ഇടവേളയിലെ മധുരം 1[ഋഷി]

Posted by

നിക്കറിയാടാ നീ ആ ബലരാമൻ വല്ല്യച്ഛന്റെ കൂടെ ഒരു നിയന്ത്രണോമില്ലാതെ, കണ്ടില്ലേ കൊന്നത്തെങ്ങു കണക്ക് വളർന്നു. ന്നാലും കുട്ട്യാ ന്നാ വിചാരം. ന്നാലും നിയ്യെന്റെ കുഞ്ഞനിയനല്ലേടാ. നിയ്യ് വാ. പിന്നെ ചേച്ചിയല്ല. അതു നിങ്ങൾ തെക്കർക്ക്. ന്നെ അമ്മുവേടത്തീന്നു വിളിക്കടാ.

അമ്മുവേടത്തി… ഞാൻ ആ വാക്കുകൾ നാവിലിട്ടുരുട്ടി. സത്യം. ഒന്നരയും മുണ്ടുമുടുത്ത് എന്റെയൊപ്പം നടന്ന ചേച്ചിയെ ഏടത്തി എന്നു വിളിക്കുന്നതാണ് ചേരുന്നത്. ഏടത്തി ഉത്സാഹത്തോടെ കൈകൾ കോർത്ത് എന്റെയൊപ്പം നടന്നു.

എടാ മോനേ.

എന്താ ഏടത്തീ?

ഞാൻ നിയ്യ് നല്ല കുട്ട്യാണ് എന്നു പറഞ്ഞില്ലേ? എന്താന്നറിയോ?

എന്റെ ഏടത്തീ എനിക്കറിഞ്ഞൂടാ. ഞാൻ കൈ മലർത്തി. അത്… മോനേ തങ്കം എന്റെ ഇളയതാണെന്നു പറഞ്ഞപ്പോ നിയ്യ് ഒന്നും ചോദിച്ചില്ല.

ഞാൻ ഏടത്തിയുടെ നിറയുന്ന കണ്ണുകളിൽ നോക്കി. പെട്ടെന്ന് മുണ്ടിന്റെ തലപ്പെടുത്ത് ആ മുഖം തുടച്ചു. എന്തു പറ്റി ഏടത്തീ?

എന്റെ തലയിലെഴുത്ത്. അല്ലാതെന്താ? എനിക്കു ചൊവ്വാദോഷമുണ്ട്. ഒരാലോചനയും ഒത്തുവരുന്നില്ല. അവസാനം രണ്ടുപെൺകുട്ടികളും മൂത്തു നരയ്ക്കണ്ടല്ലോന്നോർത്ത് ഞാനാണച്ഛനേം അമ്മയേം നിർബ്ബന്ധിച്ച് തങ്കത്തിന്റെ കല്ല്യാണം നടത്തിച്ചത്. പാവം എന്റെ ജാതകദോഷത്തിനവളെന്തു പിഴച്ചു. എന്നാലും ഞാനൊരു പെണ്ണല്ലേടാ? എനിക്കും ആഗ്രഹങ്ങളില്ലേ? രാത്രി ഒറക്കം വരാതിരിക്കുമ്പോൾ ഞാൻ ജനാലയ്ക്കൽ പോയി നിക്കും. രാത്രി കഴിഞ്ഞു പോവുമ്പം എന്റെ… എന്റെ ജീവിതാണ് കഴിയണതെന്നു തോന്നും. ആ സ്വരമിടറി.

Leave a Reply

Your email address will not be published. Required fields are marked *