അതീന്ദ്രിയ ശക്തികൾ [സിമോണ]

Posted by

ഞാൻ പിന്നൊന്നും പറഞ്ഞില്ല…

കാശില്ലാണ്ടൊന്നും അല്ല…
കിന്നരന്മാരടെ രാജാവ് പറഞ്ഞു പേടിപ്പിച്ചേക്കാ…
ഞാൻ ഭയങ്കര ധാരാളിയാണ്, പൂരത്തിന് കൊണ്ടോയാ കണ്ണീ കണ്ടതൊക്കെ വാങ്ങിപ്പിക്കും ന്നൊക്കെ….

നമ്മക്ക് ഐ ടെക്സിന്റെ ഇത്തിരി ചാന്തോ… ഒരു കണ്മഷിയോ… സ്വർണ്ണ കളർ കുത്തിയ ഡിസൈനുള്ള രണ്ടു സ്പ്രിങ് വളയോ ഒക്കെ മതി…

അല്ലെങ്കെ തന്നെ പൊന്നും കുടത്തിനെന്തിനാ പൊട്ട്??…
ശ്യോ!!!!…
വീണ്ടും എനിക്ക് എന്നെത്തന്നെ കൊതിയാവുന്നു… ഇക്കണക്കിന് ഞാൻ എന്നെ തന്നെ കടിച്ചു തിന്നാവോ???

അത് പറഞ്ഞപ്പളാ…
കിന്നരന്മാരടെ രാജാവും അപ്സരസ്സുമാരുടെ റാണിയും തമ്മിൽ ഭയങ്കര ലൈനാ ട്ടാ.. ഞാൻ പറഞ്ഞുന്ന് ആരോടും പറയല്ലേ… എന്നെ സഭേന്ന് പിടിച്ചു പുറത്താക്കും…
ഞങ്ങടെ കാര്യോന്നും നിങ്ങളോടു പറഞ്ഞൂടാ…

ഞങ്ങടെ വേദപുസ്തകത്തിൽ 2:10-13 ലും 7:10-12 ലും സങ്കീർത്തനത്തിൽ പറഞ്ഞ് ണ്ട് അവരടെ കാര്യൊക്കെ…അതാ…
ഞാൻ പറഞ്ഞൂന്ന് പറയല്ലേ… (അല്ലേലും അവര് നല്ല മാച്ച് മാച്ചാ… കാണാനും കഥ എഴുതാനും ഒക്കേം..)

നമ്മടെ മാച്ച് എവിടാണാവോ… ആരും അങ്ങനെ അടുക്കണില്ല ന്നേ..
ആകെ ഇണ്ടായിരുന്ന മൈക്കിൾ കിന്നരനാണേൽ തവളേനെ പിടിച്ച് എണ്ണം വെച്ച കൂട്ടാ…
ഇപ്പം കണ്മുന്നിൽ കണ്ടാ, ഒന്ന് തല തിരിച്ച് നോക്കുമ്പളക്കും ചാടിപ്പോയിണ്ടാവും…

ഇനി തളിർവെറ്റില കിട്ടിയാ, നന്നായൊന്ന് മുറുക്കി ഒരു വീഡിയോ കൊളാബ് ഇട്ടുനോക്കണം സമ്യുളിൽ… അതിലും മുൻപ് പുണ്യാളൻ ഫോണും കൊണ്ട് വന്നാ മതിയാരുന്നു…
സൗണ്ട് കേട്ടിട്ട് ആരും അടുക്കണില്ല…
ഇനി ഇപ്പൊ സൗന്ദര്യം കാട്ടി മയക്കെ നിവൃത്തിയുള്ളു…

“സിമോ…”
“സിമോ…”

“ഏഹ്… എവിടുന്നാണീ ശബ്ദം??? ”
സിമോണ തിരിഞ്ഞുനോക്കി…
(ഹേയ്.. അത് ഞാനെന്ന്യല്ലേ?? പിന്നെന്തിനാ ഒരു തേഡ് പേഴ്‌സൺ??)

“ആരാടാ അത്??”

“ഞാനാ… ഇവിടെ ഇവിടെ..
നിന്റെ പനേടെ ഓലത്തുമ്പിൽ…”

“ഏഹ്!!…”
ഇതേതാ ഈ അടക്കാകുരുവീടെ അത്രേം പോന്നൊരു ജീവി?
“നീ ആരാ??? എന്തിനാ എന്റെ പനേല് വന്നേ???”

“ഹൂ!!… ഹൂ!!…. മിഹി!! മിഹി!! മിഹി!!!… “

Leave a Reply

Your email address will not be published. Required fields are marked *