ശിശിര പുഷ്പം 18
shishira pushppam 18 | Author : SMiTHA | Previous Part
എബി സ്റ്റീഫന്‍റെ വീട്ടിലേക്ക് പ്രവേശിക്കാന്‍ ഗേറ്റ് തുറക്കുമ്പോള്‍ തന്നെ, കാറിന്‍റെ ശബ്ദം ഷെല്ലിയും മിനിയും സിറ്റൌട്ടിലേക്ക് ഇറങ്ങി വന്നു.
“ജീസസ്!”
മിനിയുടെ കണ്ണുകള്‍ വിടരുന്നതും ചുണ്ടുകള്‍ ആശ്ചര്യത്താല്‍ പിളരുന്നതും ഷാരോണ്‍ കണ്ടു.
“ഇതാരാ? ഏതോ സ്റ്റോറീന്ന്‍ ഒരു ക്യൂട്ട് ഫെയറി എറങ്ങി വരുന്നപോലെ!”
അവള്‍ പിമ്പില്‍ നിന്ന ഷെല്ലിയെ കൈമുട്ട് കൊണ്ട് പതിയെ കുത്തി.
“ഷെല്ലി എനിക്കും സാരി ഉടുക്കണം,”
“ഇപ്പഴോ?”
ഷാരോണിന്‍റെ ദേഹത്ത് നിന്ന്‍ കണ്ണുകള്‍ മാറ്റാതെ ഷെല്ലി ചോദിച്ചു.
“ഉം..ഇപ്പം…”
മിനി പറഞ്ഞു.
അപ്പോഴേക്കും ഷാരോണും നന്ദകുമാറും അവരുടെയടുത്ത് എത്തിക്കഴിഞ്ഞിരുന്നു.
“എന്നാ രണ്ടാളുംകൊടെ കുന്തം വിഴുങ്ങിയപോലെ നോക്കുന്നെ?”
ഷാരോണ്‍ ചോദിച്ചു.
“എന്നാടാ ചെക്കാ?”
അവന്‍ ഷെല്ലിയുടെ മൂക്കിന്‍ തുമ്പില്‍ പിടിച്ച് തിരുമ്മി.
“ഗുഡ് ഈവനിംഗ് സാര്‍,”
ഷെല്ലി ആദ്യം നന്ദകുമാറിനെ അഭിവാദ്യം ചെയ്തു. പിന്നെ ഷാരോണിന്‍റെ പിന്നാലെ അകത്തേക്ക് കയറി.
“എടീ നീയിതെന്നാ ഭാവിച്ചോണ്ടാ?”
അവളുടെ കൈത്തണ്ടയില്‍ പിച്ചിക്കൊണ്ട് അവന്‍ ചോദിച്ചു.
“ദേ ചെറുക്കാ എനിക്ക് നൊന്ത് കേട്ടോ,”
കൈ മാറ്റിക്കൊണ്ട് ഷാരോണ്‍ പറഞ്ഞു.
“ഇവനിത് എന്തിന്‍റെ കേടാ മോളെ?”
ഷാരോണ്‍ തിരിഞ്ഞ് നിന്ന്‍ മിനിയോട് ചോദിച്ചു.
“എന്‍റെ പൊന്ന് ചേച്ചി ഷെല്ലി മാത്രമല്ല ഞാനും സ്റ്റണ്‍ഡ് ആയിട്ട് നിക്കുവാ…ഹോ എന്തൊരു രസാ ചേച്ചിയെ സാരീല്‍ കാണാന്‍!”
അവര്‍ ഹാളില്‍ എത്തി.
ഹാളില്‍ എന്‍ ഡി ടി വിയുടെ മുമ്പിലിരിക്കുകയായിരുന്ന റഫീക്കും നിഷയും എബിയും സെലിനും സംഗീതയുമൊക്കെ ഷാരോണിനെ കണ്ടപ്പോള്‍ കണ്ണുകളില്‍ വിസ്മയം നിറച്ച് നോക്കി.