മദാലസമേട് ഇതുവരെ [പമ്മൻ JR]

Posted by

കോടതിയില്‍ അഡ്വ.സായി റ്റാനി ജോര്‍ജ്ജിനെതിരെ വാദം നടത്തി. അക്രമകാരിയായ നായയെ കൂട്ടിലിട്ട് വളര്‍ത്താതെ പൊതുനിരത്തിലിറക്കിവിട്ട് അപകടം സംഭവിച്ചപ്പോള്‍ മതിയായ ഉത്തരവാദിത്തം ഏറ്റെടുക്കാത്തതിന് റ്റാനിജോര്‍ജ്ജിന് കോടതി 50,000 രൂപ പിഴയിട്ടു.

നീല ഷിഫോണ്‍സാരിയും നീല ബ്ലൗസുമായിരുന്നു റ്റാനി ജോര്‍ജ്ജ് കോടതിയില്‍ ഇട്ടുകൊണ്ട് വന്നത്. കറുത്ത ബ്രായുടെ വള്ളിയുടെ എടുപ്പ് നീല ബ്ലൗസിന് പുറത്ത് കാണാമായിരുന്നു. സാരിത്തലപ്പിനും മറയ്ക്കാന്‍ കഴിയാത്ത അവരടെ ചാടിയമാംസംമുറ്റിയ വയര്‍ നടന്നുവന്നപ്പോള്‍ മെല്ലെ ഓളം തല്ലി. അഡ്വക്കേറ്റ് സായിയുടെ അടുത്തെത്തിയ റ്റാനി ജോര്‍ജ്ജ് അവള്‍ക്കുനേരെ വിരല്‍ ചൂണ്ടിയിട്ട് പറഞ്ഞു.

”ഈ ഉപകാരം ഞാനൊരിക്കലും മറക്കില്ലാ സായിമോളേ… അമ്മാമ്മയെന്നും നിന്നോട് നന്ദിയുള്ളവളായിരിക്കും.” അതുകേട്ട് സായി തന്റെ ഉണ്ടക്കണ്ണകള്‍ വിടര്‍ത്തി റ്റാനി ജോര്‍ജ്ജിനെ നോക്കി.

റ്റാനി മുന്നോട്ട് നടന്നു.
എടീ സായീ… ഈ റ്റാനി ആരാണെന്ന് നിനക്ക് കാണിച്ചുതരാം… നീയെന്തായാലും മദാലസമേട്ടിലുണ്ടല്ലോ… എന്റെ 50,000 രൂപയുടെ നഷ്ടം നിന്നെക്കൊണ്ട് തന്നെ ഞാന്‍ നികത്തിയിരിക്കും. വെറുതെ വിടില്ല ഞാന്‍….

മനസ്സില്‍ അങ്ങനെ പറഞ്ഞിട്ട് റ്റാനി ജോര്‍ജ്ജ് പിന്നിലേക്ക് തിരിഞ്ഞുനോക്കി. അഡ്വക്കേറ്റ് സായി റ്റാനിയെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. സൗഹൃദരീതിയില്‍ റ്റാനി ജോര്‍ജ്ജ് കൈ ഉയര്‍ത്തി വീശിയിട്ട് തന്റെ ഓഡിയുടെ ഡോര്‍തുറന്ന് അകത്തുകയറി.

തന്റെ അക്കൗണ്ടില്‍ നിന്നും 50,000 രൂപ ട്രാന്‍സ്ഫര്‍ ആയതിന്റെ മെസ്സേജ് റ്റാനിയുടെ ഫോണിലെത്തിയപ്പോഴേക്കും അവരുടെ കാര്‍ നീര്‍പെരുംതറയിലുള്ള വുമണ്‍സ് ക്ലബ്ബിന്റെ പൊടിമെറ്റല്‍ വിരിച്ച മുറ്റത്ത് എത്തിയിരുന്നു. മദാലസമേട്ടിലെ വുമണ്‍സ് ക്ലബ് നീര്‍പെരുംതുറ ജംഗ്ഷനിലാണ്. റ്റാനി ജോര്‍ജ്ജ് ആണ് വുമണ്‍സ് ക്ലബ്ബിന്റെ സെക്രട്ടറി. ഓഫീസില്‍ ഓഫീസ് സ്റ്റാഫുമാരായ ഷീജയും റെജീനയും ഉണ്ടായിരുന്നു.

റ്റാനി ജോര്‍ജ്ജ് കയറിവന്നപ്പോഴേക്കും ഷീജയും റജീനയും എഴുന്നേറ്റ് നിന്ന് കൈകൂപ്പി ഗുഡ്‌മോണിംഗ് പറഞ്ഞു. അങ്ങനെ അഭിവാദ്യം ചെയ്തില്ലെങ്കില്‍ റ്റാനിയുടെ വായില്‍ നിന്നും നല്ല പുഴുത്ത ഡയലോഗ് കേള്‍ക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *