അതീന്ദ്രിയ ശക്തികൾ [സിമോണ]

Posted by

മുറുക്കാത്ത കാരണം സൗണ്ടിനൊന്നും ഒരു ശക്തിയില്ല.

നല്ല തളിർവെറ്റില ഇട്ടു മുറുക്കിയാലേ യക്ഷീടെ സൗണ്ടൊക്കെ നല്ല കിളി പോലിരിക്കോള്ളോ.. എന്നാലേ പാട്ടുപാടി വശീകരിക്കാനൊക്കെ പറ്റുത്രെ…

കഷ്ടപ്പെട്ട് തൊണ്ട കീറി പാടീട്ട് ആകെ പതിനാറ് ഫോള്ളോവെഴ്‌സിനെയാ കിട്ടീത്, സമ്യുളിൽ… അതിനെങ്ങനാ.. ഒക്കേറ്റിനും വിഡിയോ ഇടണ പെൺപിള്ളേരെയേ വേണ്ടു..

ഇന്നാള് സമ്യുളിൽ വിഡിയോ കൊളാബ് ഇടാൻ നോക്കീട്ട് പടം വന്നില്ല. ആകെ പൊകയായിരുന്നു…
പിന്നെ ലൂസിഫർ പുണ്യാളനെ കണ്ട് സങ്കടം പറഞ്ഞപ്പോഴാ പറഞ്ഞെ, ഹുവായിടെ പുത്തൻ മൊബൈലിലെ യക്ഷീടെ പടം പതിയണ ക്യാമറ ഉള്ളു ത്രേ…
നമ്മടേൽ പഴേ ഓപ്പോ അല്ലേ… അത് വെറും ഒപ്പിക്കലാ..അതിലൊന്നും യക്ഷീനേം പ്രേതത്തിനേം കിട്ടില്ല്യ…

ഞാൻ, എന്റെ സൗന്ദര്യം തന്നെ ഒന്ന് കണ്ടിട്ട് നാളെത്രയായിന്നാ…
പാവം ഞാൻ… എന്നാലും ഫ്രെൻസൊക്കെ പറഞ്ഞെ എന്നെ കാണാൻ നല്ല സൗന്ദര്യാന്നാ…
അപ്സരസ്സുമാരുടെ റാണി, സ്മിതാമ്മ മാത്രം “മന്തക്കാളീ” ന്നാ വിളിക്കാറ്..
അത് പിന്നെ എടക്കെടക്ക് കവിളു പിടിച്ച് തുറിപ്പിച്ചിട്ടാ.. എന്നെ കളിയാക്കാൻ..
എന്നാലും എന്നെ നല്ലിഷ്ടാ…

പുണ്യാളൻ പുത്യേ ഫോൺ നേർച്ചയായി കിട്ടിയാൽ കൊണ്ടന്ന് തരാംന്ന് പറഞ്ഞ് ണ്ട്.. എന്നിട്ടു വേണം കുറെ നേരം എന്നെത്തന്നെ ഒന്ന് നോക്കിയിരിക്കാൻ…
ശ്യോ.. .എനിക്കെന്നെ തന്നെ കൊതിയാവുന്നു…
“കടിച്ചു തിന്നും ഞാൻ… അല്ലാ!!!…. “

അല്ലേലും പുണ്യാളൻ ഒരു സഹൃദയനാ… എന്നെ പാട്ടുപാടാനൊക്കെ നന്നായി പ്രോത്സാഹിപ്പിക്കും…

ഒന്ന് രണ്ടു പ്രാവശ്യം, എന്റെ പാട്ട് കേട്ട്, സഹികെട്ട്, അപ്പുറത്തോട്ട് മാറി, രണ്ടു ചെവിയും മാന്തിപ്പൊളിക്കണ കണ്ടു…
എന്നാലും സൂപ്പർ ന്നേ പറയൂ… അല്ലെങ്കി എനിക്ക് സങ്കടം വരും… കഷ്ടപ്പെട്ട് പാടീട്ട്…..

Leave a Reply

Your email address will not be published. Required fields are marked *