പ്രണയകാലം 2 [സാഗർ കോട്ടപ്പുറം]

Posted by

ഹരിയെ പിടിച്ചു നിർത്തി സതീഷ് ചോദിച്ചു . “ആ , ചെറുതായിട്ട് “ ഹരി ഒഴുക്കൻ മട്ടിൽ പറഞ്ഞു. സതീഷ് ഹരിയെ വിശ്വാസം വരാതെ നോക്കി .

“എങ്ങനെ “ സതീഷ് ആകാംക്ഷയോടെ ചോദിച്ചു .

“എന്റെ എല്ലാമായിരുന്നു അവള്..ഒരു കാലത്തു “ എന്ന് പറഞ്ഞു ഹരി സതീഷിനെ നോക്കാതെ വേഗത്തിൽ നടന്നു . സതീഷ് വാ പൊളിച്ചു നിന്നു .

സൈറ്റിൽ നിന്നും സതീഷിന്റെയൊപ്പം കാറിൽ കയറി മടങ്ങുമ്പോൾ ഹരിയുടെ മനസ്സിൽ അനുപമ ആയിരുന്നു . ക്ലാസ്സിൽ ഇരുന്നു അനുപമയെ അവളറിയാതെ നോക്കി ഇരിക്കുന്നതും അവൾ ശ്രദ്ദിക്കുമ്പോൾ മുഖം വെട്ടിക്കുന്നതും വീണ്ടും നോക്കി ഇരിക്കുന്നതും ഒകെ സ്ഥിരം കലാപരിപാടി ആയിരുന്നു .

ഒരു ദിവസം ഒറ്റയ്ക്ക് വരാന്തയിൽ നിൽക്കുമ്പോൾ അനുപമ തന്റെ അടുത്തെത്തി.
ഇയാളെന്തിനാ എന്നെ നോക്കി ഇരിക്കുന്നെ “ എന്ന് ദേഷ്യത്തിൽ ചോദിച്ചു.

“ചുമ്മാ ..ഒരു രസം “ എന്ന് പറഞ്ഞു അന്നൊഴിഞ്ഞു മാറി . പിന്നെ ഒരു ദിവസം ധൈര്യം സംഭരിച്ചു ലൈബ്രറിയിൽ വെച്ചാണ് അനുപമയെ ഇഷ്ടമാണെന്നു ഹരി അവളോട് പറയുന്നത് . ഇതെല്ലം ആലോചിച്ചു വണ്ടിയിൽ ഇരിക്കെ  ഹരിയെ തട്ടി വിളിച്ചു .

അളിയാ ഓഫീസ് എത്തി , ഇറങ്ങുന്നില്ലേ” ആ ചോദ്യത്തിൽ പഴയ ഓർമകളെ ഖണ്ഡിച്ചു കൊണ്ട് ഹരി വണ്ടിയിൽ നിന്നും ഇറങ്ങി .

അന്ന് രാത്രി പതിവ് പോലെ ഹരി വീട്ടിലെത്തി. മീരയും ഡ്യൂട്ടി കഴിഞ്ഞു അപ്പോൾ എത്തിയതേ ഉണ്ടായിരുന്നുള്ളു. കുളി കഴിഞ്ഞു സോഫയിലിരുന്നു ടി.വി കാണുമ്പോഴും അതിൽ ശ്രദ്ദിക്കാൻ കഴിയാതെ അനുവിനെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു ഹരിയുടെ മനസ്സിൽ .

കുളി കഴിഞ്ഞു തലയിൽ തുവർത്തി കൊണ്ട് മീര അപ്പോഴേക്കും ഹാളിലേക്ക് എത്തി. ഒരു മഞ്ഞ ചുരിദാറും കറുത്ത പാന്റുമാണ് മീരയുടെ വേഷം . ടർക്കി ഒരു കസേരയിലേക്കിട്ടു മീര ഹരിയുടെ മുൻപിൽ ചെന്ന് മുടി ഒന്ന് കുടഞ്ഞു ഹരിയുടെ മുഖത്തേക്ക് മുടിയിൽ നിന്നുള്ള വെള്ളം തെറിപ്പിച്ചു .

ചെ..നാശം ” ഹരി മീരയെ നോക്കി കണ്ണുരുട്ടി.

“ആഹാ ..ആശാൻ ചൂടിലാണല്ലോ “ എന്ന് പറഞ്ഞു മീര ഹരിയുടെ മടിയിലേക്കിരുന്നു . കുളികഴിഞ്ഞു വന്ന കാരണം നല്ല സോപ്പിന്റെ മണം ആണ് മീരക്ക് എന്ന് ഹരിക്കു തോന്നി . കഴുത്തിലും മുഖത്തുമൊക്കെ വെള്ള തുള്ളികൾ വെളിച്ചം തട്ടി തിളങ്ങുന്നുണ്ട്. മീര ഹരിയുടെ കഴുത്തിലൂടെ കൈചുറ്റി . അയാളുടെ മടിയിലിരുന്ന് .

Leave a Reply

Your email address will not be published. Required fields are marked *