അതീന്ദ്രിയ ശക്തികൾ [സിമോണ]

Posted by

ശരീരത്തിലേക്കൊന്നു നോക്കി…
ശ്ശേ!!!… വെള്ളനിറം!!!… കരിമ്പൂച്ചയാവാനാണല്ലോ വിചാരിച്ചത്..
ഈയിടെ കോണ്സെന്ട്രേഷൻ കുറവാ.. കളറൊക്കെ മാറിപ്പോണു..

അല്ലെങ്കെ വേണ്ട…
കരിമ്പൂച്ചയായാൽ ചെക്കൻ ചെലപ്പോ പേടിച്ചു തട്ടിപ്പൂവും…

പീക്കു മുറ്റത്തെ തുളസി ചെടീടെ അരികെ വന്നു നിന്നു…

“പുല്ലാണേ പുല്ലാണേ.. പ്രേതവും ഭൂതവും പുല്ലാണേ..”
പീക്കു പാടുന്നുണ്ട്… പേടിച്ചിട്ടാ…

“അമ്പടാ!!!..
അത്രയ്ക്കയാ നീ…
ഇന്ന് ശരിയാക്കി തരാം….”

മെല്ലെ നഖം ഉള്ളിലേക്ക് വലിച്ച്, പമ്മി പമ്മി തുളസീടെ പിന്നിലെത്തി…

“ഹോ… എന്തുവാ ഇത്???…”
സുന പുറത്തേക്കിട്ട് ടോരച്ചടിച്ചു നോക്കുന്നു… ഇവനിതെന്താ മുൻപ് കണ്ടിട്ടില്ലേ…

ഞാനൊന്ന് പതുങ്ങി…
ശർർ ർ ർ ർ ർ!!!!!….
തുളസിയിലകൾ മൂത്രത്തിന്റെ താളത്തിൽ ചാഞ്ചാടി…..

“മ്യാആവ്വ്വ്!!!!!!!!!!!!!!!…. ”
ഞാൻ അലറി മേലോട്ട് ചാടി….

“യെന്റമ്മോ!!!!!!!!…………………. ”
മൂത്രോഴിച്ചോടത്തുന്നു എന്തോ ഒരു സാധനം ചാടി മേലോട്ട് പൊങ്ങിയ കണ്ട്,
“അയ്യോ.. അതെന്റെ സുനെന്നു പോയതാണോന്ന്” പേടിച്ച് പീക്കു വീട്ടിലേക്ക് തിരിച്ചോടി….

മൂത്രം കൊണ്ട്, തുളസിച്ചെടി മുതൽ അവന്റെ വീടിന്റെ കോലായി വരെ, സിഗ് സാഗ് വരച്ച്, പീക്കുട്ടന്റെ കുഞ്ഞൂട്ടൻ പാന്റിന്റെ പുറത്ത് കിടന്ന്, അങ്ങോട്ടും ഇങ്ങോട്ടും തുള്ളിച്ചാടി..

പിന്നവിടെ നിന്നില്ല…
വേഗം പനച്ചുവട്ടിലേക്ക് തന്നെ തിരിച്ചോടി….. വാർ ഫുട്ട് ബേസിസിൽ തിരികെ രൂപം മാറി പനയിലേക്ക് നൂറേ നൂറിൽ പെടച്ചു കയറി ഒളിച്ചിരുന്നു…
അല്ലെങ്കെ പേട്ട ചെക്കൻ തിരികെവന്ന് വല്ല ചെരവ എടുത്തെറിഞ്ഞാലോ..
ഓൺ ദി സ്പോട്ടിൽ പന മരത്തുമ്മേ “കാണ്മാനില്ല” പോസ്റ്ററൊട്ടിച്ചോണം ആവും…

രണ്ടു കയ്യും തിരുമ്മി ചൂടാക്കി, കവിളിൽ വെച്ച്, ചുമ്മാ വെറുതെ ഒന്ന് പൊട്ടി ചിരിച്ചു… സൗണ്ട് പോരാ… അലറിയ കാരണാവും…

Leave a Reply

Your email address will not be published. Required fields are marked *