അഖിലിന്റെ പാത 7 [kalamsakshi]

Posted by

അതിനാൽ അഖിലിനെ കുറ്റ വിമുക്തനാക്കുകയും ആഖിലിന് മുകളിൽ വ്യാജ തെളിവുകൾ ഉപയോഗിച്ചു കോടതിയെ വഞ്ചിക്കാൻ ശ്രമിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് മുകളിൽ നടപടി എടുക്കാൻ ഈ കോടതി പോലീസ് ഡിപ്പാർട്ട്‌മെന്റിന് നിർദേശം നൽകി കൊണ്ട് ഈ കേസ് ഡിസ്മിസ്സ് ചെയ്യുന്നു. കൂടാതെ ഇത്തരം സംഭവങ്ങളിൽ ഇരയാക്കപ്പെടുന്ന സ്ത്രീകൾ സമൂഹത്തിൽ അതികരിക്കുന്നതിന് എതിരിൽ സമൂഹം ഉണരേണ്ടത് ആവശ്യം ആണ് എന്നും ഇനിയും ഒരു വർഷ ഈ സമൂഹത്തിൽ ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രത്യാക്ഷിക്കുന്നു.”

അതെ ഞാൻ കുറ്റ വിമുക്തനായിരിക്കുന്നു. വിധി കേട്ടു നിന്ന് റീന സന്തോഷം കൊണ്ട് ഓടി വന്നു എന്നെ ആലിംഗനം ചെയ്തു. ആ പുഞ്ചിരിയിലും അവളുടെ കണ്ണിൽ നിന്നും കണ്ണു നീർ തുള്ളികൾ ഇറ്റ് വീഴുന്നുണ്ടായിരുന്നു. അതിന്റെ അർത്ഥം എനിക്ക് നന്നായി മനസ്സിലാകുന്നുണ്ടായിരുന്നു. ഞാൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു ആ കണ്ണുനീരുകൾ തുടച്ചു. ശേഷം ഞാനും വിനയാകും റീനയും മുരുഗദാസും വിൻസന്റും കോടതി വിട്ടിറങ്ങി. ഇനിയുള്ള കാര്യങ്ങൾക്ക് വിൻസന്റിനെ സമീപിച്ചാൽ മതി എന്ന് മൂരുഖദാസിനെ പറഞ്ഞ് ഏൽപിച്ച ശേഷം ഞാൻ റീനയെയും വിനായകിനെയും കൂട്ടി റീനയുടെ ബംഗ്ലാവിലേക്ക് പുറപ്പെട്ടു. പുറത്ത് നിന്നിരുന്ന പത്രക്കാരെ ഞാൻ മനപ്പൂർവം ഒഴിവാക്കി. അവർ കാണാത്ത ഭാഗത്ത് കൂടിയാണ് ഞങ്ങൾ റീനായിടെ കാറിൽ കയറിയത്. ബംഗ്ലാവിൽ എത്തുമ്പോൾ അവിടെ അടഞ്ഞ് കിടക്കുകയായിരുന്നു. വർഷയുടെ അന്ത്യകർമ്മങ്ങൾക്ക് ശേഷം പോലീസ് തെളിവ് ശേഖരണത്തിന്ന് വന്നപ്പോൾ തുറന്നതല്ലാതെ ബംഗ്ലാവ് തുറന്നില്ലയിരുന്നു. റീന എന്റെ ഫ്ലാറ്റിൽ ആണ് ഈ ദിവസങ്ങളിൽ കഴിഞ്ഞത്. ഞങ്ങൾ മൂന്നു പേരും ഹാളിലെ സോഫയിൽ ഇരുന്നു. കുറച്ച് സമയത്തേക്ക് അവിടെ അർത്ഥം അറിയാത്ത ഒരു നിശബ്ദത നിഴലിച്ച് നിന്നു.

“എന്നാൽ ഞാൻ ഇറങ്ങട്ടെ സർ” ആ നിശ്ശബ്ദത മുറിച്ചു കൊണ്ട് വിനായക് ചോദിച്ചു. “ആ ഞാനും വരുന്നു ഓഫീസിലെ കാര്യങ്ങൾ ഒക്കെ അറിയണം.” ഞാൻ മറുപടി നൽകി. “അഖിൽ ഇപ്പോൾ പോകണ്ട ഇന്ന് വന്നതല്ലേ ഉള്ളു, നന്നായി റെസ്റ്റ് ചെയ്തിട്ട് രണ്ട് ദിവസം കഴിഞ്ഞു പോയാൽ മതി” റീനയാണ് അത് പറഞ്ഞത്. “റീന ബിസിനസ്സിന്റെ കാര്യങ്ങൾ ഒക്കെ നിനക്ക് അറിയാവുന്നതല്ലേ കൂടുതൽ ദിവസം ഒന്നും മാറി നിൽക്കാൻ കഴിയില്ല. കൂടാതെ എന്നെ സഹായിച്ച നമ്മുടെ എംപ്ലോയീസിനെ എന്റെ നന്ദി അറിയിക്കണം”. ഞാൻ അവളെ സമാദാനിപ്പിച്ചു കൊണ്ട് പറഞ്ഞു. “എന്നാൽ ശരി പൊയ്ക്കോളൂ പക്ഷെ പോയിട്ട് വേഗം തിരിച്ചു വരണം വരുമ്പോൾ ഫ്ലാറ്റിൽ പോയി എന്റെയും അഖിലിന്റെയും സാധനങ്ങൾ കൂടി എടുത്ത് കൊണ്ട് വരണം. ഇനി നീ ഇവിടെ താമസിച്ചാൽ മതി.” അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഞാൻ നഷ്ടബോധം ആണ് കണ്ടത്. വർഷയുടെ നഷ്ടം.

ഞാൻ പിന്നെ മറുത്തൊന്നും പറയാൻ പോയില്ല. ജോലിക്കാരിയെ വിളിച്ചു, അവർ വന്നതിനുശേഷം ഞാനും വിനയാകും ഓഫീസിലേക്ക് യാത്രതിരിച്ചു. “വിനായക് എന്റെ ജീവിതത്തിന്റെ വിഷമഘട്ടത്തിൽ എന്റെ കൂടെ നിന്നതിന് വളരെ നന്ദിയുണ്ട്”. ഞാൻ എന്നെ സഹായിച്ചതിനുള്ള നന്ദി വിനായകിനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *