അഖിലിന്റെ പാത 7 [kalamsakshi]

Posted by

“വിക്രമൻ സർ ഞാൻ ചെയ്തത് തെറ്റാണ് ഞാൻ സമ്മതിക്കുന്നു.. പക്ഷെ എനിക്ക് വേറെ വഴി ഇല്ലായിരുന്നു. അതിന് ഞാൻ സാറിനോട് മാപ്പ് ചോദിക്കുന്നു. ദയവ് ചെയ്ത് എന്നെയും റീനയെയും വെറുതെ വിടണം. ജീവന് പകരം ജീവൻ എടുക്കാൻ വന്നാൽ തരാൻ മാത്രം ജീവനുകൾ ഒന്നും ഞങ്ങൾക്കില്ല. അത് കൊണ്ട് സർ എല്ലാം ക്ഷമിച്ച് എന്നെയും റീനയെയും വെറുതെ വിടണം.” ഞാൻ വളരെ താഴ്‌ന്നു ക്ഷമ ചോദിച്ചു.

“നിന്നെ വെറുതെ വിടാനോ.. ഇല്ല ഒരിക്കലും ഇല്ല. അങ്ങനെ ചെയ്താൽ എന്റെ മകന്റെ ആത്മാവ് എന്നോട് ക്ഷമിക്കില്ല.” വിക്രമൻ കലി കൊണ്ട് ചീറി..

” ഇവനോട് എന്ത് സംസാരിക്കാൻ പോയി പിടിച്ചോണ്ട് വാടാ”. എന്ത്‌ മറുപടി പറയണം എന്ന് ആലോചിക്കുന്നതിന് മുമ്പ് തന്നെ എന്നെ ബന്ധനസ്ഥൻ ആക്കാനുള്ള ഉത്തരവ് വിക്രമൻ തന്റെ കൂടെ വന്ന ഗുണ്ടകൾക്ക് നൽകിയിരുന്നു.

വിക്രമന്റെ അടുത്ത് നിന്നിരുന്ന നാല് പേരിൽ നിന്നും രണ്ട് പേർ ഇത് കേട്ടപ്പോൾ തന്നെ ഓടി വന്ന് എന്റെ രണ്ട് കയ്യിലും പിടിച്ചു. ശേഷം മുതുകിൽ മറ്റേ കൈ ഉപയോഗിച്ച് തള്ളി. ബലമായി എന്നെ വിക്രമന്റെ അടുത്തേക്ക് കൊണ്ട് പോയി. പുറകിൽ വന്ന കാറിൽ ഉണ്ടായിരുന്നവർ ഇത് കണ്ട് കൊണ്ട് പുറകിൽ നിൽക്കുന്നുണ്ടായിരുന്നു. എന്നെ പിടിച്ചത് കണ്ടു ഇറങ്ങാൻ പോയ വിനായകിനെ അവിടെ തന്നെയിരിക്കാൻ ഞാൻ കണ്ണ് കാണിച്ചു. വിക്രമന്റെ അടത്ത് എത്തിയപ്പോൾ അയാൾ തന്റെ വലത്തെ കൈ കൊണ്ട് എന്റെ അടിവയറ്റിൽ ശക്തമായി ഇടിച്ചു. എനിക്ക് നന്നായി വേദനിച്ചു, ഇടിയേറ്റ ആഘാതത്തിൽ പിടഞ്ഞു. ശേഷം വിക്രമൻ കാറിന്റെ ഡോർ തുറന്ന് ഒരു കൊടുവാൾ എടുത്തു.

ഞാൻ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി. ഇത്രയും പേരെ ഒറ്റക്ക് അടിച്ചിട്ട് രക്ഷപ്പെടുന്നത് നടക്കുന്ന കാര്യം അല്ല. എന്തിന് എന്നെ പിടിച്ചിരിക്കുന്നവരുടെ കയ്യിൽ നിന്നും ഇപ്പോൾ രക്ഷപെട്ടില്ലെങ്കിൽ വിക്രമന്റെ വെട്ടു കൊണ്ട് ഞാൻ ഇല്ലാതാകും. ജീവിതത്തിൽ ആദ്യമായി മരണഭയം എന്നെ മൂടി… തുടരും

Leave a Reply

Your email address will not be published. Required fields are marked *