“മാധവ്, അവളുടെ കല്യാണം കഴിഞ്ഞട്ടില്ല എന്ന് പറഞ്ഞാൽ അവൾ വിശ്വസിക്കില്ല പിന്നെ അവളുടെ മനസ്സിൽ കണ്ണൻ ആണ് അവളുടെ ഭർത്താവ്. ഭർത്താവ് മരിച്ചു എന്ന് പറഞ്ഞാൽ അവളുടെ മാനസികനില വരെ തെറ്റാൻ സാധ്യത ഉണ്ട്. നമ്മൾ അവളുടെ മുൻപിൽ അവൾക്ക് ഒരു ഭർത്താവിനെ കൊണ്ട് നിർത്തിയെ പറ്റു. “
അപർണ : അല്ല ഡോക്ടർ നമുക്ക് പുറത്ത് നിന്നും ആരെയെങ്കിലും നോക്കിയാലോ
ഡോക്ടർ : അത് ശരിയാവും എന്ന് തോന്നുന്നില്ല, കാരണം പുറത്തു നിന്നും ഒരു ആളെ എന്തു വിശ്വസിച്ചു അവളുടെ അടുത്തേക്ക് അയക്കാൻ പറ്റും. അയാൾ അവളെ ശാരീരികം ആയി ഉപയോഗിച്ചാലോ….. അവൾ പൂർണ സമ്മതത്തോടെ അയാളോട് സഹകരിക്കും കാരണം അയാൾ അവളുടെ കണ്ണിൽ അവളുടെ ഭർത്താവ് ആണ്.
ഞാൻ : ശരി ആണ് അത് ശരിയാവില്ല
കവിത : “അല്ല മാധവിന് മാളുവിന്റെ ഭർത്താവ് ആയി അഭിനയിച്ചുകൂടെ “
അപർണ : “അതെ അതാവുമ്പോൾ ഇങ്ങനത്തെ ഒരു പ്രശ്നം ഉണ്ടാവില്ലല്ലോ “
ഞാൻ :”അത് ശരിയാവുമോ “
ഡോക്ടർ : മാധവ് ഇത് ശരിയാവും….
ഞാൻ :എനിക്ക് അമ്മയോട് ഒന്ന് ആലോചിക്കണം
ഡോക്ടർ :”ശരി പക്ഷെ നമുക്ക് അധികം സമയം ഇല്ല. ആദ്യം ഉണർന്നപ്പോൾ കണ്ണേട്ടനെ കാണണം എന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ സഡേറ്റീവ് കൊടുത്തു മയക്കി. ഇനി അവൾ ഉണരുന്നത് വരെ നമുക്ക് സമയം ഉള്ളൂ അതിനുള്ളിൽ ഒരു തീരുമാനം എടുക്കണം “
ഞാൻ :”ശരി ഡോക്ടർ “
ഞാൻ ഡോക്ടറുടെ റൂമിൽ നിന്നും പുറത്ത് ഇറങ്ങി. നേരെ അമ്മയുടെ അടുത്തേക്ക് നടന്നു. ആ വിജനമായ വരാന്തയിലൂടെ നടന്നപ്പോൾ എന്റെ മനസ്സ് മുഴുവൻ മാളു ആയിരുന്നു അവളെ കുറിച്ചുള്ള ചിന്തകൾ.
മാളുവിന്റെ ഇപ്പോഴത്തെ അവസ്ഥ എന്റെ മനസിനെ പിടിച്ചുലച്ചു. എനിക്കും അമ്മയ്ക്കും അവൾ മാത്രം ഉള്ളൂ. ഇത്രയും നാൾ ഞങ്ങൾ ജീവിച്ചത് പോലും മാളുവിന് വേണ്ടി ആണ് അതുകൊണ്ട് ഞങ്ങൾക്ക് അവളെ തിരിച്ചു കിട്ടാൻ ഞാൻ അങ്ങിനെ അഭിനയിക്കണമെങ്കിൽ അതിനും ഞാൻ റെഡി ആണ്. എന്നാ തീരുമാനം എടുത്തു കൊണ്ടാണ് ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നത്.