു കഴിഞ്ഞില്ലേ “

” അതോക്കെ പറ്റുമോടാ. കാര്യം എന്റെ പത്തൊമ്പതാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞു. അതു പോലാണോ ഇക്കാലത്ത് “

” ങാ. അതും ശരിയാ ചേച്ചീ “

അപ്പോഴേക്കും ഷെറിൻ സിസ്റ്റർ എത്തി. സിസ്റ്റർ ഞങ്ങളെ നേഴ്സസ് റൂമിലേക്കു കൂട്ടിക്കൊണ്ടു പോയി. ചുറ്റുപാടും നോക്കി ആരുമില്ല എന്നുറപ്പു വരുത്തിയിട്ടു ജാൻസിച്ചേച്ചിയോടു പറഞ്ഞു,

” അമ്മച്ചിക്ക് ഒരു കൊഴപ്പോമില്ലെടീ. പെർഫക്റ്റ്ലീ ഓൾറൈറ്റ് “

” പിന്നെ ഇന്റേണൽ ബ്ലീഡിംഗിനു സാദ്ധ്യതയുണ്ടെന്നൊക്കെ ഡോക്ടർ പറഞ്ഞതോ …”

” തേങ്ങാക്കൊല… ചുമ്മാ കാശു പിടുങ്ങാൻ പറയുന്നതല്ലേ. സ്വല്പം കൊഴമ്പു ചൂടാക്കി തിരുമ്മിയാ തീരുന്ന കാര്യമേ ഉള്ളൂ. അല്ലാതെ അമ്മച്ചിക്കൊരു കോപ്പുമില്ല…”

പറഞ്ഞു തീർന്നപ്പോഴാണ് സിസ്റ്റർ എന്റെ കാര്യമോർത്തത്. നാവു കടിച്ചു അബദ്ധം പിണഞ്ഞ മുഖത്തോടെ സിസ്റ്റർ എന്നെ നോക്കി.

ഞാനാകട്ടെ ഭിത്തിയിൽ തറച്ചിരിക്കുന്ന ഗീവർഗ്ഗീസ് പുണ്യാളന്റെ പടത്തിലെ പാമ്പിന്റെ വായിലെ പല്ലുകൾ എണ്ണിക്കോണ്ടു നിന്നു…

” അപ്പോ ഒന്നും പേടിക്കാനില്ല അല്ലേ.” ജാൻസിച്ചേച്ചി.

” അതേടീ. ഒരു ചുക്കുമില്ലാ. പക്ഷേ രണ്ടു ദിവസം ഐസിയൂവിലും ഒരു ദിവസം റൂമിലും കിടത്തിയിട്ടേ ഡിസ്ചാർജ്ജു ചെയ്യത്തൊള്ളൂ “

“ഹോ! അതെന്നാ വേണേലും ചെയ്യട്ടെ. ഏതായാലും അമ്മച്ചിക്കൊരു കൊഴപ്പോമില്ലല്ലോ “

പോകാനൊരുങ്ങവേ സിസ്റ്റർ പറഞ്ഞു,

” എടീ ജാൻസീ നമ്മളു തമ്മിലുള്ള ബന്ധം വച്ചാ ഞാനിതൊക്കെ പറഞ്ഞത്. നാലാമതൊരാൾ അറിയരുത്. എന്റെ കാര്യം കഷ്ടത്തിലാക്കരുത്…”

ഒടുവിൽ മറ്റാരോടും പറയില്ല എന്നു മാതാവിന്റെ പേരിൽ സത്യം ചെയ്യിച്ചിട്ടാ സിസ്റ്റർ ഞങ്ങളെ വിട്ടത്.

” അതു ശരിയാടാ. സൂസമ്മയാന്റിയെങ്ങാനും അറിഞ്ഞാ ഇല്ലാത്ത പൊല്ലാപ്പുണ്ടാക്കും “

ഐസിയൂവിനടുത്തേക്കു നടക്കവേ ജാൻസിച്ചേച്ചി പറഞ്ഞു.

അതു കൊണ്ടു സജിയുൾപ്പടെ ആരോടും പറയേണ്ടാ എന്നു ഞങ്ങൾ നിശ്ചയിച്ചു. പോരാത്തതിനു സത്യം ചെയ്തതുമല്ലേ.

ഞങ്ങളെ കാത്തിരിക്കുകയായിരുന്നു എല്ലാവരും.

” പേടിക്കാനൊന്നുമില്ല. എന്നാലും ഡോക്ടർ പറഞ്ഞ പോലെ രണ്ടുമൂന്നു ദിവസം കിടക്കേണ്ടി വരും…” ജാൻസിച്ചേച്ചി വിശദീകരിച്ചു.

സന്ധ്യയായതോടെ പ്രശ്നമായി. എല്ലാവരും കൂടെ ആശുപത്രിയിൽ നിന്നാലെങ്ങനെ. പോരാത്തതിന് അനുമോൾ കരയാനും തുടങ്ങി. ഏകദേശം പത്തു കിലോമീറ്ററുണ്ട് വീട്ടിലേക്ക്.

” ഒരു കാര്യം ചെയ്യ്. നാത്തൂനും ആന്റ്റീം വീട്ടിലേക്കു പൊക്കോ. അവിടെ അപ്പച്ചനും തനിച്ചല്ലേ “

ജാൻസിച്ചേച്ചിയുടെ അപ്പൻ വർഗ്ഗീസ് അപ്പച്ചൻ കുറച്ചു പ്രായം ചെന്ന ആളാ. കാലൊക്കെ നീരു വന്നു അങ്ങനെ നടക്കാനൊന്നും വയ്യാതിരിക്കുകയാണ്. അതു കൊണ്ടു പുള്ളി ആശുപത്രിയിലേക്കു വന്നില്ലായിരുന്നു.അങ്ങനെ അമ്മയും ചേച്ചിയും മോളും കാഞ്ഞിരപ്പള്ളിയിലെ വീട്ടിലേക്കു പോകാനിറങ്ങി. പലതവണ നിർബ്ബന്ധിച്ചിട്ടും സജി പോകാൻ കൂട്ടാക്കിയില്ല. ഒരു ടാക്സി പിടിച്ച് അമ്മയൊക്കെ പോയി.

രാത്രി കാന്റീനിൽ ചെന്നു ഭക്ഷണം കഴിച്ചു തിരിച്ചു വന്നു.

അപ്പോൾ ഒരു സിസ്റ്റർ വന്നു പറഞ്ഞു കൂട്ടിരിപ്പുകാർക്കു വേണമെങ്കിൽ ഐസിയൂവിന്റെ അടുത്തു തന്നെ മുറി കിട്ടും.

” എന്നാ ഒരു മുറിയെടുക്കാം ” ജാൻസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *