മൃഗം 8 [Master]

Posted by

എന്തായാലും ഞാനിവിടെ ഉള്ളിടത്തോളം നിങ്ങള്‍ പേടിക്കണ്ട..എന്നാലും ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് പറയുകയാണ്. എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ഉടന്‍ തന്നെ സ്റ്റേഷനില്‍ വിവരം അറിയിക്കണം. ഞാനിവിടെ ഇല്ലെങ്കില്‍ പകരം ചാര്‍ജ്ജുള്ള പോലീസുകാരനെ നിങ്ങള്‍ക്ക് വിവരം അറിയിക്കാം..നിങ്ങള്‍ക്കെതിരെ അവന്മാര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ട്..കഴിവതും രാത്രി എങ്ങും പോകാതിരിക്കാന്‍ ശ്രദ്ധിക്കുക..സ്റ്റേഷനിലെ നമ്പര്‍ നിങ്ങളുടെ വീട്ടിലെ എല്ലാവര്‍ക്കും നല്‍കണം..” പൌലോസ് പറഞ്ഞു.
ശങ്കരന്‍ ഭീതിയോടെ അയാളെ നോക്കി.
“അവന്മാര്‍ ഇനിയും എന്നെ ഉപദ്രവിക്കുമെന്നാണോ സാറ് പറയുന്നത്”
“ചാന്‍സ് ഉണ്ട്..എങ്കിലും ഞാനിവിടെ ഉള്ളിടത്തോളം അത് ചെയ്യാന്‍ സാധ്യത കുറവാണ്..എന്നാലും സൂക്ഷിക്കണം….”
“സാറേ അവന്മാര്‍ക്ക് വേണ്ടത് വാസുവിനെ ആണ്. അവനെവിടെപ്പോയി എന്നെനിക്ക് ഒരു പിടിയുമില്ല. അവന്‍ കാരണമാണ് എനിക്ക് ഈ തൊന്തരവ്‌ മൊത്തം ഉണ്ടായത്…”
“എടൊ മനുഷ്യാ..അവനല്ലേ നിങ്ങള്‍ക്ക് കിട്ടാനുള്ള പണം ഇവന്മാരുടെ പക്കല്‍ നിന്നും വാങ്ങി നല്‍കിയത്..അതവന്‍ നിങ്ങള്‍ക്ക് വേണ്ടിയല്ലേ ചെയ്തത്? അല്പം നന്ദി ഒക്കെ വേണ്ടെടോ? ഉം പോ..പറഞ്ഞതൊക്കെ ഓര്‍മ്മ വേണം”
“ശരി സാറേ”
ശങ്കരന്‍ എഴുന്നേറ്റ് അയാളെ തൊഴുത ശേഷം പുറത്തേക്ക് പോയി.
പൌലോസ് വെളിയിലിറങ്ങി പോലീസുകാരുടെ മുറിയില്‍ രവീന്ദ്രന്റെ അടുത്തെത്തി ഒരു മേശമേല്‍ ഇരുന്നു.
“ചില കള്ളക്കഴുവേറി മക്കള്‍ ഇവിടെ ഇരുന്നുകൊണ്ട് ഗുണ്ടകള്‍ക്ക് വേണ്ടി മാമാപ്പണി ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം..ഒരു ദിവസം അത്തരം നായിന്റെ മക്കളെ ഞാന്‍ പൂട്ടും..എല്ലാവനും ഓര്‍ത്തോണം….പൌലോസാ പറയുന്നത്” അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു. രവീന്ദ്രന്റെ മുഖം വിളറുന്നത് പൌലോസ് ശ്രദ്ധിച്ചു.
വീട്ടിലെത്തിയ ശങ്കരന്‍ അമര്‍ഷത്തോടെ ഉള്ളിലേക്ക് കയറി കൈയിലിരുന്ന ബാഗ് വലിച്ചെറിഞ്ഞു.
“എന്താ ചേട്ടാ..എന്താ ഒരു ടെന്‍ഷന്‍?” ഭര്‍ത്താവിന്റെ ഭാവമാറ്റം കണ്ടു രുക്മിണി ചോദിച്ചു.
“ഇന്ന് ആ എസ് ഐ എന്നെ വിളിപ്പിച്ചിരുന്നു..അയാള് പിടികൂടിയ ഗുണ്ടകളെ മൊത്തം സി ഐ വെറുതെ വിട്ടെന്ന്..ഇനിയും അവന്മാരു നമ്മളെ ആക്രമിക്കാന്‍ സാധ്യത ഉണ്ടെന്നും അതുകൊണ്ട് സൂക്ഷിക്കണം എന്നും പറയാനാണ് അയാള്‍ വിളിപ്പിച്ചത്.. ആ നാശം പിടിച്ച ഊരുതെണ്ടി കാരണം ഇവിടെ ജീവിക്കാന്‍ പറ്റാതായിരിക്കുന്നു…”
അയാള്‍ കോപത്തോടെ മുറിയില്‍ വെരുകിനെപ്പോലെ നടന്നു.
“എന്റെ ചേട്ടാ ദൈവത്തിനു നിരക്കാത്ത സംസാരം അരുതേ..അവന്‍ ചേട്ടന് വേണ്ടിയല്ലേ അവന്മാരുമായി പ്രശ്നം ഉണ്ടാക്കിയത്..ചേട്ടന്‍ പറഞ്ഞിട്ടല്ലേ അവന്‍ ആ പണം വാങ്ങിച്ചു തന്നത്.അന്ന് എന്ത് സന്തോഷത്തോടെ അവനെ മകനെ എന്ന് വിളിച്ച ആളാ..എന്നിട്ടിപ്പോള്‍…പാവം..എന്റെ കുഞ്ഞ് എവിടെയാണ് എന്നെങ്കിലും ഒന്നറിഞ്ഞെങ്കില്‍..” രുക്മിണി നെടുവീര്‍പ്പിട്ടു.

Leave a Reply

Your email address will not be published. Required fields are marked *