എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 5

Posted by

മോളൂട്ടി എന്തിനാ കരയുന്നെ. എന്റെ കണ്ണ് നിറഞ്ഞൊഴുകുന്ന കണ്ട അച്ഛൻ തെല്ലു പരിഭ്രമത്തോടെ ചോദിച്ചു.

കരയുന്നോ എവിടെ എന്ത് പറ്റി എന്റെ വാവക്കു. അമ്മ എന്റെ മുഖം പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു.

ഏയ് ഒന്നുമില്ല. കണ്ണിൽ എന്തോ പോയതാ. ഞാൻ പറഞ്ഞൊപ്പിച്ചു

അതല്ല എന്റെ മോൾ അമ്മയോടെന്തിനാ കള്ളം പറയുന്നേ. വാവക്കു എന്ത് പറ്റി.

ഇത് സ്വപനമാണോ സത്യമാണോ എന്ന് എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. അമ്മയുടെ മടിയിൽ ഇങ്ങനെ അമ്മയെ പറ്റിച്ചേർന്നു ഇങ്ങനെ ഇരിക്കാൻ ഈ ജന്മത്തിൽ കഴിയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഞാൻ എത്ര നാൾ ആഗ്രഹിച്ചിരുനെന്നോ അമ്മയുടെ ഈ സ്നേഹത്തിന്റെ ചൂട് പറ്റി ഇങ്ങനെ ഒന്ന് അമ്മയോട് പറ്റി ചേർന്ന് ഇരിക്കാൻ.ഞാൻ കരഞ്ഞു കൊണ്ട് അമ്മയെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.

എന്റെ വാവേ, അമ്മ എന്നെ കെട്ടി പിടിച്ചു മോളമ്മയോട് ക്ഷേമിക്കു അമ്മക്കറിയാം മോളെ നേരേവണ്ണം നോക്കാൻ അമ്മക്ക് കഴിഞ്ഞിട്ടില്ല. ആ കാരാഗ്രഹത്തിൽ അമ്മക്ക് ഭ്രാന്ത് പിടിച്ചപോലെ ആയിരുന്നു മോളെ അമ്മക്ക് എന്റെ മോളെ ലാളിക്കാനോ കൊഞ്ചിക്കാനോ ഒന്നും കഴിഞ്ഞില്ല നിന്റെ അപ്പൂപ്പൻ അത്രയ്ക്ക് മാനസികമായും എന്നെ തളർത്തി കളഞ്ഞിരുന്നു. പലപ്പോഴും ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും തോന്നി പോയിട്ടുണ്ട് പിന്നെ എന്റെ മോളെയും ഹരിയേട്ടനെയും കുറിച്ചാലോചിക്കുമ്പോ. ആ ദിവസങ്ങൾ ഒരിക്കലും എന്റെ മോൾക്ക് തിരിച്ചു തരാൻ കഴിയില്ലെന്നമ്മക്കു അറിയാം പക്ഷെ ഇനി അമ്മയുടെ ശരീരത്തിൽ ജീവൻ പോകുന്ന വരെ എന്റെ മോൾക്ക് ഒരു കുറവും ഉണ്ടാകാൻ അമ്മ അനുവദിക്കില്ല. അമ്മക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.

എന്താ അമ്മു ഇതു മോളെകൂടി വിഷമിപ്പിക്കാൻ. കണ്ണുതുടക്കു. കാർ സൈഡിലേക്കൊതുക്കി അച്ഛൻ പറഞ്ഞു. അതൊക്കെ പഴയ കാര്യങ്ങളളല്ലേ നമ്മൾ എന്തിനാ കഴിഞ്ഞു പോയതിനെ കുറിച്ചാലോചിച്ചു വിഷമിക്കുന്നെ. ഞാൻ ഇല്ലേ. എന്റെ മോൾക്കും അമ്മുകുട്ടിക്കും ഇനി ഒരു വിഷമവും ഉണ്ടാവാൻ ഞാൻ ജീവനോടെയുള്ളടുത്തോളം കാലം അനുവദിക്കില്ല. അച്ഛൻ എന്നെയെയും അമ്മയേയും കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു. നിങ്ങൾ ഇങ്ങനെ വിഷമിക്കാൻ ആണേൽ ഞാൻ എന്തിനാ ഇത്രയും നാൾ അന്യനാട്ടിൽ അറബിയുടെ ആട്ടും തുപ്പും കേട്ട് കിടന്നു കഷ്ടപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *