അതീന്ദ്രിയ ശക്തികൾ [സിമോണ]

Posted by

(ഹേയ് ഇതെന്ത് ശബ്‌ദാ ദ്???)
“എന്താന്ന്??? നീ എന്തിനാ വെർതെ ചിരിക്കണേ???”

“സത്യായിട്ടും ഞാൻ ചിരിച്ചതല്ല.. കരഞ്ഞതാ…
എനിക്ക് നല്ല സങ്കടം വന്നാ ഇങ്ങനാ ഞാൻ നെലോളിക്കാ???”
ജീവി അലമുറയിട്ടു..

“കാര്യം പറയടോ??? നീ ആരാന്ന്???”

“ഞാനേ ഗ്രന്ധനാ.. ഗ്രന്ഥൻ…”

“ഏതു കുന്തൻ???”

“ഞാനേ.. ഞാൻ…
നിങ്ങടെ കൂട്ടത്തിലെ ആ കിച്ചു ഗന്ധർവ്വന്റെ കഥെലെ നായകൻ… ഗ്രന്ഥൻ..”

“ആ!!…
ഗ്രന്ഥരക്ഷസ്സിലെ നായകൻ… അയ്യേ.. അത് നീയാ???”
ഞാൻ ആ അടക്കാ കുരുവിയോളം പോന്ന സാധനത്തിനെ സൂക്ഷിച്ചൊന്ന് നോക്കി…
കാഴ്ചയിലെ അറിയാം.. ഒരു പച്ച പ്രാക്ക്.. കണ്ണൊക്കെ എഴുതീട്ട്ണ്ട്..
മൂക്കീന്ന് കൊതുകിന്റെ കൊമ്പ് പോലെ രണ്ടു കുഞ്ഞു സൂചികൾ കൂർത്തു വളഞ്ഞ് മേല്പോട്ട് നിക്ക് ണ്ട്…

“അയ്യേ!!!…”
ഈ ആട്ടും കാട്ടം പോലത്തെ സാധനത്തിനെ വെച്ചാണോ ആ കിച്ചു ഗന്ധർവ്വൻ ഇത്രേം ദിവസം ആളോളെ പേടിപ്പിച്ചിരുന്നെ???
അയ്യയ്യേ!!!…

“അയ്യേ…നീ ആരുന്നോ ഈ ഗ്രന്ഥരക്ഷസ്സ്???
നിന്നെ കണ്ടാ കൊതുകും കൂടി പേടിക്കില്ല്യല്ലോ… നീ എന്താ ഈ രാത്രി എന്റെ പനേല്??
എന്തിനാ നീ നെലോളിക്കണേ???”

“അവൻ!!!!…
ആ കള്ള കിച്ചൻ എന്നെ പുറത്താക്കീടീ സിമോ… എന്നെ ഇനി കഥെല് ഇടുക്കൂല്യ ന്നു പറഞ്ഞു..
അയ്യോ!!!!….ഹൂ!!…. മിഹി!! മിഹി!!”
രക്ഷസ്സ് നെറും തലയ്ക്ക് കയ്യിട്ടടിച്ച് നെലോളിച്ചു…

“അയ്യോ!!.. അതെന്താ???…
ആ സീരിയലിനു നല്ലോണം പ്രേക്ഷകരുണ്ടായിരുന്നല്ലോ… പിന്നെന്താ പറ്റീത്??
നീ വല്ലോം ഒപ്പിച്ചുകാണും… കിച്ചു ഗന്ധർവ്വൻ ചുമ്മാ അങ്ങനെ പറഞ്ഞയക്കില്ലല്ലോ..
സത്യം പറയടാ….”
ഞാൻ തല താഴ്ത്തി, രക്ഷസ്സിനെ, കണ്ണിന്റെ രണ്ടു മേൽപ്പീലിയും മേലോട്ട് വിടർത്തിതുറിപ്പിച്ചു വെച്ച് പേടിപ്പിച്ചു…

“അയ്യോ!!!.. അയ്യോ!!!… എന്നെ പേടിപ്പിക്കല്ലേ..”
രക്ഷസ്സ് കണ്ണുപൊത്തിപിടിച്ചു..

എന്റടുത്താ കളി…ഹും!!!

Leave a Reply

Your email address will not be published. Required fields are marked *