മൃഗം 8 [Master]

Posted by

“ഓ..ശരി..ഇച്ചായന്‍ വേഗം വാ”
“ഉം”
അയാള്‍ വാസുവിനെ നോക്കി ചിരിച്ച ശേഷം വണ്ടി മുന്‍പോട്ടെടുത്തു. ധനികന്മാര്‍ താമസിക്കുന്ന ഒരു കോളനിയിലേക്ക് ആ കാര്‍ നീങ്ങി. ആദ്യമായി സിറ്റിയില്‍ എത്തിയ വാസു പുറത്തുള്ള കാഴ്ചകള്‍ ലേശം കൌതുകത്തോടെ നോക്കി ഇരിക്കുകയായിരുന്നു. കൊട്ടാരസദൃശമായ ഒരു വീട്ടിലേക്ക് കാര്‍ ഒഴുകിയെത്തി നിന്നപ്പോള്‍ പുന്നൂസിനൊപ്പം വാസു പുറത്തിറങ്ങി. പോര്‍ച്ചില്‍ കിടക്കുന്ന പുതിയ മോഡല്‍ ബെന്‍സും അടുത്തുതന്നെ ഇരിക്കുന്ന ഒരു പഴയ സ്കൂട്ടറും വാസു ശ്രദ്ധിച്ചു. അപരിചിതമായ പുതിയ സ്ഥലത്ത് എത്തിയതിന്റെ ഒരു അവനുണ്ടായിരുന്നു. താനേതോ അന്യനാട്ടില്‍ എത്തിപ്പെട്ട ഒരു പ്രതീതി.
“വരൂ വാസു…”
പുഞ്ചിരിയോടെ പുന്നൂസ് അവനെ വിളിച്ചു. വാസു അയാളുടെ ഒപ്പം ആ വീടിനുള്ളിലേക്ക് കയറി. ആഡംബരം അതിന്റെ പാരമ്യത്തില്‍ വാസു ദര്‍ശിച്ചു. വിശാലമായ ലിവിംഗ് റൂമില്‍ എല്ലാവിധ അത്യാധുനിക ആഡംബര വസ്തുവകകളും ഉണ്ടായിരുന്നു.
“ഇരിക്ക്..റോസീ..ചായ എടുക്ക്” ഉള്ളിലേക്ക് നോക്കി പുന്നൂസ് വിളിച്ചു പറഞ്ഞു.
“ദേ എത്തി ഇച്ചായാ..” ഉള്ളില്‍ നിന്നും ഒരു സ്ത്രീയുടെ ശബ്ദം വാസു കേട്ടു.
“വീടെങ്ങനെ? കൊള്ളാമോ?”
പുന്നൂസ് അവനെതിരെ ഇരുന്നു ചോദിച്ചു. വാസു ചിരിച്ചതല്ലാതെ മറുപടി നല്‍കിയില്ല. അല്പം കഴിഞ്ഞപ്പോള്‍ മെലിഞ്ഞ് ഉയരം കൂടിയ സുന്ദരിയായ ഒരു സ്ത്രീ രണ്ടു കപ്പുകളില്‍ ചായയുമായി വരുന്നത് വാസു കണ്ടു. സാരിയും ബ്ലൌസുമായിരുന്നു അവരുടെ വേഷം.
“ഇതാണ് എന്റെ ഭാര്യ..റോസ്‌ലിന്‍…”
പുന്നൂസ് അവളില്‍ നിന്നും ചായ വാങ്ങി വാസുവിന് നല്‍കിയ ശേഷം അവളെ അവനു പരിചയപ്പെടുത്തി. റോസ്‌ലിന്‍ അവനെ നോക്കി കൈകള്‍ കൂപ്പി. കണ്ടാല്‍ ഒരു മുപ്പതിലേറെ അവര്‍ക്ക് മതിക്കില്ല എന്ന് വാസുവിന് തോന്നി. ഒട്ടും കൊഴുപ്പില്ലാത്ത ഒതുങ്ങിയ ശരീരം. നല്ല കുലീനത്വമുള്ള സുന്ദരമായ മുഖം. ഒരു കോടീശ്വരന്റെ ഭാര്യ എന്ന അഹങ്കാരമോ ജാഡയൊ ലവലേശം ഇല്ലാത്ത മുഖഭാവം. കഴുത്തില്‍ ഒരു കനംകുറഞ്ഞ മാലയല്ലാതെ ഒരു തരി സ്വര്‍ണ്ണം പോലും ദേഹത്തെങ്ങുമില്ല.
“ഇരിക്കടി..” പുന്നൂസ് ഭാര്യയോട് പറഞ്ഞു. അവള്‍ അയാളുടെ അരികിലായി അതെ സോഫയില്‍ ഇരുന്നു കൌതുകത്തോടെ വാസുവിനെ നോക്കി.
“വാസു..ഇച്ചായന്‍ മോനെ കുറിച്ച് എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. അതേപോലെ ഞങ്ങളുടെ പ്രശ്നവും മോനോട് പറഞ്ഞു കാണുമല്ലോ..ഞങ്ങള്‍ വളരെ ഭീതിയിലാണ് ജീവിക്കുന്നത്..മോള് പുറത്തേക്ക് പോയി തിരികെ വരുന്നത് വരെ ഉള്ളില്‍ തീയാണ്….” റോസ്‌ലിന്‍ പറഞ്ഞു.
വാസു തലയാട്ടി.

Leave a Reply

Your email address will not be published. Required fields are marked *