The Shadows 15 [വിനു വിനീഷ്]

Posted by

“യു എ ഇ.”

“15നും നിങ്ങൾ യു എ ഇയിൽ ആയിരുന്നോ?”

“അതെ.”

“നീനയെ കൊല്ലാൻ നിങ്ങൾ തീരുമാനിച്ചത് എപ്പോഴായിരുന്നു.?

“ഞാനരേയും കൊന്നിട്ടില്ല ഓഫീസർ.”
അയാൾ ചുറ്റുഭാഗവും നോക്കിക്കൊണ്ട് പറഞ്ഞു.

“ഹാ, ഹഹഹ… അതുഞങ്ങൾക്കും അറിയാം കൊന്നിട്ടില്ലന്ന്. കൊല്ലിച്ചതല്ലേ ക്രിസ്റ്റീഫർ മ്..?
അനസ്, പ്ലെ ദ വീഡിയോ.”
രഞ്ജൻ അയാളുടെ കണ്ണുകളിലേക്ക് തീക്ഷ്ണമായി നോക്കികൊണ്ട് അനസിനോട് പറഞ്ഞു.

അനസ് പ്രോജെക്ടറിൽ ലൂക്കാഫ്രാൻസിസ്ന്റെയും, ലെനജോസിന്റെയും, വാർഡന്റെയും മൊഴികൾ റെക്കോർഡ്ചെയ്ത വീഡിയോ ക്രിസ്റ്റീഫർക്ക് കാണിച്ചുകൊടുത്തു.

“ഇനി നിങ്ങൾക്ക് നിഷേധിക്കാൻ പറ്റുമെങ്കിൽ നിഷേധിക്കാം. രാത്രിയെ പകലാക്കുന്ന കൊടികെട്ടിയ വക്കീലന്മാർ നാളെ നിങ്ങൾക്ക് വേണ്ടി ഹാജരാകുമായിരിക്കും. പക്ഷെ നിയമത്തിന്റെ ഭാഗത്തുനിന്നും ഒരാനുകൂല്യവും ലഭിക്കില്ല. കാരണം ഈ കേസന്വേഷണം നടത്തിയത് ഞാനാണ്. എല്ലാപഴുതുകളും ഭദ്രമായി അടച്ചിട്ടുണ്ട്.”
രഞ്ജൻ പുഞ്ചിരിപൊഴിച്ചുകൊണ്ട് പറഞ്ഞു.

“ഹഹഹ, മിസ്റ്റർ ഓഫീസർ, ഈ പറഞ്ഞതൊക്കെ ശരിയാണ്. ഞാൻ തന്നെയാണ്, ഞാൻ പറഞ്ഞിട്ടാണ് നീനയെ കൊലപ്പെടുത്തിയത്. എനിക്ക് മറ്റെന്തിനേക്കാളും വലുത് എന്റെ ബിസ്നസാണ്. എന്റെ സാമ്രാജ്യമാണ്. അതിനുമുൻപിൽ തടസം നിൽക്കുന്നവർക്ക് ഞാൻ കൊടുക്കുന്ന സമ്മാനമാണ് മരണം. നീനയെ മാത്രമല്ല വിരലിൽ എണ്ണാൻ കഴിയാത്ത ഒരുപാടുപേരെ കർത്താവിന്റെ സന്നിധിയിലേക്ക് പറഞ്ഞയച്ചിട്ടുണ്ട് ഈ ക്രിസ്റ്റീഫർ. തെളിയിക്കാൻ പറ്റുമെങ്കിൽ തെളിയിക്ക്. ഐ ഡോണ്ട് കെയർ അബൗട്ട് ദാറ്റ്. പിന്നെ അവളെ കൊന്ന് വല്ല കായലിലോ തോട്ടിലോ തള്ളാൻ അറിയാഞ്ഞിട്ടല്ല മിനിസ്റ്ററുടെ കൊച്ചുമകളുടെ മരണം ഒരു ആത്‍മഹത്യയാക്കി മാറ്റിയത്. മിനിസ്റ്റർക്കുള്ള ഒരു പാരിദോഷികമാണ്. അലയണം മരണകാരണം തേടി.
എനിക്ക് നഷ്ട്ടപെട്ട വർഷങ്ങൾ, എന്റെ സ്വപ്നങ്ങൾ, എന്റെ സാമ്രാജ്യം എല്ലാം തകർത്തെറിഞ്ഞ ബാസ്റ്റഡ് ആണത്.
ഇത്രെയെങ്കിലും ഞാൻ ചെയ്യേണ്ടേ?. നീന കൊച്ചുമകളാണ് എന്നകാര്യം ഞാനറിഞ്ഞത് ഈയടുത്താണ്, മുൻപേ അറിഞ്ഞിരുന്നുയെങ്കിൽ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ എന്നേ അവളെ അടക്കം ചെയ്തേനെ.”
ക്രിസ്റ്റീഫർ അതുപറയുമ്പോൾ അയാളുടെ കണ്ണുകൾ ചുവന്നുതുടുത്തിരുന്നു.

“മരണം ദൈവനിശ്ചയമാണ് ക്രിസ്റ്റീഫർ. മനുഷ്യർക്കാർക്കും അതുനടപ്പിലാക്കാൻ അധികാരമില്ല. ശിക്ഷ നീതിയാണ് നിനക്കുള്ള ശിക്ഷയിൽ ഞാൻ നീതി നടപ്പാക്കുന്നു.”

Leave a Reply

Your email address will not be published. Required fields are marked *